ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

മോഡിഫിക്കേഷൻ പ്രോജക്റ്റുകൾക്കായി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ തെരഞ്ഞെടുക്കുന്നത് ഒരു മികച്ച ഓപ്ഷനുകളിലൊന്നാണ് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

താരതമ്യേന ലളിതമായ അസംബ്ലിഗും ഘടനാപരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാതെയുള്ള പരിഷ്‌ക്കരണങ്ങളെ പിന്തുണയ്‌ക്കാനുള്ള കഴിവുമാണ് കസ്റ്റമൈസേഷൻ ഷോപ്പുകൾക്കും ഉഭോക്കാതക്കൾക്കും ഇടയിൽ എൻഫീൽഡ് മോഡലുകൾക്കുള്ള ജനപ്രീതിയുടെ പ്രധാന കാരണം.

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

റോയൽ എൻഫീൽഡ് തണ്ടർബേർഡിൽ ഹാർലി ഡേവിഡ്‌സൺ CVO പ്രചോദനം ഉൾക്കൊള്ളുന്ന കസ്റ്റമൈസേഷൻ നടത്തിയ ബെംഗളൂരു ആസ്ഥാനമായുള്ള ബുള്ളറ്റർ കസ്റ്റംസിൽ നിന്നുളള ഒരു മോഡലാണ് ഇപ്പോഴത്തെ താരം.

MOST READ: പരിഷ്കരിച്ച 2021 MT-25, MT-03 ബൈക്കുകൾ പുറത്തിറക്കി യമഹ

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

ഈ മോഡിഫിക്കേഷൻ പദ്ധതിയിലെ മിക്ക മാറ്റങ്ങളും മോട്ടോർസൈക്കിളിന്റെ മുൻഭാഗവും പിൻഭാഗവുമാണ് ഏറ്റെടുത്തിട്ടുള്ളത്. മുൻവശത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം വിശാലമായ ബ്രോഡ് ഫെയറിംഗിന്റെ കൂട്ടിച്ചേർക്കലാണ്. മോട്ടോർസൈക്കിളിന് CVO രൂപവും ഭാവവും നൽകുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണിത്.

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

ഫ്രണ്ട് ഫെയറിംഗിന് മിതമായ വലിപ്പത്തിലുള്ള വിൻഡ്‌സ്ക്രീൻ നൽകിയിരിക്കുന്നതും സ്വാഗതാർഹമാണ്. അത് കാറ്റിൽ നിന്ന് മതിയായ സംരക്ഷണം നൽകുമെന്നും ഉറപ്പാക്കിയിട്ടുണ്ട്. ഫെയറിംഗിന് ഒരു എയറോഡൈനാമിക് പ്രൊഫൈൽ ഉണ്ടെന്ന് തോന്നുന്നു. ഇത് ഹെഡ് വിൻഡ് കൈകാര്യം ചെയ്യുന്നതിന് സഹായകമാകും.

MOST READ: 50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

പിൻഭാഗത്ത് മോട്ടോർസൈക്കിളിന് ഇരുവശത്തും ഹാർഡ് കേസ് ടോപ്പ് ബോക്സിനൊപ്പം ഹാർഡ് കേസ് പന്നിയറുകളും ഒരുക്കിയിട്ടുണ്ട്. ഈ കൂട്ടിച്ചേർക്കലുകൾ ഹാർലി ഡേവിഡ്‌സൺ CVO പ്രീമിയം ക്രൂയിസറുമായി യോജിക്കുന്നു. ആളുകൾ സാധാരണയായി ദീർഘദൂര ടൂറുകൾ നടത്തുന്ന ലഗേജുകൾക്കും മറ്റ് ഉപകരണങ്ങൾക്കും ഈ അധിക സംഭരണം മതിയാകും.

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

സവാരി കൂടുതൽ സുഖകരമാക്കുന്നതിന് ഇഷ്ടാനുസൃതമായി രൂപകൽപ്പന ചെയ്ത സീറ്റുകളും ഈ പദ്ധതിയിൽ ചേർത്തു. മോട്ടോർസൈക്കിളിൽ അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ വ്യൂ മിററുകൾ, എക്‌സ്‌ഹോസ്റ്റ്, ടയറുകൾ എന്നിവ പോലുള്ള അനന്തര വിപണന ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

MOST READ: കുതിപ്പ് തുടര്‍ന്ന് ആക്ടിവ; ഹോണ്ട വില്‍പ്പന 2021 ഏപ്രിലില്‍ 2.83 ലക്ഷം കടന്നു

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

പരിഷ്ക്കരിച്ച മോട്ടോർസൈക്കിളിന് റോയൽ എൻഫീൽഡ് ഒഡീസി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫ്രണ്ട് ഫെയറിംഗിലും റിയർ പന്നിയറുകളിലും ‘ഒഡീസി' ബാഡ്‌ജിംഗ് കാണാം. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ സിഗ്നേച്ചർ സവിശേഷതയായ ഗോൾഡൻ പിൻസ്ട്രിപ്പിംഗിന്റെ ഭാഗമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

മോഡിഫൈ ചെയ്‌തയാൾ പറയുന്നതനുസരിച്ച് ഈ പ്രോജക്റ്റ് വരും ദിവസങ്ങളിൽ കുറച്ച് മാറ്റങ്ങൾക്ക് കൂടി സാക്ഷ്യംവഹിക്കും. അതിൽ വെള്ളം, മറ്റ് പാനീയങ്ങൾ എന്നവ തണുപ്പിക്കാനായി ഒരു കൂളർ കമ്പാർട്ട്മെന്റ് അവതരിപ്പിക്കാനുള്ള പദ്ധതിയും ഉൾപ്പെടുന്നു. കൂടാതെ മോട്ടോർസൈക്കിളിൽ ഒരു സമ്പൂർണ മ്യൂസിക് സിസ്റ്റവും ചേർത്തേക്കാം.

Image Courtesy: Bulleteer Customs

Most Read Articles

Malayalam
English summary
Harley Davidson CVO Inspired Customization On Royal Enfield Thunderbird. Read in Malayalam
Story first published: Wednesday, May 5, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X