മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

ആര്‍ക്കും വില്‍പ്പനയില്ല; കാര്‍ വിപണി മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ഓരോ മാസവും വര്‍ധിച്ചു വരുന്നു. നവംബര്‍ മുതല്‍ മിക്ക കമ്പനികളുടെയും വില്‍പ്പന താഴോട്ടാണ്. മെയ് പിന്നിട്ടപ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പോലും അടിപതറി.

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

വിറ്റാര ബ്രെസ്സയുടെ വീഴ്ച്ചയാണ് കമ്പനിക്ക് കനത്ത ആഘാതമാവുന്നത്. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ കടന്നുവന്ന പുതിയ ഹ്യുണ്ടായി വെന്യു, വിറ്റാര ബ്രെസ്സയുടെ അപ്രമാദിത്വം ചോദ്യം ചെയ്തിരിക്കുന്നു. കഴിഞ്ഞമാസം 44 ശതമാനം ഇടിവാണ് ബ്രെസ്സാ വില്‍പ്പനയില്‍ സംഭവിച്ചത്.

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

8,749 ബ്രെസ്സാ യൂണിറ്റുകളെ മാരുതി വിറ്റപ്പോള്‍ 7,049 വെന്യു യൂണിറ്റുകളെ ഹ്യുണ്ടായി വിപണിയിലെത്തിച്ചു. വെന്യുവും ക്രെറ്റയും കൂടി 16,103 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹ്യുണ്ടായിക്ക് നേടിക്കൊടുത്തത്. വെന്യു വന്ന പശ്ചാത്തലത്തില്‍ പ്രതിമാസം 20,000 യൂണിറ്റുകളുടെ വില്‍പ്പന ദക്ഷിണ കൊറിയന്‍ കമ്പനി ഇവിടെ ലക്ഷ്യമിടുന്നു.

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മ്മാതാക്കളായി അറിയപ്പെടാനാണ് ഹ്യുണ്ടായിയുടെ നീക്കം. ഇതിലേക്കുള്ള ആദ്യ കരുനീക്കം വിജയകരമായി കമ്പനി നടപ്പിലാക്കി. മെയ് മാസത്തെ വില്‍പ്പന കണക്കുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എസ്‌യുവിയാണ് ക്രെറ്റ. മാരുതി ബ്രെസ്സയെ ഹ്യുണ്ടായി ക്രെറ്റ വില്‍പ്പനയില്‍ പിന്നിലാക്കി.

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

9,054 ക്രെറ്റ യൂണിറ്റുകളാണ് കഴിഞ്ഞമാസം ഹ്യുണ്ടായി വിറ്റത്. ഇപ്പോഴുള്ള തരംഗം നിലനിര്‍ത്താനായാല്‍ ബ്രെസ്സയെ കീഴ്‌പ്പെടുത്താന്‍ വെന്യുവിന് ഏറെ കാത്തിരിക്കേണ്ടി വരില്ല. ഇതേസമയം, പ്രതിരോധ നടപടികള്‍ മാരുതിയും ആലോചിച്ചു തുടങ്ങി. ബ്രെസ്സ ലിമിറ്റഡ് എഡിഷനെ നിരയില്‍ മാരുതി അണിനിരത്തിക്കഴിഞ്ഞു. ആകര്‍ഷകമായ ആക്‌സസറികളാണ് പുതിയ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷനെ നിരയില്‍ വേറിട്ടുനിര്‍ത്തുന്നത്.

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

മത്സരത്തില്‍ ഏറിയപങ്കും ബ്രെസ്സ, വെന്യു മോഡലുകള്‍ കൈയ്യടക്കുമ്പോള്‍ മറ്റു കോമ്പാക്ട് എസ്‌യുവികള്‍ക്ക് വിപണിയില്‍ കാര്യമായ സ്വാധീനമില്ലെന്നത് ഇവിടെ പരാമര്‍ശിക്കണം. ടാറ്റ നെക്‌സോണിന്റെയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെയും കാര്യമാണ് കൂടുതല്‍ കഷ്ടം. ഇരുവരെയും കാഴ്ച്ചക്കാരാക്കിമഹീന്ദ്ര XUV300 വിൽപ്പനയിൽ മൂന്നാമതെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ഇതു രണ്ടാം മാസമാണ് ടാറ്റ നെക്‌സോണ്‍ മഹീന്ദ്ര XUV300 -യ്ക്ക് പിന്നില്‍ പോകുന്നത്.

Most Read: ഹ്യുണ്ടായി വെന്യു തരംഗം ശക്തം, ഇക്കോസ്‌പോര്‍ട് മോഡലുകളുടെ വില കുറച്ച് ഫോര്‍ഡ്

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

എസ്‌യുവി ചിത്രം നോക്കിയാല്‍ മറ്റു മോഡലുകളുടെ സ്ഥിതിഗതികളും ആശാവഹമല്ല. റെനോ ക്യാപ്ച്ചര്‍ വില്‍പ്പന 76 ശതമാനമായി തകര്‍ന്നടിഞ്ഞു. മാരുതി എസ്-ക്രോസ് വില്‍പ്പന 67 ശതമാനം കൂപ്പുകുത്തി. മഹീന്ദ്ര XUV500 -യ്ക്ക് 56 ശതമാനമാണ് വില്‍പ്പന കുറഞ്ഞിരിക്കുന്നത്. ടാറ്റ സഫാരിയുടെ വില്‍പ്പന 50 ശതമാനം ഇടിഞ്ഞു. 35 ശതമാനം ഇടിവ് റെനോ ഡസ്റ്ററും ജീപ്പ് കോമ്പസും പോയമാസം രേഖപ്പെടുത്തി.

Most Read: ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍
Models

May 2019

May 2018

Per Cent
1 Hyundai Creta 9,054 11,004 -17.72
2 Maruti Brezza 8,781 15,629 -43.82
3 Hyundai Venue 7,049 NA NA
4 Mahindra XUV300 5,113 NA NA
5 Tata Nexon 4,506 4,308 4.60
6 Ford EcoSport 3,604 5,003 -27.96
7 Mahindra Scorpio 3,476 3,775 -7.92
8 Tata Harrier 1,779 NA NA
9 Honda WR-V 1,520 1,962 -22.53
10 Maruti S Cross 1,507 4,610 -67.31

Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍
Models

May 2019

May 2018

Per Cent
11 Mahindra TUV300 1,393 1,939 -28.16
12 Mahindra XUV500 1,195 2,770 -56.86
13 Jeep Compass 977 1,518 -35.64
14 Renault Duster 672 1,046 -35.76
15 Nissan Terrano 166 151 9.93
16 Tata Safari 152 304 -50.00
17 Nissan Kicks 79 NA NA
18 Renault Captur 76 324 -76.54
മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

ടാറ്റ നെക്‌സോണ്‍, നിസാന്‍ ടെറാനോ എന്നിവര്‍ ഒഴികെ മറ്റു എസ്‌യുവികളെല്ലാം വില്‍പ്പനയില്‍ താഴോട്ടു പോയി. നാലു ശതമാനം വളര്‍ച്ചയാണ് നെക്‌സോണ്‍ കുറിച്ചത്. നിസാന്‍ ടെറാനോ ഒന്‍പതു ശതമാനും വളര്‍ച്ച വരിച്ചു. 1,779 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹാരിയറില്‍ ടാറ്റ നേടിയത്.

മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

എന്തായാലും പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് വില്‍പ്പന പതിയെ കൂടുമെന്ന പ്രതീക്ഷയിലാണ് വിപണി. ഈ മാസം എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ്, ജീപ്പ് കോമ്പസ് മോഡലുകള്‍ക്കൂടി അണിനിരക്കുന്നതോടെ വിപണിയില്‍ വീറും വാശിയും വര്‍ധിക്കുമെന്ന കാര്യം ഏതാണ്ടുറപ്പാണ്.

Source: AutoPunditz

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Becomes The Top Selling SUV In India. Read in Malayalam.
Story first published: Thursday, June 6, 2019, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X