തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

തങ്ങളുടെ വാഹന നിരയിലെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത മോഡലുകളിലും പതിപ്പുകളിലും 8,000 രൂപ വിലവരുന്ന മൂന്ന് വർഷത്തെ മെയിന്റനൻസ് പാക്കേജും കമ്പനി 50 ശതമാനം ഇളവിൽ വാഗ്ദാനം ചെയ്യുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

ഹോണ്ട ഫ്രം ഹോം എന്ന ബ്രാൻഡിന്റെ ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ ലഭിക്കും. കോവിഡ് -19 മഹാമാരിയുടെ സമയത്ത് കോൺടാക്റ്റ്ലെസ് ഇടപാടുകളെയും സാമൂഹിക അകലം പാലിക്കുന്നതിനെയും പിന്തുണയ്ക്കുന്നതിനായി കമ്പനി അടുത്തിടെയാണ് ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. 2020 മെയ് 31 വരെ കമ്പനി ബിഎസ് VI കാറുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും മെയിന്റെനൻസ് പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

ഹോണ്ട അമേസ്, സിറ്റി സെഡാനുകളാണ് ഈ സ്കീമിന് കീഴിൽ വരുന്ന മോഡലുകൾ. ഡിസ്കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും മോഡലിനെയും പതിപ്പുകളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഡിസ്കൗണ്ട് ഓഫറുകളെക്കുറിച്ചുള്ള മോഡൽ തിരിച്ചുള്ള വിശദാംശങ്ങൾ ഇതാ.

MOST READ: ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

കോംപാക്ട്-സെഡാനായ അമേസിന്റെ എല്ലാ പതിപ്പുകൾക്കും 32,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. പുതിയ അമേസിനായി തങ്ങളുടെ പഴയ കാർ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്കുള്ള എക്സ്റ്റെന്റഡ് വാറണ്ടിയും 20,000 രൂപ അധിക ക്യാഷ് ബോണസും ലഭിക്കും.

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

എക്സ്ചേഞ്ചിനായി നോക്കാത്ത ഉപഭോക്താക്കൾക്ക് മൂന്ന് വർഷത്തെ ആനുവൽ മെയിന്റെനൻസ് കോൺട്രാക്ട് (AMC) നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പുതിയ, അമേസ് കോംപാക്ട് സെഡാൻ വാങ്ങുന്നതിനൊപ്പം നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്കുള്ള അതേ എക്സ്റ്റെന്റഡ് വാറണ്ടിയും ലഭിക്കുന്നു.

MOST READ: താരങ്ങൾ ഇവർ! ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് കാറുകൾ

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

വകഭേദങ്ങളെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ഹോണ്ട സിറ്റി വാഗ്ദാനം ചെയ്യുന്നത്. സെഡാന്റെ SV മാനുവൽ, V മാനുവൽ, V CVT പതിപ്പുകൾക്ക് 45,000 രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

മിഡ്-സ്പെക്ക് VX മാനുവൽ പതിപ്പിന് 37,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 35,000 രൂപ കാർ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഹോണ്ട സിറ്റി മറ്റ് പതിപ്പുകളായ VX CVT, ZX മാനുവൽ, ZX CVT എന്നിവയ്ക്ക് 50,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ചേർത്ത് ഒരു ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങൾ ലഭിക്കുന്നു.

MOST READ: ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനാണ് ഹോണ്ട സിറ്റി. ഡിസ്കൗണ്ടിന് മുമ്പായി ഹോണ്ട സിറ്റിയുടെ എക്സ്-ഷോറൂം വില 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയാണ്.

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

അടുത്ത തലമുറ ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഏപ്രിലിൽ സെഡാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് നിലവിലുള്ള കോവിഡ് -19 മഹാമാരി കാരണം പദ്ധതികൾ വൈകി.

MOST READ: ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി

തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

പുറത്തിറങ്ങുന്നതിന് മുന്നോടിയായി 2020 ഹോണ്ട സിറ്റിയെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന സെഡാനിൽ 120 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ യൂണിറ്റ്, 100 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് നിരവധി നവീകരണങ്ങളും പുതുതലമുറ സെഡാനിൽ വരുന്നുണ്ട്.

More from DriveSpark

Article Published On: Sunday, May 10, 2020, 12:10 [IST]
English summary
Honda Offers Discounts, Exchange Bonuses & Other Benefits On BS6 Car In May 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X