മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

G ക്ലാസ്സ് (ജി വാഗണ്‍). ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് പുറത്തിറക്കുന്ന ഐതിഹാസിക ഓഫ്‌റോഡ് എസ്‌യുവി. നിലവില്‍ 2.19 കോടി രൂപ വിലയുണ്ട് മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സ് G63 AMG -യ്ക്ക്. എസ്‌യുവി നിരത്തിലിറങ്ങുമ്പോഴേക്കും ചിലവ് രണ്ടര കോടി രൂപ കടക്കും.

മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

കേട്ടതു ശരിയാണ്. G ക്ലാസ്സിന്റെ പ്രാരംഭ മോഡല്‍, ടര്‍ബ്ബോ ഡീസല്‍ കരുത്തുള്ള 350d വില്‍പ്പനയ്ക്ക് അണിനിരക്കുന്നതോടെ മെര്‍സിഡീസ് G63 AMG -യ്ക്ക് വില ഗണ്യമായി കുറയും. നവംബര്‍ മാസം മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സ് 350d ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. 1.48 കോടി രൂപയോളം ഓണ്‍റോഡ് വില G 350d -യ്ക്ക് പ്രതീക്ഷിക്കാം.

മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

നിരയില്‍ 1.08 കോടി രൂപ ഓണ്‍റോഡ് വിലയുള്ള GLS എസ് യുവിക്ക് തൊട്ടുമുകളില്‍ G 350d ഇടംകണ്ടെത്തും. 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് G ക്ലാസ്സ് 350d പതിപ്പില്‍. എഞ്ചിന്‍ 282 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ മോഡലിന് 7.2 സെക്കന്‍ഡുകള്‍ മതി.

മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

എന്നാല്‍ ഒരുപരിധിവരെ ഉറച്ച ബോക്‌സി ഘടനയും ഉയരവും ബെന്‍സ് എസ്‌യുവിയുടെ കുതിപ്പിന് വിലങ്ങുതടിയാവും. മണിക്കൂറില്‍ 199 കിലോമീറ്ററാണ് G ക്ലാസ്സ് 350d -യുടെ പരമാവധി വേഗം. ഭാരത് സ്റ്റേജ് VI നിലവാരം എഞ്ചിന്‍ പുലര്‍ത്തുന്നുണ്ട്. അതായത് എസ്‌യുവിയുടെ കടന്നുവരവിന് മാര്‍ഗ്ഗതടസ്സങ്ങളില്ല.

Most Read: ഇതാ, ഇന്ത്യയിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍, ലംബോര്‍ഗിനി അവന്റഡോര്‍ SVJ — വീഡിയോ

മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

9G ട്രോണിക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഒമ്പതു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ട് ഗിയര്‍ബോക്‌സ് എസ്‌യുവിയുടെ നാലു ചക്രങ്ങളിലേക്ക് എഞ്ചിന്‍ കരുത്തെത്തിക്കും. തുകലും തടിയും കൊണ്ടാണ് G ക്ലാസ്സ് 350d ക്യാബിന്റെ ഒരുക്കം. G63 AMG -യോളം പൊലിമ അകത്തളത്തിനുണ്ടാവില്ല.

മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

ഇന്ത്യന്‍ ആഢംബര എസ്‌യുവി റേഞ്ച് റോവര്‍ സ്‌പോര്‍ട്, വോഗ് മോഡലുകള്‍ക്കുള്ള പ്രചാരം കണ്ടാണ് ചെറിയ ജി വാഗണിനെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. 1979 മുതല്‍ വിപണിയിലുള്ള ജി വാഗണ്‍, ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ബെന്‍സ് വാഹനങ്ങളിലൊന്നാണ്.

Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

കഴിഞ്ഞവര്‍ഷമാണ് മൂന്നാംതലമുറ ജി ക്ലാസ്സിനെ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകൂടിയ എസ്‌യുവികളിലൊന്നാണ് ജി വാഗണ്‍. നിലവില്‍ ജി വാഗണിന്റെ AMG പതിപ്പാണ് ഇവിടെ വില്‍പ്പനയിലുള്ളത്. G63 AMG -യില്‍ തുടിക്കുന്ന 4.0 ലിറ്റര്‍ V8 ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 577 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്.

മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

ഒമ്പതു സ്പീഡാണ് എസ്‌യുവിയിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. മുഴവന്‍ സമയവും നാലു വീല്‍ ഡ്രൈവ് സംവിധാനം മോഡലില്‍ പ്രവര്‍ത്തിക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം വരിക്കാന്‍ നാലര സെക്കന്‍ഡുകള്‍ മതി ജി വാഗണ്‍ AMG -യ്ക്ക്. പരമാവധി വേഗം മണിക്കൂറില്‍ 220 കിലോമീറ്റര്‍.

Source: Overdrive

Most Read Articles

Malayalam
English summary
Mercedes Benz G-Class To Get More Cheaper. Read in Malayalam.
Story first published: Friday, April 12, 2019, 11:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X