വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

ഏറെ കാലമായി എംപിവി സെഗ്മെന്റിലെ കിരീടം വെച്ച രാജാവായി വാഴുന്ന നമ്മുടെ സ്വന്തം ഇന്നോവ ക്രിസ്റ്റ പുതുതലമുറയിലേക്ക് ചേക്കേറാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. 2022 നവംബറിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്നോവ ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുമെന്നതാണ് സന്തോഷകരമായ വാർത്ത.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

തുടർന്ന് 2023 ജനുവരിയോടെ ഈ പുതിയ എംപിവി വിൽപ്പനയ്‌ക്കെത്തുമെന്നും ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അടുത്ത മാസം അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി പുറത്തിറക്കിയതിന് ശേഷം ഈ വർഷം ടൊയോട്ടയുടെ ഇന്ത്യക്കായുള്ള രണ്ടാമത്തെ വലിയ അവതരണമായിരിക്കും ഇന്നോവ ഹൈക്രോസ്.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

ഇന്നോവ ഹൈക്രോസ് ഇന്തോനേഷ്യ പോലുള്ള വിപണികളിൽ വിൽക്കുന്ന ഒരു ആഗോള മോഡലായിരിക്കും. മിക്കവാറും വിദേശ വിപണികളിൽ ഈ പുതുതലമുറ മോഡൽ "ഇന്നോവ സെനിക്‌സ്" എന്നായിരിക്കും അറിയപ്പെടുക.

MOST READ: Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

കൂടുതൽ ഭാരം കുറഞ്ഞതും നൂതനവുമായ മോണോകോക്ക് സജ്ജീകരണത്തിനായി ലാഡർ-ഫ്രെയിം ആർക്കിടെക്ചർ ഒഴിവാക്കുന്ന ആദ്യത്തെ ഇന്നോവയാണ് പുതിയ ഇന്നോവ ഹൈക്രോസ് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാവും.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

ഇന്നോവ ക്രിസ്റ്റയിലും അതിന് മുമ്പുള്ള പതിപ്പിലും കാണുന്ന പിൻ-വീൽ ഡ്രൈവിന് പകരം ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണവും ഇതിലുണ്ടാകും. ടൊയോട്ടയുടെ മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിലാവും ഇന്നോവ ഹൈക്രോസിനെ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട നിർമിച്ചെടുക്കുക. ഇതേ പ്ലാറ്റ്ഫോമിലാണ് നിലവിലെ കൊറോളയും നിലകൊള്ളുന്നത്.

MOST READ: AMG EQS 53 4Matic+ ഇലക്ട്രിക് സെഡാനെ അവതരിപ്പിച്ച് Mercedes Benz; വില 2.45 കോടി രൂപ

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം സാധാരണ എംപിവി സ്റ്റൈലിംഗ് അതേപടി നിലനിർത്തിയിട്ടുണ്ടെന്നാണ് ഇതുവരെ കണ്ട പുതിയ ഇന്നോവ ഹൈക്രോസിന്റെ സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ വിദേശ വിപണികളിലെ ജനപ്രിയ മോഡലുകളായ പുതിയ ടൊയോട്ട കൊറോള ക്രോസ് എസ്‌യുവി പോലുള്ള പുതിയ ഡിസൈൻ വിശദാംശങ്ങളും വാഹനത്തിന് മോടിയേകാൻ എത്തും.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

പുതിയ ഇന്നോവയ്ക്ക് ഏകദേശം 4.7 മീറ്റർ നീളവും 2,850 മില്ലീമീറ്റർ വീൽബേസും ഇന്നോവ ക്രിസ്റ്റയേക്കാൾ അല്പം നീളവും ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എം‌പി‌വിയുടെ പ്രധാന വിൽപ്പന സവിശേഷതയായ ഒന്നിലധികം സീറ്റിംഗ് ലേഔട്ടും വിശാലമായ ക്യാബിനും പുതുതലമുറ മോഡലിലും കമ്പനി അതേപടി നിലനിർത്തും.

MOST READ: പണിയുണ്ട്, തിരിച്ചുവരണം; Dzire S Tour സെഡാനുകൾ തിരിച്ചുവിളിക്കുന്നതായി Maruti Suzuki

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഡീസൽ എഞ്ചിൻ ഒഴിവാക്കും എന്ന നിരാശാജനകമായ വാർത്തയും പുറത്തുവരുന്നുണ്ട്. ടൊയോട്ട ഹൈറൈഡറിന് സമാനമായ പെട്രോൾ ഹൈബ്രിഡ് കോൺഫിഗറേഷനിൽ മാത്രമേ ഇനി മുതൽ പുത്തൻ എംപിവി വരൂ എന്നാണ് വിവരം. എന്നാൽ ഇക്കാര്യം ടൊയോട്ട ഇതുവരെ സ്ഥിരീകിച്ചിട്ടില്ലാത്തത് താത്ക്കാലിക ആശ്വാസമാണ്.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

എന്നാൽ ഇന്നോവ ഹൈക്രോസിൽ കാണുന്ന എഞ്ചിൻ ഹൈറൈഡറിൽ കാണുന്ന 1.5 ലിറ്റർ എഞ്ചിന് പകരം വലിയ 2.0 ലിറ്റർ യൂണിറ്റായിരിക്കും അവതരിപ്പിക്കുക എന്നത് പലരേയും ആകർഷിച്ചേക്കാം. രണ്ട് മോഡലുകളും പുതിയ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റത്തിന്റെ കനത്ത പ്രാദേശികവൽക്കരിച്ച പതിപ്പ് അവതരിപ്പിക്കും. ഇത് ചെലവ് നിയന്ത്രിക്കാൻ ജാപ്പനീസ് ബ്രാൻഡിന് സഹായിക്കും.

MOST READ: 'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച ടിയാഗോ ഉടമ

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

എങ്കിലും ഇന്നോവയുടെ ഡീസൽ എഞ്ചിൻ ഓപ്ഷൻ നിർത്തലാക്കുന്നത് വാഹന പ്രേമികളെ സംബന്ധിച്ച വളരെ നിരാശ നൽകുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ഓഗസ്റ്റ് മുതൽ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റ് ഇന്ത്യയിൽ ബുക്ക് ചെയ്യാനാവില്ലെന്ന വാർത്തയും പുറത്തുവന്നിരുന്നു.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

2022 സെപ്തംബർ മുതൽ മൾട്ടി പർപ്പസ് വാഹനത്തിന്റെ പെട്രോൾ വകഭേദങ്ങൾ മാത്രമേ വിൽപ്പനയ്‌ക്കെത്തൂവെന്നാണ് ഡീലർമാർ നൽകുന്ന വിവരം.അതേസമയം ഇതുവരെ ബുക്ക് ചെയ്ത എല്ലാ ഡീസൽ ഇന്നോവകളും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചിട്ടുമുണ്ട്.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

ഡീസൽ ഇന്നോവയുടെ ബുക്കിംഗ് 2023 ജനുവരിയിൽ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളും ഉള്ളതിനാൽ പുതുതലമുറ മോഡലിൽ ഓയിൽ ബർണർ എത്തുമെന്ന സൂചനയും തള്ളക്കളയാനാവില്ല.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

ഇപ്പോൾ നിർത്തലാക്കിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വകഭേദങ്ങളിൽ ഉപയോഗിച്ചിരുന്നത് 150 bhp പവറിൽ പരമാവധി 360 Nm torque വരെയാണ് നൽകുന്ന 2.4 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ പതിപ്പ് വിപണിയിൽ എത്തിയിരുന്നതും.

വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

മൊത്തം 18 വേരിയന്റുകളിലായി വിപണിയിലെത്തുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 16.52 ലക്ഷം മുതൽ 24.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എന്നാൽ പുതുതലമുറ ആവർത്തനത്തിലേക്ക് ചുവടുവെക്കുമ്പോൾ വിലയിൽ അൽപം പരിഷ്ക്കാരം നടപ്പിലാക്കാനും കമ്പനി തയാറായേക്കും.

More from DriveSpark

Article Published On: Wednesday, August 24, 2022, 18:24 [IST]
English summary
All new toyota innova hycross to be launch in november
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X