6 പേര്‍ക്ക് 'ലാവിഷ്' ആയി പോകാം! പുത്തന്‍ വേരിയന്റുകളും ഫീച്ചറുകളുമായി കിയ MPV എത്തിയിട്ടുണ്ടേ
മള്‍ട്ടി പര്‍പ്പസ് വാഹന (MPV) വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി പുത്തന്‍ വേരിയന്റുകളും ഫീച്ചറുകളും നല്‍കി കാരെന്‍സ് ക്ലാവിസിന്റെ (Kia Carens Clavis) പുതുക്കിയ 2026 മോഡല്‍ ഇയര്‍ പതിപ്പ് അവതരിപ്പിച്ച് കിയ ഇന്ത്യ. GT-ലൈന്‍, X-ലൈന്‍ എന്നീ രണ്ട് പുതിയ ട്രിമ്മുകളാണ് ഈ അപ്ഡേറ്റിലെ പ്രധാന ആകര്‍ഷണം. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വാഹനത്തിന്റെ മിഡ്-സ്‌പെക് വേരിയന്റുകളും കമ്പനി ഇപ്പോള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ GT-ലൈന്‍ പതിപ്പ് സ്‌പോര്‍ട്ടിയര്‍ ഡിസൈന്‍ ശൈലിയാണ് പിന്തുടരുന്നത്. ഇതില്‍ GTX, GTX+ എന്നീ ട്രിമ്മുകള്‍ ഉള്‍പ്പെടുന്നു.
ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകള്‍, റീഡിസൈന്‍ ചെയ്ത ബമ്പറുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ലൈം കളര്‍ ബ്രേക്ക് കാലിപ്പറുകള്‍ എന്നിവ ഈ മോഡലിന്റെ പ്രത്യേകതയാണ്. ഉള്ളില്‍ മെറ്റല്‍ പെഡലുകള്‍ വാഹനത്തിന് ഒരു റേസിംഗ് ലുക്ക് നല്‍കുന്നു. കൂടുതല്‍ പ്രീമിയം ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കായാണ് X-ലൈന്‍ പതിപ്പ് ഓഫര്‍ ചെയ്യുന്നത്.

ഇതില്‍ മാത്രമായി ലഭിക്കുന്ന 'ഡാര്‍ക്ക് ഗണ്‍ മെറ്റല്‍' നിറം വാഹനത്തിന് വലിയ ഗാംഭീര്യം നല്‍കുന്നുണ്ട്. കൂടാതെ അറോറ ബ്ലാക്ക് പേള്‍ നിറത്തിലും ഇത് ലഭ്യമാണ്. ഉയര്‍ന്ന വേരിയന്റുകളായ GTX പ്ലസ്, X-ലൈന്‍ എന്നിവയില്‍ അത്യാധുനിക 'ഡിജിറ്റല്‍ കീ' (Digital Key) സൗകര്യവും കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഡ്-വേരിയന്റുകളുടെ ഫീച്ചര്‍ ലിസ്റ്റില്‍ വമ്പിച്ച മാറ്റങ്ങളാണ് കിയ വരുത്തിയിരിക്കുന്നത്.
HTK+ വേരിയന്റില്‍ ഇപ്പോള്‍ ഇലക്ട്രിക് സണ്‍റൂഫ് ലഭ്യമാണ്. അതേസമയം HTK+ (ഒ) ട്രിമ്മിന് മുകളിലുള്ള മോഡലുകളില്‍ പനോരമിക് സണ്‍റൂഫ്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡാഷ് ക്യാം എന്നിവ ലഭിക്കും. പ്രീമിയം ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സേഫ്റ്റിയുടെ കാര്യത്തില്‍ പുതിയ HTX(O)A വേരിയന്റ് ശ്രദ്ധേയമാണ്.
ഇതില്‍ ലെവല്‍ 2 ADAS സാങ്കേതികവിദ്യ കിയ സജ്ജീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടര്‍ബോ-പെട്രോള്‍ മോഡലില്‍ ADAS ഫ്ീച്ചര്‍ എത്തുന്നത് വലിയൊരു മാറ്റമാണ്. സിറ്റി ട്രാഫിക്കില്‍ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാനായി ഐഡില്‍ സ്റ്റോപ്പ്-ഗോ (ISG) ഫീച്ചറും വാഹനത്തിലുണ്ട്. വാഹനത്തിന്റെ എഞ്ചിന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുന്നു.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണവ. 6-സ്പീഡ് മാനുവല്‍, ഐഎംടി, 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (DCT), 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിങ്ങനെ വിവിധ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പ്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം.
വിലയുടെ കാര്യത്തിലേക്ക് വന്നാല്‍ ഇപ്പോള്‍ കിയ കാരെന്‍സ് ക്ലാവിസ് റേഞ്ചിന്റെ വില 11.20 ലക്ഷം മുതല്‍ 21.57 ലക്ഷം രൂപ വരെ പോകുന്നു. 6-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വാഹനം ലഭ്യമാണ്. മിഡ്-സൈസ് എംപിവി വിഭാഗത്തില്‍ പ്രായോഗികതയും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഒരു വാഹനമായി കിയ കാരെന്‍സ് ക്ലാവിസിനെ മാറ്റിയതിനാല്‍ വിപണിയില്‍ ഇനി മത്സരം കടുക്കും.
രാജ്യത്തുടനീളമുള്ള കിയ ഡീലര്‍ഷിപ്പുകളില്‍ പുതിയ വേരിയന്റുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഫാമിലി ട്രിപ്പുകള്‍ക്ക് അനുയോജ്യമായ എംപിവി ഗുണങ്ങളും എസ്‌യുവിക്ക് സമാനമായ രൂപഭംഗിയും ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്ലാവിസിലെ അപ്‌ഡേറ്റുകള്‍ വലിയ മുതല്‍ക്കൂട്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവിനുമായി അടുത്തുള്ള കിയ ഷോറൂം സന്ദര്‍ശിക്കാവുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








