ചൂടത്ത് ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ കുഴപ്പമുണ്ടോ?
കൊടും വേനല്‍ക്കാലത്തിന് ശേഷമിപ്പോഴിതാ ജൂണ്‍ മാസമെത്തിയിരിക്കുകയാണ്. പലയിടങ്ങളിലും മണ്‍സൂണ്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കടുത്ത വേനലാണ് നമുക്ക് നേരിടേണ്ടി വന്നത്. വേനല്‍ക്കാലത്ത് നമ്മുടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചൊരു വാര്‍ത്ത ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടാതിരുന്നിട്ടുണ്ടാവില്ല.

' വാഹനത്തിന്റെ ടാങ്കില്‍ മുഴുവനായി ഇന്ധനം നിറയ്ക്കരുത്, ഉയര്‍ന്ന താപനില കാരണം അവ പൊട്ടിത്തെറിക്കാനിടയുണ്ട്,' എന്നിങ്ങനെയായിരുന്നു ഒരു സന്ദേശം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നത്.

ചില ചിത്രങ്ങള്‍ സഹിതമാണ് ഇവ പ്രചരിച്ചിരുന്നതെന്നതും മിക്കവരിലും ആശങ്കയ്ക്ക് വഴിയ്ക്കുകയും ചെയ്തു. എന്നാല്‍, ഈ സന്ദേശത്തില്‍ പ്രതിപാദിച്ച കാര്യം തീര്‍ത്തും അടിസ്ഥാനരഹിതമാണ്.
അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനില മറ്റു പല രീതികളിലും വാഹനങ്ങളെ ബാധിക്കാറുണ്ടെങ്കിലും ഇന്ധന ടാങ്ക് നിറച്ചതു കൊണ്ട് ഒരിക്കലും വാഹനങ്ങള്‍ പൊട്ടിത്തെറിക്കുകയില്ലെന്ന് മുമ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ട്വീറ്റ് വ്യക്തമാക്കുന്നു.

കത്തിക്കരിഞ്ഞ് നടുറോഡില്‍ കിടക്കുന്നൊരു ബുള്ളറ്റിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു ചിത്രം.

ഇന്ധന ടാങ്ക് നിറഞ്ഞിരുന്ന കാരണമാണ് ബൈക്കിന് തീപിടിച്ചതെന്ന അടിക്കുറിപ്പോടെയായിരുന്നു ഈ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതൊക്കെ വെറും കെട്ടുകഥകളാണെന്നതാണ് യാഥാര്‍ഥ്യം.
Most Read: ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

പല തരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍മ്മാതാക്കള്‍ വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ചിലര്‍ വര്‍ഷങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമായിരിക്കും വാഹനം പുറത്തിറക്കുക.
Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് - മാരുതി രണ്ടാമത്

കോടിക്കണക്കിന് രൂപകളാണ് ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മാതാക്കള്‍ ചിലവഴിക്കുന്നതെന്നും ഓര്‍ക്കുക. മുകളില്‍ പ്രതിപാദിച്ച പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഇത് മനസിലാക്കാന്‍.
Most Read: മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

ഉയര്‍ന്ന താപനിലയുള്ള സാഹചര്യത്തില്‍ ഇന്ധന ടാങ്ക് മുഴുവനാക്കി നിറച്ചാല്‍ വാഹനം പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ആണെങ്കിലിത് നിര്‍മ്മാണ പ്രവര്‍ത്തനത്തിലോ പരിശോധനയിലോ നിര്‍മ്മാതാക്കള്‍ കണ്ടുപിടിക്കുക തന്നെ ചെയ്തിരിക്കും. ആയതിനാല്‍ ഇത്തരത്തിലുള്ള സന്ദേശങ്ങളിലെ ആധികാരികത മനസിലാക്കിയ ശേഷം മാത്രം ആശങ്കപ്പെടുക.


Click it and Unblock the Notifications








