ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

വിപണിയിലുള്ള 6 സീരിസ് GT നിരയിലേക്ക് പുതിയ ഒരഥിതിയെ കൂടി എത്തിച്ചിരിക്കുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. പ്രാരംഭ വകഭേദമായ 620d GT -യാണ് ഈ നിരയിലേക്ക് കടന്ന് വന്ന പുതിയ താരം. എക്‌സ്‌ഷോറൂം കണക്ക് പ്രകാരം 63.90 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 620d GT (ഗ്രാന്‍ഡ് ടൂറിസ്‌മോ) -യുടെ വില. കമ്പനിയുടെ ചെന്നൈയിലെ ഫാക്ടറിയില്‍ വച്ചായിരിക്കും 620d GT അസംബ്ല്ള്‍ ചെയ്യുക.

ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

ലക്ഷ്വറി ലൈന്‍ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ബിഎംഡബ്ല്യു 620d GT ലഭിക്കുക. 6 സീരീസ് GT നിരയിലെ ഏറ്റവും പുതിയ മോഡലായ 630d GT -യ്ക്കും ലക്ഷ്വറി ലൈന്‍ വകഭേദമുണ്ട്. ഇത് കൂടാതെ MSport വകഭേദത്തിലും 630d GT വില്‍പ്പനയ്ക്കുണ്ട്.

ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

ഇപ്പോഴെത്തിയിരിക്കുന്ന 620d GT ഡീസല്‍ പതിപ്പാണ്. ജര്‍മ്മന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ താരതമ്യേന വില കുറഞ്ഞ മോഡലാണ് പുതിയ 620d GT. ഫീച്ചറുകളില്‍ ഒട്ടും കുറവ് വരുത്തിയിട്ടില്ല പുതിയ ബിഎംഡബ്ല്യു 620d GT.

Most Read: സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

സെലക്ടിവ് ബീം & കോര്‍ണറിംഗ് ലൈറ്റുകളോട് കൂടിയ അഡാപ്റ്റിവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ആക്ടിവ് റിയര്‍ സ്‌പോയിലര്‍, ഓട്ടോമാറ്റിക്ക് ടെയില്‍ഗേറ്റ്, ഒഴുകിയിറങ്ങുന്ന കൂപ്പെ ശൈലി എന്നിവയൊക്കെയാണ് മോഡലിലെ പ്രധാന സവിശേഷതകള്‍.

ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

പാനരോമിക് സണ്‍റൂഫ്, വൈദ്യുതമായി ക്രമീകരിക്കാവുന്ന പിന്‍സീറ്റുകള്‍, വൈദ്യുതമായി നിയന്ത്രിക്കാവുന്ന സണ്‍ബ്ലിന്‍ഡുകള്‍, പിന്‍ യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് വലുപ്പമുള്ള കളര്‍ സ്‌ക്രീന്‍, ആംബിയന്റ് ലൈറ്റിംഗ്, ലെതര്‍ ആവരണമുള്ള സ്റ്റിയറിംഗ് വീല്‍, ക്യാബിനുള്ളിലെ വുഡ് അലങ്കാരം എന്നിവയാണ് ഇന്‍രീരിയര്‍ വിശേഷങ്ങള്‍.

ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഇരട്ട ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 620d GT -യുടെ ഹൃദയം. ഇത് 188 bhp കരുത്തും 44 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് 620d GT-യ്ക്കുള്ളത്.

Most Read:വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

ബിഎംഡബ്ല്യു 620d GT വിപണിയില്‍, വില 63.90 ലക്ഷം രൂപ

കംഫര്‍ട്ട്, കംഫര്‍ട്ട് +, അഡാപ്റ്റിവ്, ഇക്കോ പ്രോ, സ്‌പോര്‍ട് എന്നിങ്ങനെ അഞ്ച് ഡ്രൈവിംഗ് മോഡുകളാണ് കാറിലുള്ളത്. കൂടാതെ അഡാപ്റ്റിവ് ക്രൂയിസ് കണ്‍ട്രോളും കാറിലുണ്ട്. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് E ക്ലാസാണ് ബിഎംഡബ്ല്യു 620d GT-യുടെ പ്രധാന എതിരാളി.

More from DriveSpark

Article Published On: Thursday, April 11, 2019, 15:15 [IST]
English summary
BMW 620d Gran Turismo Launched In India — Priced At Rs 63.90 Lakh: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X