ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം അവസാനിപ്പിക്കാന്‍ ഫോര്‍ഡ്. മഹീന്ദ്രയുമായുള്ള പുതിയ സംയുക്ത സഹകരണ കരാറില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ വൈകാതെ ഒപ്പുവെയ്ക്കും. ഇന്ത്യന്‍ വിപണിയില്‍ സ്വതന്ത്ര്യ വ്യാപാരം അവസാനിപ്പിച്ച്, മഹീന്ദ്രയുമായി സഹകരിച്ച് സംരഭം മുന്നോട്ടു കൊണ്ടുപോകാനാണ് ഫോര്‍ഡിന്റെ ശ്രമം. എന്നാല്‍ 2017 -ല്‍ ജനറല്‍ മോട്ടോര്‍സ് രാജ്യം വിട്ടതുപോലെ ഫോര്‍ഡ് ഇവിടം വിട്ടുപോകില്ല.

ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി മാത്രമേ അമേരിക്കന്‍ കമ്പനി നിര്‍ത്തുകയുള്ളൂ. പുതിയ സംയുക്ത സംരഭത്തില്‍ 51 ശതമാനം ഓഹരികള്‍ മഹീന്ദ്രയ്ക്കായിരിക്കും. 49 ശതമാനം ഓഹരികള്‍ ഫോര്‍ഡ് കൈവശം വെയ്ക്കും. ഫോര്‍ഡ് ഇന്ത്യയുടെ നിലവിലെ നിക്ഷേപങ്ങളും ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ കീഴില്‍ വരും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.

ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

രാജ്യത്ത് ആദ്യമെത്തിയ വിദേശ വാഹന നിര്‍മ്മാതാക്കളാണ് ഫോര്‍ഡ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി അമേരിക്കന്‍ കമ്പനി ഇന്ത്യയിലുണ്ട്. 1995 -ല്‍ മഹീന്ദ്രയുമായി കൂട്ടുകൂടിയാണ് ഫോര്‍ഡ് ആദ്യമായി ഇന്ത്യന്‍ തീരത്തെത്തിയത്. പിന്നീട് പങ്കാളിത്തം ഉപേക്ഷിച്ച് ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വതന്ത്ര സംരഭത്തിന് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ തുടക്കമിട്ടു.

Most Read: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍, പുതിയ നടപടിക്രമം ഇങ്ങനെ

ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

എസ്‌കോര്‍ട്ടും ഐക്കണുമാണ് വിപണിയില്‍ വില്‍പ്പനയ്ക്ക് വന്ന ആദ്യ ഫോര്‍ഡ് കാറുകള്‍. ഐക്കണ്‍, ഫിയെസ്റ്റ (പഴയ തലമുറ), ഇക്കോസ്‌പോര്‍ട്, എന്‍ഡവര്‍ മോഡലുകളൊഴിച്ചാല്‍ ഇന്ത്യയില്‍ വന്‍വിജയം കുറിക്കാന്‍ മറ്റു ഫോര്‍ഡ് കാറുകള്‍ക്കിതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ ഏകദേശം 200 കോടി ഡോളര്‍ നിക്ഷേപം കമ്പനി നടത്തിയെങ്കിലും ഇന്ത്യയില്‍ മൂന്നു ശതമാനം മാത്രമാണ് ഫോര്‍ഡിന്റെ വിപണി വിഹിതം.

ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

2017-18 സാമ്പത്തിക വര്‍ഷം 92,937 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വില്‍പ്പനസംഖ്യ നാമമാത്രമാണ്. എംജി മോട്ടോര്‍, കിയ തുടങ്ങിയ വിദേശ കമ്പനികള്‍ കടന്നുവരുന്നതോടെ ഫോര്‍ഡിന്റെ നില കൂടുതല്‍ പരുങ്ങലിലാവും.

ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

ഈ അവസരത്തില്‍ മഹീന്ദ്രയുമായി കൂട്ടുചേര്‍ന്ന് സംയുക്ത സംരഭം ആരംഭിക്കാനാണ് ഫോര്‍ഡിന്റെ ശ്രമം. മഹീന്ദ്രയ്ക്കുള്ള വിപുലമായ വിപണന ശൃഖലയില്‍ അമേരിക്കന്‍ കമ്പനിക്ക് നോട്ടമുണ്ട്.

Most Read: വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

നേരത്തെ പവര്‍ട്രെയിന്‍ പങ്കിടുന്നതിനും പുതിയ മോഡലുകള്‍ സംയുക്തമായി ചേര്‍ന്ന് വികസിപ്പിക്കുന്നതിനും ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഒപ്പുവെച്ച ഉടമ്പടി പ്രകാരം ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന പുതിയ ചെറു പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഫോര്‍ഡിന് വേണ്ടി മഹീന്ദ്ര നിര്‍മ്മിച്ചു നല്‍കും.

Source: Reuters

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford To End Its Independent Business In India. Read in Malayalam.
Story first published: Thursday, April 11, 2019, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X