മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

ഇന്ത്യക്കാർ മുന്‍കാലത്ത് വാഹനം മേടിക്കുമ്പോള്‍ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യം മൈലേജ് എത്ര കിട്ടും എന്നതായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ഇന്ത്യക്കാരും ഇന്ന് വാഹനത്തിന്റെ ഈടിനെയും ഉറപ്പിനെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

ഇന്ത്യയിലെ ഇന്ന് കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ വാഹനങ്ങളുടെ ബില്‍ഡ് ക്വാളിറ്റിയിലും ഊന്നല്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ ഇതില്‍ പേരെടുത്തവരാണ്. അവര്‍ അത് വൃത്തിയായി ചെയ്ത് പോരുന്നുമുണ്ട്.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

റോഡാകുമ്പോള്‍ അപകടങ്ങള്‍ ആര്‍ക്കും പറ്റിയെന്ന് വരാം. ഈ അവസരങ്ങളില്‍ വാഹനത്തിന്റെ ബില്‍ഡ് ക്വാളിറ്റി അത്തരം അപകടങ്ങളില്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടാന്‍ നിങ്ങളെ സഹായിക്കും. ഒരു മെർസിഡീസ് ബെൻസ് GLC-യും ഒരു ഫോർഡ് ഇക്കോസ്പോർട്ടും തമ്മിലുണ്ടായ അപകടം ഒരു വീഡിയോയാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ കാറിന്റെ നിര്‍മ്മാണ നിലവാരം എത്ര പ്രധാനമാണെന്ന് നമുക്ക് കാണിച്ച തരുന്നു.

ഓടിക്കാന്‍ സുഖമുള്ള നന്നായി നിര്‍മ്മിച്ച കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് ഫോര്‍ഡ് എന്ന് പൊതുവെ പറയപ്പെടാറുണ്ട്. മുമ്പ് ഫോര്‍ഡ് കാറുകളുടെ മികച്ച ബില്‍ഡ് ക്വാളിറ്റി തെളിയിച്ച നിരവധി സംഭവങ്ങളുണ്ട് പുറത്തെത്തിയിട്ടുണ്ട്.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

വാഹന വില്‍പനയില്‍ ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് ദൗഭാഗ്യവശാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങി. എന്നിരുന്നാലും അവര്‍ ഇപ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വില്‍പനാനന്തര സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വീഡിയോയില്‍ കാണുന്ന അപകടം നടന്നത് അസമിലാണ്.

MOST READ: ടോള്‍ പ്ലാസകൾക്ക് ബൈ; ഇനി ടോള്‍ പിരിവ് നമ്പര്‍പേറ്റില്‍ നിന്ന് നേരിട്ടെന്ന് ഉറപ്പിച്ച് നിതിന്‍ ഗഡ്കരി

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

അതിവേഗത്തില്‍ വന്ന മെർസിഡീസ് ബെൻസ് GLC ലക്ഷ്വറി എസ്‌യുവി ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വീഡിയോയില്‍ കാണാം. അപകടത്തില്‍ രണ്ട് എസ്‌യുവികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെർസിഡീസ് ബെന്‍സ് ജിഎല്‍സിക്കാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചതെന്ന് തോന്നുന്നു.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യം വ്യക്തമല്ല. മെർസിഡീസ് ബെന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതായി വീഡിയോയില്‍ കാണാം. മുന്‍വശത്തെ ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ബമ്പര്‍, ബോണറ്റ്, ഫെന്‍ഡറുകള്‍ എന്നിവക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹെഡ്‌ലാമ്പുകള്‍ക്കും ഫെന്‍ഡറിനും ബോണറ്റിന്റെ ഒരു ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഗ്രില്ലിനും ബമ്പറിനും ചെറിയ ഡാമേജ് സംഭവിച്ചിട്ടുണ്ട്.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിനും ജിഎല്‍സിക്കും വിന്‍ഡ്ഷീല്‍ഡിന് കേടുപാടുകള്‍ സംഭവിച്ചില്ല. രണ്ട് കാറുകളുടെയും മുന്‍ഭാഗത്താണ് അപകടത്തിന്റെ ആഘാതം നന്നായി പ്രതിഫലിച്ചത്. രണ്ട് എസ് യുവി കളിലും ക്യാബിന്‍ കോട്ടംതട്ടിയിട്ടില്ല.

ഈ വില പരിധിയില്‍ വളരെ മികച്ച രീതിയിൽ നിര്‍മ്മിച്ച ഒരു കാറായിരുന്നു ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും കരുത്തുറ്റ എസ് യുവികളില്‍ ഒന്നും കൂടിയായിരുന്നു ഇത്.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് അപകടത്തില്‍ പെട്ട നിരവധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഭൂരിഭാഗം അപകടങ്ങളിലും യാത്രക്കാര്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെടാറാണ് പതിവ്. ഫോര്‍ഡ് കാറുകളുടെ മികച്ച നിര്‍മാണ നിലവാരത്തിന് അത്തരം അവസരത്തില്‍ ഉപയോക്താക്കള്‍ നന്ദി പറയാറുണ്ട്. ബില്‍ഡ് ക്വാളിറ്റിയില്‍ ആകൃഷ്ടരായതിനാല്‍ പല ഉപഭോക്താക്കളും മറ്റൊരു ഫോര്‍ഡ് കാര്‍ പോലും വാങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

അപകടത്തിന് ശേഷം രണ്ട് വാഹനങ്ങളിലെയും യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുകയും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

ഇന്ത്യയില്‍ ഇതിന് ടുവില്‍ ഡ്രൈവ് പതിപ്പ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍, ഇക്കോസ്പോര്‍ട്ടിന്റെ 4WD പതിപ്പ് അന്താരാഷ്ട്ര വിപണിയിലുണ്ടായിരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

പെട്രോള്‍ പതിപ്പിന് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുമ്പോള്‍ ഡീസല്‍ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മെന്റില്‍ ഫിഗോ, ആസ്പയര്‍, ഇക്കോസ്പോര്‍ട്ട്, എന്‍ഡവര്‍ തുടങ്ങിയ കാറുകളാണ് ഫോര്‍ഡ് വാഗ്ദാനം ചെയ്തിരുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ഇസുസു MU-X തുടങ്ങിയ കാറുകളോടാണ് ഫോര്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ എന്‍ഡവര്‍ മത്സരിച്ചത്.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

അതെ സമയം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പ്രീമിയം ഓഫറുകളിലൊന്നായ AMG EQS 53 4MATIC+ ഇലക്ട്രിക് സെഡാനെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണികള്‍ക്കായി കമ്പനി അണിനിരത്തിയിരിക്കുന്ന മൂന്ന് ലക്ഷ്വറി ഇവികളുടെ ഭാഗമാണിത്. 2.45 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

ടോപ്പ്-എന്‍ഡ് വേരിയന്റ് CBU (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) റൂട്ടിന് കീഴിലാണ് കൊണ്ടുവരുന്നത്. ഒരു പെര്‍ഫോമന്‍സ്-ഓറിയന്റഡ് ഡ്രൈവ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ മെര്‍സിഡീസ് AMG EQS 53 4MATIC+ ഒരുക്കിയിരിക്കുന്നത്. 107.8kWh ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

MOST READ:വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

മെര്‍സിഡീസ് AMG EQS 53 4MATIC+ ന് AMG ഡൈനാമിക് പ്ലസ് പാക്കേജ് ഒരു സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു, ബൂസ്റ്റ് ഫംഗ്ഷനോട് കൂടി റേസ് സ്റ്റാര്‍ട്ട് മോഡില്‍ ഇതിന് 560 kW (761 bhp) വരെ പരമാവധി പ്രകടനം നേടാനാകും. കുറഞ്ഞത് 75 ശതമാനം ബാറ്ററി ചാര്‍ജ് ലെവലും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയും ഉണ്ടാകും. വെറും 3.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

More from DriveSpark

Article Published On: Thursday, August 25, 2022, 13:11 [IST]
English summary
Ford ecosport collide with mercedes glc see what happened next video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X