പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

വാഹനങ്ങളോടുള്ള ഇഷ്ടത്തിന് പ്രായഭേദമില്ലെന്നുള്ളത് സത്യമാണ്. കുട്ടിക്കാലം മുതല്‍ തന്നെ വാഹനപ്രേമവുമായി നടക്കുന്നവരായിരിക്കും നമ്മളില്‍ പലരും. കുട്ടിക്കാലത്ത് കാറുകളും ബൈക്കുകളും ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ മാതൃകയിലുള്ള കളിപ്പാട്ടങ്ങളില്‍ തുടങ്ങിയ ഈ ഇഷ്ടം വളരുമ്പോള്‍ സ്വന്തമായൊരു കാറോ ബൈക്കോ നേടിയെടുക്കുന്നതിന് ഊര്‍ജം പകരുന്നതാണ്.

പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

എന്നാലിവിടെ കാറുകളോട് അതിയായ ഇഷ്ടമുള്ള അബീര്‍ എന്ന ആണ്‍കുട്ടിയ്ക്ക് സമ്മാനാമായൊരു ഫോര്‍ഡ് മസ്താംഗ് തന്നെ ലഭിച്ചിരിക്കുകയാണ്. അബീറിന്റെ ഏഴാം പിറന്നാളിന് കുടുംബവും ഫോര്‍ഡും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് താഴെ നല്‍കിയിരിക്കുന്ന വീഡിയോയിലുള്ളത്.

പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

കുട്ടിക്കാലം മുതല്‍ തന്നെ കാറുകളോട് വലിയ ഇഷ്ടമായിരുന്നു അബീറിനെന്ന് കുട്ടിയുടെ അച്ഛന്‍ വീഡിയോയില്‍ പറയുന്നു. അബീറിന്റെ രണ്ടാം പിറന്നാളാന് ഒരു കാറിന്റെ രൂപത്തിലുള്ള കളിപ്പാട്ടം സമ്മാനമായി നല്‍കിയതായി ഇദ്ദേഹം പറയുന്നു.

Most Read:മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

അന്ന് മുതല്‍ ഇന്നുവരെ മറ്റ് കളിപ്പാട്ടങ്ങളോടില്ലാത്ത പ്രത്യേക ഇഷ്ടമായിരുന്നു അബീറിന് കാറുകളോട്. പിറന്നാള്‍ ദിവസത്തില്‍ കിട്ടിയ സമ്മാനം അബീറിന് ഇഷ്ടപ്പെട്ടുവെന്നതില്‍ യാതൊരു സംശയവുമില്ല.

പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

സര്‍പ്രൈസ് നല്‍കാനായി അബീറിന്റെ കണ്ണുകള്‍ ഒരു തുണികൊണ്ട് കെട്ടിയാണ് മാതാപിതാക്കള്‍ കാറിനരികിലേക്ക് എത്തിക്കുന്നത്.

പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

ശേഷം തന്റെ മുന്നില്‍ തെളിഞ്ഞ ഫോര്‍ഡ് മസ്താംഗ് കണ്ട് അബീറിന്റെ കണ്ണുകള്‍ തിളങ്ങി.

Most Read:ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ - വീഡിയോ

പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

മാതാപിതാക്കളില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തില്‍ അതി സന്തോഷവാനായ അബീര്‍ കാറിനുള്ളില്‍ കയറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

കൂടാതെ ഫോര്‍ഡ് മസ്താംഗ് കാറിന്റെ മാതൃകയിലുള്ള കേക്ക് ആണ് പിറന്നാളിനായി ഒരുക്കിയിരുന്നത് എന്നതും അബീറിന്റെ സന്തോഷം ഇരട്ടിയാക്കുന്നു.

5.0 ലിറ്റര്‍ ശേഷിയുള്ള V8 എഞ്ചിനാണ് വീഡിയോയിലെ ഫോര്‍ഡ് മസ്താംഗിന് കരുത്തേകുന്നത്. ഇത് 396 bhp കരുത്തും 515 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് കാറിലുള്ളത്. രാജ്യാന്തര വിപണിയില്‍ നിന്ന് വ്യത്യസ്തമായ എഞ്ചിന്‍ പതിപ്പാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്. ഏങ്കിലും 396 bhp കരുത്ത് ഈ V8 എഞ്ചിന്‍ കുറിക്കുന്നു എന്നത് സവിശേഷമായ കാര്യമാണ്.

More from DriveSpark

Article Published On: Friday, April 12, 2019, 15:50 [IST]
English summary
seven-year old boy gets ford mustang as his birthday gift: read in malayalam
കൂടുതല്‍... #ഫോര്‍ഡ് #ford
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X