50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ. ഓഫർ-റോഡ് വൗച്ചർ, പുതിയ ബിഗിനിംഗ് വൗച്ചർ എന്നിങ്ങനെ രണ്ട് തരം ഡിസ്കൗണ്ട് വൗച്ചറുകളിലൂടെയാണ് മെയ് മാസത്തേക്കായി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

KLX110, KLX140, KX100 എന്നിവയ്ക്കൊപ്പമാണ് കവസാക്കി ഓഫ്-റോഡ് വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നത്. അതേസമയം വൾക്കൺ എസ്, വെർസിസ് 650, നിഞ്ച 1000SX, W800 എന്നിവയ്ക്കൊപ്പം പുതിയ ബിഗിനിംഗ് വൗച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

പുതിയ ഡിസ്‌കൗണ്ട് ഓഫർ മെയ് 31 വരെ സാധുവാണ്. മോട്ടോർസൈക്കിളിന്റെ എക്‌സ്‌ഷോറൂം വിലയ്‌ക്കെതിരെ വൗച്ചർ ഉപഭോക്താക്കൾക്ക് ഉപോഗിക്കാനാകും. തെരഞ്ഞെടുത്ത മോഡലുകളിലെ ഡിസ്‌കൗണ്ട് ഓഫറുകൾ ഇങ്ങനെ.

MOST READ: കഫേ റേസർ പരവേഷത്തിൽ അണിഞ്ഞൊരുങ്ങി യമഹ RX 135

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

ജാപ്പനീസ് ബ്രാൻഡിന്റെ കസ്റ്റം പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളായ വൾക്കൺ എസ് മോഡലിന് 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് മെയ് മാസത്തിലെ ബിഗിനിംഗ് വൗച്ചറിലൂടെ പുതിയ ഉപഭോക്താക്കൾക്ക് ലാഭിക്കാനാവുക.

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

മിഡിൽ വെയ്‌റ്റ് അഡ്വഞ്ചർ ടൂററായ കവസാക്കി വെർസിസ് 650 മോഡലിന് 30,000 രൂപയുടെ ഇളവ് വാഗ്‌ദാനം ചെയ്‌തപ്പോൾ നിഞ്ച 1000SX, W800 പ്രീമിയം മോട്ടോർസൈക്കിളുകൾക്കും 30,000 രൂപയുടെ ഓഫറാണ് കമ്പനി ഇന്ത്യൻ വിപണിക്കായി നൽകിയിരിക്കുന്നത്.

MOST READ: പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

KLX110 മിനി-മോട്ടോ മോഡലിനും മെയ് മാസത്തിൽ 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കവസാക്കി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഓഫ്-റോഡ് റാലി മോട്ടോർസൈക്കിളുകളായ KLX140 മോഡലിന് 40,000 രൂപയും KX100 പതിപ്പിന് 50,000 രൂപയും ഈ മാസം കിഴിവായി ലഭ്യമാകും.

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

പ്രീമിയം സൂപ്പർ സ്പോർ‌ട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കി ഏപ്രിൽ ഒന്നു മുതൽ തെരഞ്ഞെടുത്ത മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. പുതുക്കിയ വിലകൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരികയും ചെയ്‌തിരുന്നു.

MOST READ: കോസ്റ്റ്ലിയായി കൈഗർ; 33000 രൂപ വരെ വില വർധവുമായി റെനോ

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

15,000 മുതൽ 25,000 രൂപ വരെയാണ് മോഡലുകൾക്ക് കവസാക്കി ഏപ്രിലിൽ വർധനവ് നടപ്പിലാക്കിയത്. എന്നാൽ പുതുതായി അവതരിപ്പിച്ച നിഞ്ച 300 ബിഎസ്-VI മോഡലിന്റെ വിലയിൽ കമ്പനി പരിഷ്ക്കാരം നടപ്പിലാക്കിയിട്ടില്ല.

50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

അധികം വൈകാതെ തന്നെ പുതിയ നിഞ്ച 300 മോഡലിന്റെ ഡെലിവറി ആരംഭിക്കാനും കവസാക്കി പദ്ധതിയിട്ടിരിക്കുകയാണ് എന്നാൽ നിലവിലെ കൊവിഡ് രണ്ടാംതരംഗത്തിൽ ഈ തീരുമാനം ഇനിയും വൈകാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Announced Discount Offers On Selected Models In India. Read in Malayalam
Story first published: Wednesday, May 5, 2021, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X