ZR-V കോംപാക്ട് എസ്‌യുവിയുമായി ഹോണ്ട; എന്തെല്ലാം പ്രതീക്ഷിക്കാം
ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട ആഗോള വിപണിക്കായി ഒരു പുതിയ ഒരു കോംപാക്ട് എസ്‌യുവി അവതരിപ്പിക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. അടുത്തിടെ വാഹനത്തിന്റെ പേര് സംബന്ധിച്ച സൂചനകളും കമ്പനി പുറത്തുവിട്ടിരുന്നു.

വേള്‍ഡ് ഇന്റെലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹോണ്ടയുടെ ഈ പുതിയ വാഹനത്തിന്റെ പേര് ZR-V എന്നായിരിക്കുമെന്നാണ് സൂചന.

R-V (റിക്രിയേഷനല്‍ വെഹിക്കിള്‍) എന്നീ അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വാഹനങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്. ഉദാഹരണത്തിന് നേക്കുകയാണെങ്കില്‍ BR-V, WR-V, CR-V, HR-V തുടങ്ങി മോഡലുകള്‍ കാണാന്‍ സാധിക്കും.
MOST READ: വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

എന്നാല്‍ പുതുതലമുറ മോഡലുകള്‍ Z എന്നെ ഇംഗ്ലീഷ് അക്ഷരത്തില്‍ അഭിസംബോധന ചെയ്യുന്നത് കണക്കിലെടുത്താണ് പുതിയ കോംപാക്ട് എസ്‌യുവിക്ക് ഹോണ്ട ZR-V എന്ന പേര് നല്‍കിയിരിക്കുന്നത്.

ഹോണ്ടയുടെ ഇന്ത്യന്‍ ശ്രേണിയില്‍ WR-V മോഡലിനും CR-V മോഡലിനും ഇടയിലായിരിക്കും പുതിയ വാഹനത്തിന്റെ സ്ഥാനം. അതേസമയം മാരുതി സുസുക്കി വിറ്റാര ബ്രസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ഹ്യൂണ്ടായ് വെന്യു എന്നീ മോഡലുകളോടാണ് വിപണിയില്‍ മത്സരിക്കുന്നതും.

ഈ പറഞ്ഞ മോഡലുകള്‍ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന കിയ സോനെറ്റ്, റെനോ കിങര്‍, നിസാന്‍ മാഗ്‌നൈറ്റ്, ടൊയോട്ടയുടെ വിറ്റാര ബ്രെസ (അര്‍ബന്‍ ക്രൂയിസര്‍) എന്നീ മോഡലുകളും വിപണിയില്‍ എതിരാളികളാകും.

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ലെങ്കിലും രണ്ടാം തലമുറ ഹോണ്ട ബ്രിയോയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുത്തന്‍ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുക. പുത്തന്‍ ജാസ്സില്‍ നിന്നും കടമെടുത്ത ധാരാളം ഡിസൈന്‍ ഘടകങ്ങള്‍ ഈ മോഡലില്‍ കാണാം.
MOST READ: സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാകും. ഇലക്ട്രിക്ക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ എല്ലാം വാഹനത്തില്‍ ഇടംപിടിച്ചേക്കും.

എഞ്ചിന്‍ വിവരങ്ങളോ, വില സംബന്ധിച്ചോ സൂചനകളോ ഒന്നും തന്നെ ഈ അവസരത്തില്‍ ലഭ്യമല്ല. നിലവില്‍ HR-V ഉള്‍പ്പടെ പുതിയ മൂന്ന് എസ്‌യുവികളുടെ പണിപ്പുരയിലാണ് നിര്‍മ്മാതാക്കളാണ് ഹോണ്ട.


Click it and Unblock the Notifications








