വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

ഹെക്ടറിന് ശേഷം eZS ഇലക്ട്രിക്ക് എസ്‌യുവിയുമായി ഇന്ത്യയില്‍ കളംനിറയാനുള്ള തയ്യാറെടുപ്പിലാണ് എംജി മോട്ടോര്‍. ഈ വര്‍ഷാവസാനം പുത്തന്‍ എംജി eZS ഇങ്ങെത്തും. ഇന്ത്യയ്ക്ക് പുറമെ യുകെ, ഓസ്‌ട്രേലിയ, ജര്‍മ്മനി, പശ്ചിമേഷ്യന്‍ വിപണികളിലും eZS ഇലക്ട്രിക്ക് എസ്‌യുവിയെ അവതരിപ്പിക്കാന്‍ ബ്രിട്ടീഷ് കമ്പനിയായ എംജിക്ക് പദ്ധതിയുണ്ട്.

വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

അടുത്തിടെ ബാങ്കോക്ക് മോട്ടോര്‍ ഷോയില്‍ വെച്ചാണ് പുതിയ ഇലക്ട്രിക്ക് എസ്‌യുവിയെ എംജി അനാവരണം ചെയ്തത്. രാജ്യത്തെ വൈദ്യുത വാഹന നിരയ്ക്ക് eZS പുതിയ അളവുകോലുകള്‍ നിശ്ചയിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ മേധാവി രാജീവ് ഛാബ പറഞ്ഞു. വരാനിരിക്കുന്ന വൈദ്യുത മോഡലിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ല. എന്നാല്‍ ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്ററോളം ദൂരമോടാന്‍ എംജി eZS പ്രാപ്തമാണ്.

വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

ഹെക്ടറിലേതുപോലെ നവീനമായ കണക്ടിവിറ്റി ഫീച്ചറുകള്‍ eZS ഉം അവകാശപ്പെടുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഹ്യുണ്ടായി ക്രെറ്റയോളം വലുപ്പം എംജി eZS കുറിക്കും. ഇതേസമയം ഇന്ത്യന്‍ വിപണിയില്‍ മോഡലിന് എതിരാളികളില്ലാതാനും. ഹ്യുണ്ടായി കൊണ്ടുവരാനിരിക്കുന്ന കോന ഇവിയാണ് എംജിയ്ക്ക് അല്‍പ്പമെങ്കിലും ഭീഷണി മുഴക്കുക.

വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

എംജിയില്‍ നിന്നും ആദ്യമെത്തുന്ന ഹെക്ടര്‍ എസ്‌യുവി, ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 മോഡലുകളുമായി മത്സരിക്കും. ഇന്റര്‍നെറ്റ് കാറെന്നാണ് (കണക്ടഡ് കാര്‍) ഹെക്ടറിനെ എംജി വിശേഷിപ്പിക്കുന്നത്. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ ഹെക്ടറിന് കഴിയും. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്.

Most Read: 35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികള്‍ എംജിയുടെ ഐ-സ്മാര്‍ട്ട് സംവിധാനത്തില്‍ പങ്കാളികളാണ്. ബില്‍ട്ട് ഇന്‍ ആപ്പുകള്‍, ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സ്മാര്‍ട്ട് ഫീച്ചറുകള്‍, സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവ ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി സംവിധാനത്തിന്റെ ഭാഗമാവുന്നു.

വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

തത്സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ ഫെന്‍സിങ്, എമര്‍ജന്‍സി റെസ്പോണ്‍സ് തുടങ്ങി ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നിരവധി ആധുനിക സേവനങ്ങള്‍ ഹെക്ടറിലുണ്ട്. പവര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഒരുപാട് വിശേഷങ്ങള്‍ എസ്‌യുവിയില്‍ ഒരുങ്ങും.

Most Read: ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS

ശ്രേണിയിലെ ഏറ്റവും വലിയ പാനരോമിക് സണ്‍റൂഫായിരിക്കും ഹെക്ടറിലേതെന്ന് കമ്പനി അവകാശവാദം ഉയര്‍ത്തിക്കഴിഞ്ഞു. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ ഹെക്ടറില്‍ അണിനിരക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Upcoming MG eZS India Launch Plans. Read in Malayalam.
Story first published: Wednesday, April 10, 2019, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X