Just In
- 8 min ago
വാണിജ്യ വിമാനങ്ങളുടെ ടെയിൽ ഭാഗത്തെ ഹോൾ അർഥമാക്കുന്നത് എന്തെന്ന് അറിയാമോ?
- 34 min ago
ഒറ്റ ദിവസം 60 മെറിഡിയൻ എസ്യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്
- 1 hr ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 2 hrs ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
Don't Miss
- News
വിയറ്റ്നാമിലെ നെയ്പാം പെണ്‍കുട്ടി യുഎസ്സില്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ, സന്ദര്‍ശനം ഇക്കാര്യത്തില്‍
- Sports
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- Finance
യൂട്യൂബറിനും ക്രിപ്റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
50,000 രൂപയില്‍ താഴെ വിലയുള്ള താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകള് ഇതൊക്കെ
ഇലക്ട്രിക് സ്കൂട്ടറുകള് ഇന്ത്യന്‍ നിരത്തുകളിലേക്ക് അതിവേഗം എത്തുകയാണ്. പല മോഡലുകളുടെയും വില നമ്മളെ ഞെട്ടിക്കുന്നതുമാണ്. എന്നാല്‍, 50,000 രൂപയില്‍ താഴെ ഒരു മോഡല്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ തെരഞ്ഞെടുക്കാവുന്ന കുറച്ച് മോഡലുകളുടെ വിവരങ്ങള്‍ ഇതാ.

ബൗണ്‍സ് ഇന്‍ഫിനിറ്റി E1
ഈ ഇലക്ട്രിക് ബൈക്കിന്റെ പ്രധാന വില്‍പ്പന പോയിന്റ് അതിന്റെ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സവിശേഷതയാണ്. പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററികളുള്ള ലൊക്കേഷനുകളുടെ ഒരു ശൃംഖല കമ്പനി നിങ്ങള്‍ക്ക് നല്കുന്നു.

മാത്രമല്ല, മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗവും ബൈക്കിനുണ്ട്. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്, 50,000 രൂപയില്‍ താഴെയാണ് ഇതിന് വില ഉള്ളതെങ്കിലും, വിവിധ സംസ്ഥാനങ്ങളെ ആശ്രയിച്ച് വിലയില്‍ വ്യത്യാസം വരാം.

എവോലെറ്റ് ഡെര്‍ബി
250W പവര്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് മോട്ടോറുമായാണ് എവോലെറ്റ് ഡെര്‍ബി വരുന്നത്. ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റത്തിന് പുറമെ ഫ്രണ്ട് ഡിസ്കും പിന് ഡ്രം ബ്രേക്കുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ഇതിന് ഒരു മസ്കുലര്‍ രൂപമുണ്ട്, അത് ആകര്‍ഷകമായ ഒരു ഇലക്ട്രിക് സ്കൂട്ടറാക്കി ഇതിനെ മാറ്റുന്നു. ഏകദേശം 46,000 രൂപയ്ക്ക് ഇത് വിപണിയില്‍ ലഭ്യമാണ്.

ആംപിയര്‍ റിയോ എലൈറ്റ്
ഏകദേശം 43,000 രൂപ മുതല്‍ ഈ മോഡല്‍ വിപണിയില്‍ ലഭ്യമാണ്.

എല്‍ഇഡി ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യുവല്‍ കോയില്‍ സ്പ്രിംഗ് ഷോക്ക് അബ്സോര്‍ബറുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ വിപുലമായ സവിശേഷതകളോടെയാണ് ആംപിയര്‍ റിയോ എലൈറ്റ് ലഭ്യമാകുന്നത്.

യോ എഡ്ജ്
യോ എഡ്ജ് ഹ്രസ്വ ദൂര യാത്രകള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന മോഡലാണ്. അതിനാല്‍ ബ്രഷ്ലെസ് ഡിസി മോട്ടോറും രണ്ട് വേരിയന്റുകള്‍ക്കും 25 കിലോമീറ്റര്‍ വേഗതയും നല്കുന്നു. 50,000 രൂപയില്‍ താഴെ മാത്രമാണ് വില. പൂര്‍ണ്ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും കഴിയും.

അവോണ്‍ ഇ-സ്കൂട്ട് 504
24 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന, ഈ ഇലക്ട്രിക് സ്കൂട്ടര്‍ തുടക്കകാര്‍ക്കും ഹ്രസ്വദൂര യാത്രക്കാര്‍ക്കും വേണ്ടിയുള്ളതാണ്. ഇത് ശരിക്കും അതിശയിപ്പിക്കുന്ന രൂപമാണ്, ഏകദേശം 45,000 രൂപയ്ക്ക് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

കൊമാകി X1
ഏകദേശം 45,000 രൂപ വിലയുള്ള മറ്റൊരു ഇലക്ട്രിക് സ്കൂട്ടറാണിത്. 85 കിലോമീറ്റര്‍ വരെ ദൂരപരിധിയും വാഗ്ദാനം ചെയ്യുന്നു. ഫുള്‍-ബോഡി ക്രാഷ് ഗാര്‍ഡുള്ള ഇത് ശക്തമായ 60V മോട്ടോറാണ് നല്‍കുന്നത്.

ഉജാസ് ഇഗോ LA
നല്ല ഇലക്ട്രിക് സ്കൂട്ടര്‍ തിരയുന്നവര്‍ക്കായി ഇതാ ഒരു വില കുറഞ്ഞ ഓപ്ഷനാണിതെന്ന് വേണം പറയാന്‍. ഉജാസ് ഇഗോ LA-യുടെ വില ഏകദേശം 35,000 രൂപയാണ്. ഇതിന് 75 കിലോമീറ്റര്‍ പരിധിയുണ്ട്, മുന്‍വശത്ത് എല്‍ഇഡി ഡിസ്പ്ലേയുമുണ്ട്.

ക്രയോണ്‍ സീസ്
ക്രയോണ്‍ സീസ് പ്രധാനമായും സിറ്റി റൈഡുകള്‍ക്ക് വേണം ഡിസൈന്‍ ചെയ്തിരിക്കുന്ന മോഡലാണ്. ഏകദേശം 48,000 രൂപ മുതല്‍ വില ആരംഭിക്കുന്നു, തിരക്കുള്ള നഗരവീഥികളില്‍ വിനോദത്തിനിടയില്‍ ചുറ്റിക്കറങ്ങാന്‍ പറ്റിയ ഇ-ബൈക്കാണിത്. ഇതിന് 250W മോട്ടോറും 25 കിലോമീറ്റര്‍ വേഗതയും ഉണ്ട്.

മെറിക്കോ ഈഗിള്‍ 100 (4.8)
ഈ ഇലക്ട്രിക് സ്കൂട്ടര്‍ 43,000 രൂപയില്‍ ലഭ്യമാകും. 48V BLDC മോട്ടോറില്‍ മതിപ്പുളവാക്കുകയും ചെയ്യുന്നു. ഇതിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 6 മുതല്‍ 7 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്.

റഫ്താര്‍ ഇലക്ട്രിക്ക
റഫ്താര്‍ ഇലക്ട്രിക്ക, 100kmph എന്ന അതിശയിപ്പിക്കുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു മോഡലാണ്. മാത്രമല്ല, ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മുതല്‍ 5 മണിക്കൂര്‍ വരെ മാത്രമേ എടുക്കൂ. ഇരട്ട ഡിസ്ക് ബ്രേക്കുകളും ഇതിനുണ്ട്.