സെലക്റ്റഡ് ഫോർ യൂ; സെക്കൻഡ് ഹാൻഡ് വാഹന ബിസിനസ് ആരംഭിച്ച് ഫിയറ്റ് ക്രൈസ്‌ലർ
ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ് ഇന്ത്യ തങ്ങളുടെ പുതിയ, സർട്ടിഫൈഡ് സെക്കൻഡ് ഹാൻഡ് വാഹന ബിസിനസിന്റെ ആരംഭം പ്രഖ്യാപിച്ചു. സെലക്റ്റഡ് ഫോർ യൂ എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭം പുതിയതും സെക്കൻഡ് ഹാൻഡ്തുമായ ജീപ്പ് കോമ്പസ് എസ്‌യുവികളുമായി ഇടപെടുന്നു.

പുതിയതോ ഉപയോഗിച്ചതോ ആയ ജീപ്പ് കോമ്പസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സെലക്റ്റഡ് ഫോർ യൂ എന്ന പദ്ധതിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് തങ്ങളുടെ ഏത് വാഹനവും എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരമുണ്ട്.

സെലക്റ്റഡ് ഫോർ യൂ നിലവിൽ രാജ്യത്തെ 42 FCA ഡീലർഷിപ്പുകളിൽ പ്രവർത്തിക്കുന്നു, ഈ വർഷം ഓഗസ്റ്റിൽ 65 ഡീലർമാറിലേക്ക് ഈ പദ്ധതി വ്യാപിക്കാനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്.

2019 -ൽ ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സെലക്ടഡ് ഫോർ യുവിന്റെ ഒരു പൈലറ്റ് പ്രവർത്തനം ആരംഭിച്ച ബ്രാൻഡ്, പദ്ധതിയുടെ മികച്ച പ്രതികരണം കാരണം അടുത്ത ഏതാനും ആഴ്ചകളിൽ ഇത് രാജ്യവ്യാപകമായി നടപ്പാക്കും.

ജീപ്പ് കോമ്പസ് ഇന്ത്യൻ വാഹന വിപണിയിൽ അസാധാരണമായ ശേഷിക്കുന്ന മൂല്യം ആസ്വദിക്കുന്നു, ഇത് ജനങ്ങൾക്ക് കൊമ്പസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഒരു മികച്ച അവസരമാണ് എന്ന് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഡോ. പാർത്ത ദത്ത പറഞ്ഞു.

ഉപഭോക്താക്കൾക്ക് വിശ്വാസ്യത, ആത്മവിശ്വാസം, മനഃസമാധാനം എന്നിവ ഉറപ്പുനൽകുന്ന ഒരു ഷോപ്പ്-ഇൻ-ഷോപ്പ് ബിസിനസ്സ് മോഡലായി വികസിപ്പച്ചെടുത്തതാണ് സെലക്റ്റഡ് ഫോർ യൂ എന്ന സംരംഭം.

ഇതിന് കീഴിലുള്ള ഒരു സർട്ടിഫൈഡ് സെക്കൻഡ് ഹാൻഡ് ജീപ്പ് കോമ്പസ്, ഉയർന്ന നിലവാരമുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ മാനദണ്ഡങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഒപ്പം തങ്ങളുടെ പുതിയ വാഹനങ്ങൾ പോലെ തന്നെ വിശ്വാസയോഗ്യവും ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
MOST READ: അഡ്വഞ്ചർ ശ്രേണിയിൽ താരമാകാൻ ട്രയംഫ് ടൈഗർ 900, പ്രാരംഭ വില 13.70 ലക്ഷം

രാജ്യത്ത് പുതിയ ജീപ്പ് മോഡലുകളും വിപണിയിലെത്തിക്കാൻ കമ്പനി തയാറെടുക്കുന്നതിനാലാണ് തങ്ങൾ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിലേക്ക് പ്രവേശിക്കുന്നതെന്നും ജീപ്പ് ഉപഭോക്താക്കൾക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും ബ്രാൻഡ് പറഞ്ഞു.

ഒരു പുതിയ, അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് ജീപ്പ് കോമ്പസിനായുള്ള എക്സ്ചേഞ്ചിനായി ഏതെങ്കിലും ബ്രാൻഡിന്റെ വാഹനങ്ങൾ നിങ്ങൾ നൽകാവുന്നതാണ്.
MOST READ: രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

മുൻ ഉടമസ്ഥതയിലുള്ള ഓരോ ജീപ്പ് കോമ്പസിനും മുൻകാല ഉടമസ്ഥാവകാശം, സേവന രേഖകൾ, വിപുലമായ പ്രീസെൽ ഓൺ-റോഡ് പരിശോധന എന്നിവ പരിശോധിച്ചുകൊണ്ട് സമഗ്രമായ 125-പോയിൻറ് പരിശോധനയ്ക്ക് ശേഷം മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ.

സെലക്ടഡ് ഫോർ യൂ സർട്ടിഫൈഡ് ജീപ്പ് കോമ്പസിന് 36 മാസം അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ 24x7 റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കും.


Click it and Unblock the Notifications








