സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

ആഡംബരത്തിന്റെ അവസാന വാക്ക്, അതാണ് റോള്‍സ് റോയിസ്. ഇതിലും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി ഈ ബ്രട്ടീഷ് വാഹനത്തെ വർണിക്കാൻ പറ്റില്ല.

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

അടുത്തിടെ വാഹനപ്രേമികളെ ആവേശം കൊള്ളിച്ച ഒരു വാർത്തയായിരുന്നു ബ്രട്ടീഷ് വാഹനനിർമ്മാതാക്കളായ റോള്‍സ് റോയിസ് അവരുടെ ആദ്യ എസ്‌യുവി വാഹനം വിപണിയിലിറക്കാൻ പോവുന്നു എന്നത്.

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

ഇന്ത്യൻ വിപണിയിൽ നേരത്തെ തന്നെ ഈ കാർ എത്തിയിരുന്നു. 6.95 കോടി രൂപയാണ് ഡൽഹി എക്സ് ഷോറൂം വില. ഇന്ത്യയിൽ കാർ നേരത്തേ എത്തിയിരുന്നെങ്കിലും, ഇത് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ എന്ന സ്വപ്നതുല്യ ബഹുമതി നേടിയ വ്യക്തി മിഡിൽ ഈസ്റ്റിൽ നിന്നാണ്.

Most Read: ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

ദുബായിൽ താമസിക്കുന്ന അഭിനി സോഹൻ റോയ് ആണ് റോള്‍സ് റോയിസ് കള്ളിനൻ എസ്‌യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി.

25-ാം വിവാഹ വാർഷിക സമ്മാനമായി അഭിനിയുടെ ഭർത്താവ് സോഹൻ റോയ് ആണ് ഈ ആഡംബര വാഹനം അഭിനിയ്ക്ക് സമ്മാനിക്കുന്നത്.

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

ദുബായിലെ ഏരീസ് ഗ്രൂപ്പ് ഉടമയാണ് സോഹൻ റോയ്. ഈ വർഷം ജൂണിൽ തന്നെ ഇവർ കാർ ബുക്ക് ചെയ്തിരുന്നു. ഡിസംബർ 12- ഓടെ കാർ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും ചില കാരണങ്ങൾ കൊണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

എങ്കിലും, ഇതിനകം തന്നെ വാഹനത്തെ കുറിച്ച് നേരിട്ടറിയാൻ ഈ ദമ്പതികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. ദുബായിൽ വച്ച് നടന്ന റോള്‍സ് റോയിസ് ഇവന്റിലേക്ക് കമ്പനി ഇവരെ ക്ഷണിച്ചിരുന്നു.

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

റോള്‍സ് റോയിസ് കള്ളിനൻ എസ്‌യുവി ബുക്ക് ചെയ്ത ഉപഭോക്താക്കളെ ക്ഷണിച്ച ചടങ്ങിനെത്തിയ ഒട്ടുമിക്കപേരും കൂടുതൽ സമയം ചെലവിട്ടത് കള്ളിനൻ എസ്‌യുവിയ്ക്ക് ഒപ്പമായിരുന്നു. തങ്ങളുടെ വാഹനങ്ങളിൽ ഒരുപാട് കസ്റ്റമൈസ്ഡ് ഓപ്ഷൻസ് നൽകുന്ന വാഹനനിർമ്മാതാക്കളാണ് റോള്‍സ് റോയിസ്.

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

അത് കൊണ്ട് തന്നെ ഈ ദമ്പതികൾ കാറിൽ കൂടുതൽ കസ്റ്റമൈസേഷൻ ആവശ്യപ്പെട്ടതാവാം വൈകാൻ കാരണമെന്നാണ് സൂചന. ചില ഘട്ടങ്ങളിൽ റോള്‍സ് റോയിസ് കാറുകൾ ഉപഭോക്താക്കളിലെത്താൻ ഒരു വർഷത്തോളമെടുക്കും.

Most Read: "സ്റ്റാൻഡിൽ" ഇത്ര കൺഫ്യൂഷനോ? - വീഡിയോ

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

നിലവിൽ ദമ്പതികൾക്ക് മുഴുവൻ കസ്റ്റമൈസ്ഡ് ആയൊരു റോള്‍സ് റോയിസ് ഗോസ്റ്റ് ഉണ്ട്. ഈ വർഷം ആദ്യം തന്നെ റോള്‍സ് റോയിസ് ഗോസ്റ്റ് ഇവർ സ്വന്തമാക്കിയിരുന്നു. അറേബ്യൻ ബ്ലൂ കളറാണ് റോള്‍സ് റോയിസ് ഗോസ്റ്റിന്.

സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

റോൾസ് റോയ്സ് കള്ളിനൻ എസ്‌യുവി 6.75 ലിറ്റർ വി 12 എഞ്ചിനോട് കൂടിയതാണ്. ഇത് 563 bhp കരുത്തും 850 Nm ടോർക്കും നൽകും. ദീർഘകാലടിസ്ഥാനത്തിൽ നിർമ്മിച്ച ലെതർ സീറ്റുകൾ, മൾട്ടി ഡ്രൈവിങ്ങ് മോഡ്, സ്വയം നിയന്ത്രിത സസ്പെൻഷനുകൾ, 360 ഡിഗ്രി ക്യാമറ, ഹീറ്റഡ് ആംറെസ്റ്റുകൾ, ബേഡ്സ് ഐ വ്യൂ ക്യാമറ, സീറ്റ് മസ്സാജർ, സ്റ്റാർലിറ്റ് റൂഫ് ലൈൻ, വുഡ്ഡൻ ഇൻസേർട്ട്സ്, കസ്റ്റമൈസ്ഡ് ടയറുകൾ തുടങ്ങി ആഡംബരത്തിന്റെ മൂർത്തീഭാവത്തിലാണ് റോള്‍സ് റോയിസ് കള്ളിനൻ എസ്‌യുവി വരുന്നത്.

More from DriveSpark

Article Published On: Friday, December 28, 2018, 18:40 [IST]
English summary
first indian to have first ever rolls royce suv: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X