Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

എംജി ഹെക്‌ടർ നിരയുടെ പ്രധാന ശത്രുക്കളാണ് ഡി-സെഗ്‌മെന്റ് എസ്‌യുവികളിലെ മുൻനിരക്കാരായ ടാറ്റ ഹാരിയറും സഫാരിയും. അടുത്തകാലത്ത് ഏറ്റവും കൂടുതൽ മോഡലുകൾ എത്തിയതും ഇതേ ശ്രേണിയിലേക്കാണ്. മത്സരം കടുക്കുന്നതിനാൽ ഹെക്‌ടർ മുഖംമിനുക്കി വിപണിയിലെത്താൻ ഒരുങ്ങുകയാണ്.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

അതിനിടയിലാണ് പുതിയൊരു ടീസർ വീഡിയോയുമായി ടാറ്റ മോട്ടോർസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ മഹീന്ദ്ര XUV700 ഭരിക്കുന്ന സെഗ്മെന്റിലെ തിരികെ കൈകളിലെത്തിക്കാനുള്ള ടാറ്റയുടെ പുതിയ പദ്ധതിയാണ് ഇതെന്നതാണ് നിഗമനം.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

അടുത്തിടെ സമാരംഭിച്ച സ്കോർപിയോ N എസ്‌യുവിക്കും ശക്തമായ ഡിമാന്റ് ലഭിച്ചതോടെ അരക്കെട്ടുറപ്പിച്ച മഹീന്ദ്രയെ എങ്ങനെയാവും ജനപ്രിയരായ ടാറ്റ നേരിടുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശരിക്കും പറഞ്ഞാൽ ടാറ്റയ്ക്ക് ഉടനടി പുതിയ ലോഞ്ചുകളൊന്നും അണിനിരക്കില്ല.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

അതിനാൽ കമ്പനി അവരുടെ പ്രീമിയം ഉൽപ്പന്ന നിരയെ ഫെയ്‌സ്‌ലിഫ്റ്റിലൂടെ പരിഷ്ക്കരിക്കുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഹാരിയറിനെയും സഫാരിയെയും പുതുമയുള്ളതാക്കാൻ ടാറ്റ ഉടൻ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ട ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പക്ഷേ എന്തെല്ലാം മാറ്റങ്ങളാവും കമ്പനി നടപ്പിലാക്കുകയെന്ന് ഇതുവരെ വ്യക്തമല്ലെന്നു വേണം പറയാൻ. പ്രീമിയം ഫീൽ ലഭിക്കുന്ന യഥാർഥ ലെതർ സീറ്റുകളുള്ള ഒരു ഇന്റീരിയർ പരിഷ്ക്കാരം, ലെതറെറ്റ് ധരിച്ച ഡാഷ്ബോർഡ്, സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കുകൾ എന്നിവയിലൂടെ ചിലപ്പോൾ ഈ മുഖംമിനുക്കൽ കടന്നുപോയേക്കാം.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

അതുമല്ലെങ്കിൽ ADAS ടെക്, സറൗണ്ട് വ്യൂ പ്രാപ്തമാക്കുന്ന 360-ഡിഗ്രി ക്യാമറ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും സാധ്യമായ മറ്റ് ഫീച്ചർ കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെട്ടേക്കാം. കൂടാതെ പുതിയ മാറ്റങ്ങളിൽ ടാറ്റ സഫാരിയും ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റും കാസിരംഗ എഡിഷൻ എക്‌സ്‌ക്ലൂസീവ് ഫീച്ചറായ വെന്റിലേറ്റഡ് സീറ്റുകളും എയർ പ്യൂരിഫയറും സാധാരണ വേരിയന്റുകളിൽ ഉൾപ്പെടുത്തിയേക്കാം.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

വരുന്നത് പുതിയ പെട്രോൾ എഞ്ചിനോ?

ജെറ്റ്, സെറ്റ്, സ്ലേ എന്ന തലക്കെട്ടോടെയാണ് പുതിയ ടീസർ വീഡിയോ ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരിക്കുന്നത്. ടീസറിലെ ജെറ്റ് എന്ന വാക്ക് ടാറ്റയുടെ എഞ്ചിനുകളുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതൊരു പെട്രോൾ എഞ്ചിന്റെ കടന്നുവരവാണോ എന്നു സംശയിക്കാൻ കാരണമായിരിക്കുന്നത്.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

ടാറ്റയുടെ ജനപ്രിയമായ 1.3 ലിറ്റർ മൾട്ടിജെറ്റ് എഞ്ചിൻ ഫിയറ്റിൽ നിന്നാണ് ശരിക്കും ഉത്ഭവിച്ചത്. അതിനെ ക്വാഡ്രാജെറ്റ് എന്നാണ് കമ്പനി വിളിച്ചിരുന്നത്. കൂടാതെ ഫിയറ്റിന്റെ 1.4 ലിറ്റർ ടി-ജെറ്റ് എഞ്ചിനെ സഫൈർ 90 എന്നുമാണ് ടാറ്റ വിശേഷിപ്പിച്ചിരുന്നത്. അതിനാൽ, ജെറ്റ് ടാറ്റയുടെ പുതിയ പെട്രോൾ എഞ്ചിൻ ആണെന്നും ഊഹാപോഹങ്ങളുണ്ട്.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

ഇത് അടുത്തിടെ സഫാരിയിൽ പരീക്ഷിക്കുകയും ചെയ്‌തിരുന്നു. ഡി-സെഗ്‌മെന്റ് എസ്‌യുവി സെഗ്മെന്റിൽ പെട്രോൾ എഞ്ചിൻ ഓപ്ഷനില്ലാത്ത ഒരേയൊരു ബ്രാൻഡും ടാറ്റ മോട്ടോർസാണ്. മഹീന്ദ്ര, എംജി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികൾക്കെല്ലാം മികച്ച പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ അതത് മോഡലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

200 bhp കരുത്തും നൽകാൻ കഴിവുള്ള മഹീന്ദ്രയുടെ എംസ്റ്റാലിയൻ യൂണിറ്റാണ് ഇതിൽ ഒരു പടി മുന്നിൽ നിൽക്കുന്നതും. അതിനാൽ ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ എഞ്ചിൻ വന്നാൽ എസ്‌യുവികളുടെ നിലവിലെ പ്രാരംഭ വില കുറയ്ക്കാനും ടാറ്റയ്ക്ക് സാധിക്കും.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

വരാനിരിക്കുന്ന ഈ പെട്രോൾ എഞ്ചിന്റെ കൃത്യമായ സവിശേഷതകൾ ഇതുവരെ അറിവായിട്ടില്ല. എന്നാൽ ഭാവിയിലെ എസ്‌യുവികളിലും ടാറ്റയ്ക്ക് ഉപയോഗിക്കാവുന്ന 1.5 ലിറ്റർ ടർബോ യൂണിറ്റ് ആയിരിക്കാനാണ് സാധ്യത. ഇപ്പോൾ ഹാരിയറിനും സഫാരിക്കും 172 bhp കരുത്തിൽ 350 Nm torque നൽകുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

ഇതിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നതും. ഹാരിയർ പെട്രോൾ വേരിയന്റിന് 13 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സഫാരി പെട്രോളിന് 13.50 ലക്ഷം രൂപയിൽ നിന്നും വില ആരംഭിക്കാം.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

ഇപ്പോൾ ഹാരിയർ, സഫാരി എന്നിവയ്ക്ക് യഥാക്രമം 14.69 ലക്ഷം രൂപയിലും 15.35 ലക്ഷം രൂപയിലുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് പുതിയ കളർ ഓപ്ഷനുകളോടെ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഉത്സവ സീസണിൽ അവതരിപ്പിക്കാനാകും.

Harrier, Safari എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ വരുന്നോ? പുതിയ ടീസർ വീഡിയോയുമായി Tata Motors

ലോഞ്ച് ചെയ്യുമ്പോൾ മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ-N, MG ഹെക്ടർ പ്ലസ് തുടങ്ങിയ മറ്റ് 7-സീറ്ററുകളുമായി സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കും. എന്നാൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഇപ്പോൾ നൽകിയില്ലെങ്കിലും അധികം വൈകാതെ തന്നെ എസ്‌യുവി നിരയിലേക്ക് ഈ എഞ്ചിൻ ഓപ്ഷൻ എത്തിയേക്കും.

More from DriveSpark

Article Published On: Wednesday, August 24, 2022, 13:24 [IST]
English summary
Harrier safari models to get facelift with new petrol engine tata released new teaser video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X