ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

കാർ നിർമ്മാതാക്കാളെ സംബന്ധിച്ചിടത്തോളം 2018 എന്നത് മറക്കാനാവാത്ത ഒരു വർഷമായിരിക്കും. ഒരുപാട് പുത്തൻ കാറുകളുടെ വിപണിയിലേക്കുള്ള വരവ്, നവീകരണങ്ങൾ, മുഖം മിനുക്കൽ എന്നിവയെല്ലാം ഈ വർഷം നമ്മൾ കണ്ടതാണ്.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

2018 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ മാരുതി സുസുക്കിയാണ് മുന്നിലെത്തിയിരിക്കുന്നത്, തൊട്ടുപുറകിലുള്ള ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ നല്ല വളർച്ചയാണ് കാഴ്ചവച്ചത്. സാൻട്രോയെ ഇന്ത്യൻ വിപണിയിൽ എത്തിച്ചതാണ് കൊറിയൻ കമ്പനിയെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.

2018 ൽ ആദ്യ പത്ത് സ്ഥാനത്തെത്തിയ കാറുകളുടെ പട്ടിക ഇവിടെ നൽകുന്നു.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

മാരുതി ഡിസൈർ

ഇന്ത്യൻ വിപണിയിൽ ലഭ്യമായ കോമ്പാക്റ്റ് സെഡാൻ ശ്രേണിയിലെ മികച്ച കാറുകളിൽ ഒന്നാണ് മാരുതി ഡിസൈർ. മാരുതി സ്വിഫ്റ്റ് അടിസ്ഥാനമാക്കി നിർമ്മിച്ച ഡിസൈർ, എല്ലാ മാസവും ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്ന കാറുകളുടെ പട്ടികയിൽ മുന്നിലെത്താറുണ്ട്.

2018 Rank Model

YTD Sales 2018
1 Maruti Dzire

247,815
2

Maruti Alto 213,746

3

Maruti Swift 211,840
4 Maruti Baleno 199,100
5 Maruti WagonR 149,479
6 Maruti Vitara 145,798
7 Hyundai i20 129,154
8 Hyundai Grand i10 122,799
9 Hyundai Creta 113,274
10 Maruti Celerio 91,947

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

മാരുതി ആൾട്ടോ

ഇന്ത്യയിൽ ലഭ്യമായ എൻട്രി ലെവൽ കാറുകളിൽ മുമ്പനാണ് മാരുതി ആൾട്ടോ. മാരുതി ഇന്ത്യൻ വിപണിയിലിറക്കിയ ആദ്യ വാഹനങ്ങളിൽ ഒന്നാണ് ആൾട്ടോ. ഈ എൻട്രി ലെവൽ കാർ മികച്ച മുന്നേറ്റമാണ് 2018 ൽ നടത്തിയത്.

Most Read: ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ കാറാണ് ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്കുള്ളത്. 2018 ലെ ഓട്ടോ എക്സ്പോയിലാണ് സ്വിഫ്റ്റിനെ മാരുതി വിപണിയ്ക്ക് പരിചയപ്പെടുത്തിയത്. അടുത്തിടെ മാരുതി സ്വിഫ്റ്റ് ഇന്ത്യൻ കാർ ഓഫ് ദ് ഇയറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

മാരുതി ബലെനോ

മാരുതി ഇന്ത്യയിൽ ലഭ്യമാക്കിയ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ബലെനോ. കമ്പനിയുടെ പ്രീമിയം നെക്സ ഷോറൂമിലൂടെയാണ് ബലെനോ വിൽക്കപ്പെടുന്നത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ കരുത്തനായ പോരാളിയാണ് മാരുതി ബലെനോ.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

മാരുതി വാഗണ്‍ആര്‍

ഇന്ത്യൻ കാറുകൾക്കിടയിൽ തന്റെ ടോൾ ബോയ് ഡിസൈൻ ശൈലി കൊണ്ട് പ്രശസ്തമായ കാറാണ് മാരുതി വാഗണ്‍ആര്‍. ആവർത്തിച്ചുള്ള പരിഷ്കരണം കൊണ്ട് പേരെടുത്ത കാറാണ് വാഗണ്‍ആര്‍. 2019 ആദ്യത്തോടെ മുഖം മിനുക്കിയ പുതിയ ഡിസൈൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

മാരുതി വിറ്റാര ബ്രെസ്സ

ഇന്ത്യയിൽ വിറ്റഴിക്കുന്ന കോമ്പാക്റ്റ് എസ് യുവികളിൽ മുൻനിരക്കാരനാണ് മാരുതി വിറ്റാര ബ്രെസ്സ. വിപണിയിൽ ലഭ്യമായ ഏറ്റവും സുരക്ഷിതത്വമുള്ള കോമ്പാക്റ്റ് എസ് യുവി. ഗ്ലോബൽ NCAP യുടെ നാല് സ്റ്റാർ റേറ്റിങ്ങ് നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

ഹ്യുണ്ടായി i20

കൊറിയൻ കമ്പനിയായ ഹ്യുണ്ടായി പുറത്തിറക്കിയ പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി എലൈറ്റ് i20. ഒരുപാട് സവിശേഷതകളുള്ള i20, പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ബലെനോയുടെ എതിരാളിയാണ്.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

ഹ്യുണ്ടായി ഗ്രാന്റ് i10

ആദ്യ പത്തിൽ ഇടം പിടിക്കാൻ നന്നായി പണിപ്പെട്ടിട്ടുണ്ട് ഗ്രാന്റ് i10.കഴിഞ്ഞ വർഷത്തേക്കാളും 13.4 ശതമാനം വിൽപന കുറഞ്ഞതാണ് ഗ്രാന്റ് i10 -ന് വിനയായത്.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

ഹ്യുണ്ടായി ക്രെറ്റ

കോമ്പാക്റ്റ് എസ് യുവി ശ്രേണിയിലെ പ്രമുഖ ബ്രാൻഡാണ് ഹ്യുണ്ടായി ക്രെറ്റ. ഈ വർഷം ആദ്യത്തിൽ തന്നെ രണ്ടാം തലമുറ മോഡൽ വിപണിയിലിറക്കി വിറ്റാര ബ്രെസ്സയ്ക്ക് വെല്ലുവിളി ഉയർത്തി.

Most Read: ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

മാരുതി സെലെറിയോ

പട്ടികയിലെ പത്താമനായ് ഫിനിഷ് ചെയ്തിരിക്കുന്നത് സെലെറിയോ ആണ്. എൻട്രി ലെവൽ കാറായ സെലെറിയോ, ആൾട്ടോയ്ക്ക് സമാനതയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

ഈ പത്ത് സ്ഥാനക്കാർ മാത്രമല്ല നേട്ടമുണ്ടാക്കിയിരിക്കുന്നത്, ടാറ്റാ മോട്ടോഴ്സ്, ഹോണ്ട, മഹീന്ദ്ര തുടങ്ങിയവരും ഇവർക്ക് തൊട്ടുപുറകിൽ തന്നെയുണ്ട്. 20 സ്ഥാനക്കാരുടെ പട്ടികയിൽ എല്ലാ കാറുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2019 ലെ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് കൊണ്ട് ഇതിനകം തന്നെ പലരും പുത്തൻ പ്രഖ്യാപനങ്ങൾ നടത്തിക്കഴിഞ്ഞു.

2018 Rank Model

YTD Sales 2018
11 Tata Tiago

86,658

12

Mahindra Bolero 80,632

13

Maruti Omni 78,939

14 Toyota Innova 65,946

15 Honda Amaze 61,997

16 Renault Kwid 60,983
17 Ford EcoSport 49,698

18 Maruti Ertiga 49,253

19 Tata Nexon 48,126

20 Mahindra Scorpio 46,373

Most Read Articles

Malayalam
English summary
Top-Selling Cars In India For 2018 — Maruti Suzuki & Hyundai Dominate The Charts!: read in malayalam
Story first published: Friday, December 28, 2018, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X