ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

പുതിയ കൊറോളയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തീരുമാനം ടൊയോട്ട മാറ്റി. കാറിന്റെ പുതിയ പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇവിടെ കൊണ്ടുവരില്ല. അതായത് അടുത്തവര്‍ഷം ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതോടെ കൊറോള ആള്‍ട്ടിസ് സെഡാന്‍ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമാവും. ടൊയോട്ടയുടെ പുതിയ തീരുമാനം മാരുതിയുടെ പദ്ധതികളെ കൂടിയാണ് തകിടം മറിക്കുന്നത്.

ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

ഇരു കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരം പുതുതലമുറ കൊറോളയെ സ്വന്തം പേരില്‍ റീബാജ് ചെയ്ത് പുറത്തിറക്കാന്‍ ആലോചിക്കുകയായിരുന്നു മാരുതി. 2019 വര്‍ഷാവസാനം പുത്തന്‍ കൊറോള പതിപ്പ് വിപണിയില്‍ അവതരിക്കുമെന്നാണ് കരുതപ്പെട്ടത്. പക്ഷെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞ സാഹചര്യം വീണ്ടുവിചാരത്തിന് ടൊയോട്ടയെ നിര്‍ബന്ധിതരാക്കി.

Most Read: സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെ ചില്ലില്‍ — വീഡിയോ

ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

കൊറോളയെ പുതുക്കുന്നതില്‍ കഴമ്പില്ലെന്ന് കമ്പനി ഇപ്പോള്‍ കരുതുന്നു. മാരുതിയില്‍ നിന്നും ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ ലഭിക്കാനിരിക്കെയാണ് ടൊയോട്ടയുടെ പുതിയ തീരുമാനം. ചുരുങ്ങിയ കാലംകൊണ്ടാണ് ഡി സെഗ്മന്റ് സെഡാനുകള്‍ക്ക് വിപണിയില്‍ പ്രചാരം കുറഞ്ഞത്. പോയമാസം 229 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ ടൊയോട്ട സെഡാന്‍ കുറിച്ചുള്ളൂ.

ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

കൂടുതല്‍ എസ്‌യുവികളുടെ രംഗപ്രവേശം കൊറോള ആള്‍ട്ടിസ് പോലുള്ള വലിയ സെഡാനുകള്‍ക്ക് തിരിച്ചടിയായി. നിലവില്‍ മഹീന്ദ്ര XUV500, ടാറ്റ ഹാരിയര്‍ തുടങ്ങിയ മോഡലുകള്‍ക്ക് ഡി സെഗ്മന്റ് സെഡാന്‍ കാറുകളെക്കാള്‍ പ്രചാരമുണ്ട്. കൊറോള ആള്‍ട്ടിസിനെ പിന്‍വലിച്ച് പകരം പുതിയ ക്രോസ്ഓവര്‍ എസ്‌യുവിയെ അവതരിപ്പിക്കാനാണ് ടൊയോട്ടയുടെ ഇപ്പോഴത്തെ ആലോചന.

ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

ഇതേസമയം ടൊയോട്ടയുടെ തീരുമാനത്തില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ബലെനോ, ബ്രെസ്സ മോഡലുകള്‍ക്ക് പകരം പുതുതലമുറ കൊറോള ആള്‍ട്ടിസിനെ ടൊയോട്ടയില്‍ നിന്നും വാങ്ങാനായിരുന്നു മാരുതി കരുതിയത്. സിയാസിന് മുകളില്‍, കൂടുതല്‍ ആഢംബരമുള്ള കൊറോള ആള്‍ട്ടിസ് വലിയ സാധ്യതകള്‍ തുറന്നുനല്‍കുമെന്ന് കമ്പനി വിലയിരുത്തി.

ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

എന്നാല്‍ ടൊയോട്ടയുടെ അപ്രതീക്ഷിത തീരുമാനം മാരുതിയെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു. ഇരു കമ്പനികളും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2022 മുതല്‍ ബ്രെസ്സ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനുള്ള ചുമതല ടൊയോട്ടയ്ക്കാണ്.

Most Read: തോറ്റുകൊടുക്കാന്‍ തയ്യാറല്ല, പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

മാരുതിക്ക് ആവശ്യമായ ബ്രെസ്സ യൂണിറ്റുകള്‍ ടൊയോട്ട നിര്‍മ്മിച്ചു നല്‍കും. ഒപ്പം എസ്‌യുവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ സ്വന്തം പേരില്‍ വിപണിയിലെത്തിക്കും. കാര്യമായ ഡിസൈനില്‍ പരിഷ്‌കാരങ്ങള്‍ നേടിയാകും ടൊയോട്ടയുടെ ബ്രെസ്സ മോഡല്‍ വില്‍പ്പനയ്ക്ക് വരിക.

ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

2022 ഓടെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ബെംഗളൂരു ശാലയില്‍ വെച്ച് ബ്രെസ്സ യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളുടെയും ധാരണ. ഇന്ത്യയില്‍ മാരുതിയുടെ പരിചയസമ്പത്തു പ്രയോജനപ്പെടുത്തി പുതിയ വിവിധോദ്ദ്യേശ വാഹനം സംയുക്തമായി വികസിപ്പിക്കാനും ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.

Source: ET Auto

More from DriveSpark

Article Published On: Tuesday, April 9, 2019, 16:56 [IST]
English summary
Toyota Will Not Upgrade Corolla. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X