എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

വഡോദരയിൽ നിന്ന് പൂനയിലേക്കുള്ള യാത്രയിലായിരുന്നു വിദേശ റൈഡറായ കാൾ റോക്ക്. തന്റെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിലായിരുന്നു റോക്കിന്റെ യാത്ര. മുംബൈ - പൂനെ എക്സ്പ്രസ്സ് ഹൈവേയ്ക്ക് സമീപമെത്തിയപ്പോൾ റോക്കിന് വഴി തെറ്റി, നേരെ എക്സ്പ്രസ്സ് ഹൈവേയിലെക്ക് കേറി.

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

ഹൈവേയിൽ നിലയുറപ്പിച്ചിരുന്ന പോലീസ് അദ്ദേഹത്തെ തടയുകയും ചെയ്തു. പിന്നീടെന്താണ് നടന്നെതെന്ന് ഈ വീഡിയോ കാണിച്ച് തരും.

വീഡിയോയിൽ കാണുന്ന പോലെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കുകളിൽ യാത്ര ചെയ്തിരുന്ന കാൾ റോക്കിനെയും ഇന്ത്യക്കാരൻ സുഹൃത്തിനെയും ടോൾ പ്ലാസയിൽ വെച്ചാണ് പോലീസ് തടഞ്ഞത്.

ശേഷം നടന്നത് കണ്ടാൽ ഇന്തയക്കാരായ ബൈക്ക് യാത്രികർക്ക് ഒരുപക്ഷേ വിശ്വസിക്കാനായെന്ന് വരില്ല. സൗഹൃദപരമായ ഉപദേശം നൽകിക്കൊണ്ട് പോലീസ് റോക്കിനെ പറഞ്ഞയച്ചുവെന്ന് മാത്രമല്ല, പിഴ ഈടാക്കിയതുമില്ല.

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

ഇത്തരത്തിൽ പോലീസുകാരെ ചെയ്യാൻ പ്രേരിപ്പിച്ചത് കാൾ റോക്ക് ഒരു വിദേശി ആയിരുന്ന കാരണമായിരുന്നതിനാൽ ആണെന്ന് വീഡിയോയിൽ വ്യക്തമാണ്. കാൾ റോക്ക് ഇന്ത്യയുടെ അതിഥിയാണ്, മനപ്പൂർവ്വമല്ലാതെ ചെയ്യുന്ന ചെറിയ അമളികൾക്ക് നമ്മുടെ നാട്ടിലെത്തിയ അതിഥിയെ ശിക്ഷിക്കാമോ? ഇല്ല എന്നാണ് പോലീസിന്റെ വശം.

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

മുംബൈ - പൂനെ എക്സ്പ്രസ്സ് ഹൈവേയിൽ ഇരുചക്ര വാഹനങ്ങൾക്ക് അനുമതിയില്ല. സ്വകാര്യ കാറുകൾ, ടാക്സികൾ, ലൈറ്റ് - ഹെവി കൊമേഴ്സൈൽ വാഹനങ്ങൾ, സർക്കാർ അധികൃതരുടെ വാഹനങ്ങൾ എന്നിവയൊഴികെയുള്ള മറ്റെല്ലാവയും ഇവിടെ നിരോധിതമാണ്.

Most Read: ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

ഇരുചക്ര - മുച്ചക്ര വാഹനങ്ങളാണ് പ്രധാനമായും നിരോധനത്തിന്റെ കീഴിൽ വരുന്നത്. എന്നാൽ ഇതൊന്നും കണ്ട് ലോല ഹൃദയരാണ് ഈ പോലീസുകാർ എന്ന് പറയാൻ വരട്ടെ. റോക്കിന്റെ ഇന്ത്യക്കാരൻ സുഹൃത്തിനോട് ഇവർ കാർക്കശ്യമായിത്തന്നെ പെരുമാറി.

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

നിയമം ലംഘിച്ച ഇദ്ദേഹത്തെക്കൊണ്ട് മുഴുവൻ പിഴയും ഇവർ ഈടാക്കി, ഒരു ചലാനും കൈമാറി. ചലാൻ കൈമാറിയത് കൈക്കൂലിയല്ല ഇത് എന്നതിനുള്ള ഉദാഹരണമാണെന്ന് റോക്ക് പറയുന്നു.

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

ഇരുചക്ര - മുച്ചക്ര വാഹന യാത്രക്കാരെയും കാളവണ്ടികളെയും നിരോധിച്ച് കൊണ്ടുള്ള ട്രാഫിക് ബോർഡുകൾ മുംബൈ - പൂനെ എക്സ്പ്രസ്സ് ഹൈവേയിൽ നമുക്ക് കാണാൻ സാധിക്കും. യാത്രയിൽ പലരും ഈ ബോർഡുകൾ വിട്ട് പോവുന്നതാണ് പിഴയൊടുക്കേണ്ടി വരുന്നതിനുള്ള കാരണം. ഇത്തരത്തിലുള്ള വാഹനങ്ങൾ കടന്ന് പോവേണ്ടത് പഴയ മുംബൈ - പൂനെ ഹൈവേയിലൂടെയാണ് (NH4).

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

എക്സ്പ്രസ്സ് ഹൈവേയും പഴയ ഹൈവേയും ലോനവാല എന്ന പ്രദേശത്തിന് അടുത്തായി കൂടിച്ചേരും. ഇതിനിടയിലെ റോഡിലാണ് ഇരുചക്ര - മുച്ചക്ര വാഹന ഡ്രൈവർമാർ വഴിയറിയാതെ കുടുങ്ങിപ്പോവുന്നതും പിഴയൊടുക്കേണ്ടി വരുന്നതും.

Most Read: സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

അറിഞ്ഞുകൊണ്ടായാലും അല്ലാതെയായാലും ഇവർക്ക് വേണ്ടി പോലീസുകാർ ടോൾപ്ലാസയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ടാവും. 5000 രൂപവരെയാണ് ഇത്തരക്കാർക്ക് പോലീസ് പിഴ ഈടാക്കാറുള്ളത്.

മുംബൈ - പൂനെ എക്സ്പ്രസ്സ് ഹൈവേയിൽ ഇരുചക്ര - മുച്ചക്ര വാഹനങ്ങൾ നിരോധിച്ചതിന് പല കാരണങ്ങളുണ്ടെങ്കിലും മുഖ്യമായവ ഇതാണ്;

എൻഫീൽഡിനും അനുമതിയില്ല — വീഡിയോ

1. ഇന്ത്യയിലെ മിക്ക ഇരുചക്രവാഹനങ്ങളും 125 സിസിക്ക് താഴെയുള്ളവയാണ്. അതായത് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയുള്ളവ. എക്സ്പ്രസ്സ് ഹൈവേയിലെ സ്പീഡ് ലിമിറ്റ് ഈ വാഹനങ്ങളുടെ പരമാവധി വേഗതയ്ക്ക് ഒപ്പമുള്ളതാണ്, ആയതിനാൽ എക്സ്പ്രസ്സ് ഹൈവേയിൽ ഇക്കൂട്ടർ ഇവരുടെ വാഹനത്തിന്റെ പരമാവധി വേഗത്തിൽ സഞ്ചരിക്കണം. ഇത് അപകടങ്ങൾക്ക് വഴിവെയ്ക്കും.

2. ഇവർ വേഗം കുറച്ച് സഞ്ചരിച്ചാലും അപകടത്തിൽ പെടാനുള്ള സാധ്യതയേറെ. വലിയ ട്രക്കുകളും കാറുകളും ഇക്കൂട്ടരെക്കാളും വേഗത്തിൽ പോവുന്നതാണ് കാരണം.

ഏതായാലും നിങ്ങളെപ്പോഴെങ്കിലും മുംബൈ - പൂനെ എക്സ്പ്രസ്സ് ഹൈവേയിലൂടെ പോവുകയാണെങ്കിൽ സൂക്ഷിക്കുക. ഇല്ലെങ്കിൽ വലിയൊരു തുക പിഴയൊടുക്കേണ്ടി വന്നേക്കാം.

More from DriveSpark

Article Published On: Monday, December 31, 2018, 16:01 [IST]
English summary
foriegn royal enfield rider get stopped by police: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X