ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

ഇന്ത്യയിലെ ഏറ്റവും വലിയ എംപിവി വാഹനമാണ് ടൊയോട്ട ഇന്നോവ. വിപണിയിലെത്തിയതിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എംപിവി വാഹനവും. പക്ഷേ, ഇന്ത്യയിൽ 4*4 ഡ്രൈവ്ട്രൈനിൽ ടൊയോട്ട ഇന്നോവ ലഭിക്കുന്നില്ല.

ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

എന്നാൽ ഇന്തോനീഷ്യ പോലുള്ള അന്താരാഷ്ട്ര വിപണിയിലാകട്ടെ 4*4 വകഭേദം ലഭിക്കുന്നുമുണ്ട്. ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് ഇന്തോനീഷ്യയിൽ നിന്നുള്ള ടൊയോട്ട ഇന്നോവയുടെ രൂപമാറ്റം ചെയ്ത പതിപ്പാണ്. എംപിവി വാഹനമെന്ന അർഥം മാറ്റിമറിച്ച രൂപമാറ്റത്തിലൂടെയാണ് ഈ ഇന്നോവയുടെ വരവ്.

ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

പരിഷ്കരിച്ച ഇന്നോവ ഇന്ത്യയിലെ ആദ്യ തലമുറ കാറുകളിൽ ഉൾപ്പെട്ടവയാണ്. വളരെ വലിയ രീതിയിലുള്ള മാറ്റങ്ങൾ തന്നെയാണ് പരിഷ്കരിച്ച പതിപ്പിൽ ഇന്നോവ നടത്തിയിട്ടുള്ളത്. വലിപ്പത്തിൽ ഇപ്പോഴുള്ള ഫോർച്യൂണറെയും ഇന്നോവ ക്രിസ്റ്റയെയും വെല്ലുന്ന രീതിയിലാണ് രൂപകൽപന.

Most Read: പാഴ്‌വസ്തുക്കളില്‍ നിന്നും ഭീമൻ ബൈക്ക്

ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

പുത്തൻ ഇന്നോവയും ഫോർച്യൂണറും തമ്മിലുള്ള വലിപ്പവ്യത്യാസം എത്രത്തോളമാണെന്ന് താഴെ നൽകിയിട്ടുള്ള ചിത്രങ്ങൾ വ്യക്തമാക്കും. റെസ്കി അരിയാനോ റമദാൻ എന്ന ഇന്തോനീഷ്യൻ സ്വദേശിയുടെതാണ് വിചിത്രമായി മാറ്റം വരുത്തിയ ഈ ഇന്നോവ. ബ്ലാക്ക് നിറത്തിലുള്ള പെയിന്റിങ്ങ് പുത്തൻ ഇന്നോവയ്ക്ക് കൂടുതൽ വന്യത തോന്നിപ്പിക്കുന്നു.

ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

പരിഷ്കരിച്ച ഇന്നോവയുടെ സവിശേഷതകൾ എന്താല്ലാമാണെന്ന് നമുക്ക് നോക്കാം. ഭീമാകാരമായ വീലുകളാണ് പുത്തൻ ഇന്നോവയുടെ പ്രത്യേകതകൾ. വീതിയിലുള്ള വീലുകൾ ഓഫ് റോഡ് ഡ്രൈവുകൾക്ക് മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. ഓഫ് റോഡ് വാഹനങ്ങൾക്ക് സമാനമായ രീതിയിലാണ് മുമ്പിലെ ബമ്പറിന്റെ രൂപകൽപന.

ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

ഇതിനോട് ചേർന്ന് നിർമ്മിച്ച ഓക്സിലറി ലാമ്പുകൾ വാഹനത്തിന് ആകർഷണം നൽകുന്നു. ബോണറ്റിന്റെ ഭാഗത്ത് എൽഇഡി ലൈറ്റുകളോട് കൂടിയ ആന്റിനകളും ഉണ്ട്. മറ്റൊരു മുഖ്യമായ മാറ്റം കൊണ്ട് വന്നിരിക്കുന്നത് എഞ്ചിനിലാണ്. സസ്പെൻഷൻ സിസ്റ്റത്തോട് കൂടിയ എഞ്ചിൻ കൃത്യമായ ഓഫ് റോഡ് ഡ്രൈവുകൾക്ക് ഇണങ്ങിയതാണ്.

ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

ഒറിജിനൽ 2.7 ലിറ്റർ പവർട്രെയിൻ എഞ്ചിൻ, ഹോട്ട് വി 8 യൂണിറ്റായി മാറ്റിയിട്ടുണ്ട്. കൂടുതൽ വ്യക്തമാക്കിയാൽ ഇത് 1UZFE ആണ്, അതായത് ടൊയോട്ടോയുടെ വി 8 എഞ്ചിനുകളിലെ UZ സീരീസിലുള്ളത്. 5V എഞ്ചിന് പകരം കമ്പനി രൂപകൽപന ചെയ്തെടുത്തതാണ് 4.0 വി 8 എഞ്ചിൻ. DOHC യോട് കൂടിയ, സിലിണ്ടറിന് നാല് വാൽവുകളുള്ള അഡ്വാൻസ്ഡ് എഞ്ചിനായിരുന്നു 1UZFE. ഏത് ഉപരിതലത്തിലേക്കും പാഞ്ഞ് കേറാൻ പുതിയ എഞ്ചിൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

ഇന്റീരിയറിലേക്ക് വരുമ്പോൾ ഇവിടെയും ഇന്നോവ നിരാശപ്പെടുത്തുന്നില്ല. ഉചിതമായ ICE (ഇൻ-കാർ-എന്റർടെയിൻമെന്റ്) സിസ്റ്റമാണുള്ളത്. അതിഥികൾക്കായി JBL വൂഫറുകളാണ് ഇന്നോവ ഒരുക്കിയിരിക്കുന്നത്. ഏഴ് പേർക്കിരിക്കാവുന്ന രീതിയിലുള്ളതാണ് സീറ്റിങ്ങ്. പുറകിൽ സ്പീക്കർ സിസ്റ്റം ഉണ്ട്. 4*4 വകഭേദം ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ല എന്നിരിക്കേ, പരിഷ്കരിച്ച ഈ ഇന്നോവ വാഹനപ്രേമികളുടെ ഹൃദയം കീഴടക്കും എന്നതിൽ സംശയമില്ല. ഇന്ത്യയിൽ മൂന്ന് ശ്രേണിയിൽ ഇന്നോവ ക്രിസ്റ്റ ലഭ്യമാണ്, ഒരു പെട്രോൾ വകഭേദവും രണ്ട് ഡീസൽ വകഭേദങ്ങളും. പെട്രോൾ വകഭേദത്തിന്റെ 2.7 ലിറ്റർ എഞ്ചിൻ 164 Bhp കരുത്തും 245 Nm ടോർക്കും നൽകുന്നു. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സിനോടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡീസൽ വകഭേദങ്ങളാവട്ടെ 2.4, 2.8 ലിറ്റർ എഞ്ചിനുകൾ എന്നിങ്ങനെയാണ്. ഇവ യഥാക്രമം 148 Bhp,343 Nm ടോർക്ക് & 172 Bhp, 360 Nm ടോർക്ക് എന്നിങ്ങനെ നൽകുന്നു.

Most Read Articles

Malayalam
English summary
modified toyota innova looks bigger than fortuner: read in malayalam
Story first published: Thursday, December 27, 2018, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X