ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായി ജീപ്പ്. TRA പ്രസിദ്ധീകരിച്ച ബ്രാന്‍ഡ് ടസ്റ്റ് റിപ്പോര്‍ട്ട് 2019 പ്രകാരം ജീപ്പ് ഇന്ത്യയാണ് രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ള ഓട്ടോമൊബൈല്‍ ബ്രാന്‍ഡ്. ജീപ്പിന് തൊട്ടുപിറകില്‍ മാരുതി സുസുക്കി രണ്ടാമതുണ്ട്.

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ഇതേസമയം, മറ്റു വിഭാഗങ്ങളിലുള്ള ബ്രാന്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ ജീപ്പ് ഇന്ത്യ രണ്ടാമതാണ്; മാരുതി സുസുക്കി ഒന്‍പതാമതും. ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഡെല്ലാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ബ്രാന്‍ഡ്. എല്‍ഐസി, ആമസോണ്‍ കമ്പനികള്‍ യഥാക്രമം മൂന്നും നാലും സ്ഥാനം പട്ടികയില്‍ കൈയ്യടക്കി.

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

കഴിഞ്ഞവര്‍ഷം 116 ആം സ്ഥാനത്തുണ്ടായിരുന്ന ആപ്പിള്‍ ഐഫോണ്‍ ഇത്തവണ അഞ്ചാമനായി ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ ഇടംകണ്ടെത്തിയെന്നത് ശ്രദ്ധേയം. സാംസങ്, എല്‍ജി, അവീവ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കഴിഞ്ഞാല്‍ മാരുതി സുസുക്കി ഒന്‍പതാം സ്ഥാനം അലങ്കരിക്കുന്നു.

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

കഴിഞ്ഞവര്‍ഷം പത്താമത് നിലകൊണ്ട മാരുതി ഈ വര്‍ഷം നില മെച്ചപ്പെടുത്തി. ഇതേസമയം, 2018 റിപ്പോര്‍ട്ടില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റയ്ക്ക് ആദ്യ ഇരുപതില്‍ സാന്നിധ്യമറിയിക്കാനായില്ല. ഹോണ്ടയും ബിഎംഡബ്ല്യുവും പട്ടികയില്‍ നിന്നും അപ്രത്യക്ഷമായി. കഴിഞ്ഞവര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു ഹോണ്ട; ബിഎംഡബ്ല്യു പതിനഞ്ചാം സ്ഥാനത്തും.

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

കഴിഞ്ഞ ഒരു വര്‍ഷം വിപണി വിശദമായി പഠിച്ചും ഉപഭോക്താക്കളുടെ പ്രതികരണം അടിസ്ഥാനപ്പെടുത്തിയുമാണ് ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് TRA പ്രസിദ്ധീകരിക്കുന്നത്. ഇത്തവണ വിവര ശേഖരണാര്‍ത്ഥം രാജ്യത്തെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ 15,000 മണിക്കൂറുകള്‍ TRA ജീവനക്കാര്‍ ഫീല്‍ഡ് വര്‍ക്ക് നടത്തി. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് TRA പുറത്തിറക്കുന്നത്.

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ജീപ്പ് ഇന്ത്യയും മാരുതി സുസുക്കിയും മാത്രമാണ് ബ്രാന്‍ഡ് ട്രസ്റ്റ് പട്ടികയിലെ ആദ്യ ഇരുപതു ബ്രാന്‍ഡുകളില്‍ വാഹന വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. നിലവില്‍ കോമ്പസ് എസ്‌യുവിയാണ് ജീപ്പിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡല്‍. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ജീപ്പ് കോമ്പസ് ലഭ്യമാണ്. എസ്‌യുവിയിലെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 163 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: ഹ്യുണ്ടായി വെന്യു തരംഗം ശക്തം, ഇക്കോസ്‌പോര്‍ട് മോഡലുകളുടെ വില കുറച്ച് ഫോര്‍ഡ്

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലുണ്ട്. 173 bhp കരുത്തും 350 Nm torque -മാണ് കോമ്പസിലെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ആറു സ്പീഡ് ഗിയര്‍ബോക്‌സ് മാത്രമേ ഡീസല്‍ മോഡലിലുള്ളൂ.

Most Read: ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ്, ലോങ്ങിറ്റിയൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് വകഭേദങ്ങള്‍ ജീപ്പ് കോമ്പസ് നിരയിലുണ്ട്. വിപണിയില്‍ മത്സരം മുറുകിയ സാഹചര്യത്തില്‍ കോമ്പസ് ട്രെയില്‍ഹൊക്കുമായി കളംനിറയാനുള്ള പുറപ്പാടിലാണ് ജീപ്പ് ഇപ്പോള്‍. കോമ്പസിനെ കൂടാതെ റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കീ മോഡലുകളും ജീപ്പ് നിരയിലുണ്ട്.

Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ആള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ, ബലെനോ, സിയാസ് കാറുകളാണ് വിപണിയില്‍ മാരുതി സുസുക്കിയുടെ കരുത്ത്. അതിവേഗം ആറു ലക്ഷം യൂണിറ്റുകള്‍ വിറ്റെന്ന റെക്കോര്‍ഡ് ബലെനോ സ്വന്തമാക്കിയിട്ട് ദിവസങ്ങളേറെയായിട്ടില്ല. വില്‍പ്പന ഇടിയുന്ന നിലവിലെ സാഹചര്യങ്ങളില്‍ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് 2019 മാരുതിയ്ക്ക് ആത്മവിശ്വാസം പകരുമെന്ന കാര്യമുറപ്പ്.

ജീപ്പ്, ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

വാഹന വിഭാഗം മാത്രം പരിശോധിച്ചാല്‍ യഥാക്രമം ഹ്യുണ്ടായി, ഫോര്‍ഡ്, ഹോണ്ട ബ്രാന്‍ഡുകളാണ് മാരുതിക്ക് പിന്നില്‍ സ്ഥാനം കണ്ടെത്തുന്നത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ടാറ്റ മോട്ടോര്‍സ്. ഏഴാം സ്ഥാനം ടൊയോട്ടയും എട്ടാം സ്ഥാനം മഹീന്ദ്രയും അലങ്കരിക്കുന്നു. നിസാന്‍ ഒന്‍പതാം സ്ഥാനത്താണ്. ഹിന്ദുസ്താന്‍ മോട്ടോര്‍സ് പത്താമതുണ്ട്.

Source: TRA

Most Read Articles

Malayalam
English summary
Jeep Is The Most Trusted Automobile Brand In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X