തുടർച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചു
രാജ്യത്ത് തുടർച്ചയായി പതിനാലാം ദിവസവും ഇന്ധന വില ഉയർന്നു. ഡൽയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 51 പൈസയും, 61 പൈസയും ഉയർന്നു.

കൊവിഡ് -19 മഹാമാരിയും തുടർന്നുണ്ടായ രാജ്യവ്യാപകമായ ലോക്കഡൗൺ മൂലമുണ്ടായ 90 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ കമ്പനികൾ പ്രവർത്തനം പുനരാരംഭിച്ചതു മുതൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില ദൈനംദിന അടിസ്ഥാനത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ലോക്കഡൗൺ കാലയളവിൽ ഉണ്ടായ നഷ്ടം നികത്താനാണ് കമ്പനികൾ ഇന്ധന വില വർധന ത്വരിതപ്പെടുത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 78.88 രൂപയും 77.67 രൂപയുമാണ്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ വില യഥാക്രമം ലിറ്ററിന് 82.27 രൂപയും ലിറ്ററിന് 76.11 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 82.27 രൂപയും 75.29 രൂപയുമാണ് വില.

പ്രാദേശിക നികുതികളുടെ വിവിധ നിരക്കുകളും സംസ്ഥാന സർക്കാരുകൾ ചുമത്തിയ മൂല്യവർധിത നികുതികളും കാരണം രണ്ട് ഉൽപ്പനങ്ങളുടേയും ലിറ്ററിന് വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.
MOST READ: സെലക്റ്റഡ് ഫോർ യൂ; സെക്കൻഡ് ഹാൻഡ് വാഹന ബിസിനസ് ആരംഭിച്ച് ഫിയറ്റ് ക്രൈസ്‌ലർ

പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് ഈ വർഷം ജൂൺ അവസാനം വരെ തുടരുമെന്ന് വിശകലന വിദഗ്ധർ പ്രവചിച്ചിരുന്നു. കൂടാതെ വരുമാന ഉൽപാദനത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ചരക്കുകൾക്ക് ചുമത്തുന്ന നികുതികളൊന്നും കേന്ദ്രസർക്കാർ പിൻവലിക്കാൻ സാധ്യതയില്ല.

പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധന ഉൽപന്നങ്ങൾ ചരക്ക് സേവന നികുതി (GST) കുടക്കീഴിൽ കൊണ്ടുവരുന്നതിന് മങ്ങിയ സാധ്യതയാണ് ഇപ്പോഴുമുള്ളത്.
MOST READ: അരങ്ങേറ്റത്തിനൊരുങ്ങി മെര്‍സിഡീസ് EQC ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിരത കൈവരിക്കുകയും ഏപ്രിൽ മാസത്തിൽ ഇടിവ് നേരിട്ടതിന് ശേഷം ബാരലിന് 40 യുഎസ് ഡോളർ വരെ എത്തി നിൽക്കുകയും ചെയ്യുന്നു. ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

കൊവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ രാജ്യങ്ങൾ ലോക്കഡൗണിലായിരിക്കുമ്പോൾ ഡിമാൻഡ് തകർന്നതിനാൽ എണ്ണ വ്യവസായത്തെ സാരമായി ബാധിച്ചു. വിൽപ്പന വർധിപ്പിക്കാനും ആവശ്യം കൂട്ടാനും എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ ഉൽപാദനം വെട്ടിക്കുറച്ചിരിക്കുകയാണ്.


Click it and Unblock the Notifications








