ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

സൂപ്പര്‍കാറുകളോടുള്ള ഇന്ത്യക്കാരുടെ പ്രിയം ഏറി വരികയാണ്. ആഗോള വാഹന വിപണിയില്‍ സൂപ്പര്‍കാറുകള്‍ക്ക് ലഭിക്കുന്നതിന് സമാനമായ വരവേല്‍പ്പ് തന്നെയാണിപ്പോള്‍ ഇന്ത്യന്‍ വിപണിയിലും ലഭിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള സൂപ്പര്‍കാറുകളോടുള്ള ഇഷ്ടം കൊണ്ട് എന്ത് വില കൊടുത്തും ഇവ ഇറക്കുമതി ചെയ്യുന്ന ആളുകള്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍.

ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

ഫെറാരി 430 സ്‌കുഡേറിയ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ N340 പോലുള്ള സൂപ്പര്‍കാറുകളെ ഇന്ത്യന്‍ നിരത്തില്‍ മുമ്പ് തന്നെ കണ്ടിട്ടുള്ളതാണ്. എന്നാല്‍, ഇക്കൂട്ടത്തിലേക്ക് പുതിയൊരു സൂപ്പര്‍ കാര്‍ കൂടിയെത്തിയിരിക്കുകയാണ്.

ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

പുതിയ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യാണ് അടുത്തിടെ ഇന്ത്യയിലെത്തിയ സൂപ്പര്‍കാര്‍. ഇതിലെ SVJ എന്നത് സൂചിപ്പിക്കുന്നത് ' സൂപ്പര്‍വെലോസ് ജോട്ട ' എന്നാണ്. സൂപ്പര്‍വെലോസെന്നാല്‍ സൂപ്പര്‍ ഫാസ്റ്റ് എന്നും ജോട്ടയെന്നത് എഴുപതുകളില്‍ പുറത്തിറങ്ങിയൊരു ലംബോര്‍ഗിനി മോഡലിന്റെ പേരുമാണ്.

ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

വിലയില്‍ റോള്‍സ് റോയ്‌സ് ഫാന്റത്തിന് തൊട്ട് താഴെ വരുന്ന പുതിയ ലംബോര്‍ഗിനി അവന്റഡോര്‍ SVJ, ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്‌പോര്‍ട്‌സ് കാര്‍ കൂടിയാണ്. ഒമ്പത് കോടി രൂപയാണ് ഈ സൂപ്പര്‍കാറിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചെലവ്.

Most Read:പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

റോഡ് നികുതിയും മറ്റും കൂടിയാവുമ്പോള്‍ 12 കോടിയോളം രൂപ വില വരും SVJ -യ്ക്ക്. ഇന്ത്യയിലെത്തിയൊരു അവന്റഡോര്‍ SVJ -യുടെ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. ലോകത്തിലാകെ 900 യൂണിറ്റ് SVJ മാത്രമെയുള്ളൂ എന്നതും ഈ സൂപ്പര്‍ കാറിനെ സവിശേഷമാക്കുന്നു.

ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

ബെംഗളൂരുവിലെ പ്രമുഖ ഗരാജിലെയാണ് ഈ SVJ. നഗരത്തിലെ രണ്ടാമത്തെ അവന്റഡോര്‍ SVJ കൂടിയാണിത്.പോയ വര്‍ഷമാണ് അവന്റഡോര്‍ SVJ -യെ ലംബോര്‍ഗിനി പുറത്തിറക്കിയത്.

ഇതാ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

കാറിലെ 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍, 770 bhp കരുത്തും 720 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ഏഴ് സ്പീഡ് സിംഗിള്‍ ക്ലച്ച് ട്രാന്‍സ്മിഷനാണുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ 2.8 സെക്കന്‍ഡുകള്‍ മാത്രം മതി അവന്റഡോര്‍ SVJ -യ്ക്ക്.

Most Read:ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

മണിക്കൂറില്‍ 349 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം. കാര്‍ബണ്‍ ഫൈബറും അലുമിനിയവും ചേര്‍ത്ത് നിര്‍മ്മിച്ച നിറിയോ വീലുകളാണ് കാറിനുള്ളത്. പിരലി P സീറോ കോര്‍സ ടയറുകളാണ് SVJ -യിലുള്ളത്.

Source: Vipin Maben

More from DriveSpark

Article Published On: Friday, April 12, 2019, 8:00 [IST]
English summary
here's the most expensive supercar in india, lamborghini aventador svj: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X