പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

പുതുതലമുറ പോര്‍ഷ 911 കരേര S, കരേര S കാബ്രിയോലെ പതിപ്പുകള്‍ ഇന്ത്യയില്‍. 1.82 കോടി രൂപയാണ് നവീകരിച്ച 2019 പോര്‍ഷ 911 കരേര S (കൂപ്പെ) -ന് വില. പുതിയ കരേര S കാബ്രിയോലെയ്ക്ക് (കണ്‍വേര്‍ട്ടബിള്‍) വില 1.99 കോടി രൂപ. 2018 ലോസ് ഏഞ്ചലസ് മോട്ടോര്‍ ഷോയില്‍ പോര്‍ഷ അവതരിപ്പിച്ച എട്ടാംതലമുറ 911 സ്‌പോര്‍ട്‌സ് കാര്‍ മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

പോര്‍ഷ ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ക്കുള്ള ബുക്കിങ് ആരംഭിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം രണ്ടാംപാദം മുതല്‍ കാറുകള്‍ കമ്പനി നല്‍കിത്തുടങ്ങും. 2011-18 കാലയളവില്‍ ഉത്പാദനത്തിലിരുന്ന 991 സീരീസിന് പകരമെത്തിയ 992 സീരീസിന്റെ ഭാഗമാണ് പുതിയ പോര്‍ഷ 911.

പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

ഡിസൈനില്‍ കൂടുതല്‍ പുതുമ നിറച്ചാണ് പുതിയ 911 -ന്റെ കടന്നുവരവ്. കാറിന്റെ പിന്നഴക് ഇക്കുറി മാറ്റുകൂട്ടും. വടിവൊത്ത ബമ്പറും നെടുനീളെയുള്ള ഒറ്റ ടെയില്‍ലാമ്പ് യൂണിറ്റും പിന്‍ ഡിസൈനിനെ സവിശേഷമാക്കുന്നു. മുന്‍തലമുറയെ അപേക്ഷിച്ച് യഥാര്‍ത്ഥ കൂപ്പെ ശൈലിയോട് പുതിയ 911 മോഡല്‍ കൂടുതല്‍ നീതിപുലര്‍ത്തുന്നുണ്ട്. അകത്തളം ഗൗരവമായി പരിഷ്‌കരിക്കപ്പെട്ടു.

പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിങ് വീലാണ് ഉള്ളില്‍ ഇടംപിടിക്കുന്നത്. അനലോഗ് റെവ് കൗണ്ടറുള്ള പുതിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. 10.9 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ പോര്‍ഷ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് ലഭ്യമാണ്.

Most Read: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍, പുതിയ നടപടിക്രമം ഇങ്ങനെ

പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

പിന്‍ഭാഗത്ത് അലൂമിനിയത്തിന് പ്രാതിനിധ്യമുള്ള പുതിയ അടിത്തറയാണ് എട്ടാംതലമുറ പോര്‍ഷ 911 ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ 911 മോഡലുകളുടെ ഭാരവിതരണം കാറില്‍ മെച്ചപ്പെട്ടു. 911 കരേര S -ന് പിന്‍ വീല്‍ സ്റ്റീയറിങ് ലഭിക്കുന്നതും ഇതാദ്യം. ഉയര്‍ന്ന വേഗത്തില്‍ കാര്‍ അടിയുറച്ചു കുതിക്കാന്‍ പിന്‍ വീല്‍ സ്റ്റീയറിങ് യൂണിറ്റ് സഹായിക്കുമെന്ന് പോര്‍ഷ പറയുന്നു.

പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

3.0 ലിറ്റര്‍ ഫ്‌ളാറ്റ് സിക്‌സ് ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് പോര്‍ഷ 911 -ന്റെ ഹൃദയം. എഞ്ചിന്‍ 444 bhp കരുത്തും 530 Nm torque ഉം സൃഷ്ടിക്കും. മുന്‍തലമുറയെ അപേക്ഷിച്ച് പുതിയ മോഡലിന് 30 bhp കൂടുതല്‍ കരുത്തുത്പാദനമുണ്ട്. പുതിയ എട്ടു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. മുന്‍തലമുറയില്‍ ഏഴു സ്പീഡായിരുന്നു ഗിയര്‍ബോക്‌സ്.

പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

പുതിയ ഇന്‍ടെയ്ക്ക്, എക്‌സ്‌ഹോസ്റ്റ്, ടര്‍ബ്ബോ സംവിധാനങ്ങള്‍ക്കായി എഞ്ചിന്‍ യൂണിറ്റ് പരിഷ്‌കരിക്കപ്പെട്ടു. വാതക പുറന്തള്ളല്‍ തോത് കുറയ്ക്കാന്‍ പ്രത്യേക ഫില്‍ട്ടര്‍ ഇക്കുറി എഞ്ചിനിലുണ്ട്. പൂജ്യത്തില്‍ നൂറു കിലോമീറ്റര്‍ വേഗം 3.7 സെക്കന്‍ഡുകള്‍ കൊണ്ട് പോര്‍ഷ 911 കരേര S മറികടക്കും. മണിക്കൂറില്‍ 308 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.

Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

പുത്തന്‍ പോര്‍ഷ 911 ഇന്ത്യയില്‍, വില 1.82 കോടി രൂപ മുതല്‍

ഇതേസമയം ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സ്‌പോര്‍ട് ക്രോണോ പാക്കേജ് തിരഞ്ഞെടുത്താല്‍ ആക്‌സിലറേഷന്‍ സമയം 0.2 സെക്കന്‍ഡുകള്‍ കൂടി കുറയും. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് എഎംജി GT, ഔഡി R8 തുടങ്ങിയ സ്‌പോര്‍ട്‌സ് കാറുകളുമായാണ് പോര്‍ഷ 911 -ന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche #new launch
English summary
2019 Porsche 911 Carrera S And Carrera S Cabriolet Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X