പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

വാഹനങ്ങൾക്കെല്ലാം വില കൂടുന്ന കാലമാണിത്. ഒരു രീതിയിലും നിർമാണ ചെലവ് പിടിച്ചുനിർത്താനാകാതെ വലയുന്ന കമ്പനികളെല്ലാം തങ്ങളുടെ മോഡലുകൾക്കെല്ലാം വില വർധനവ് പ്രഖ്യാപിക്കുകയാണ് ഏപ്രിൽ മുതൽ.

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

പ്രീമിയം ആഢംബര വാഹന നിർമാതാക്കളായ വോൾവോ ഇന്ത്യയും തെരഞ്ഞെടുത്ത മോഡലുകൾക്ക് 2021 മെയ് മൂന്നു മുതൽ വില വർധനവ് നടപ്പിലാക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

S90, XC40, XC60, XC90 മോഡലുകൾക്കാണ് കമ്പനി വില പരിഷ്ക്കാരം ആദ്യം നടപ്പിലാക്കുക. സ്വീഡിഷ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നതുപോലെ ഈ കാറുകൾക്ക് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ വില വർധനവാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

വോൾവോ മോഡലുകളുടെ വിലയിൽ ഈ വർഷാവസാനം മറ്റൊരു വർധനവ് കൂടി നടപ്പിലാക്കുമെന്നും ആഢംബര കാർ ബ്രാൻഡും സൂചന നൽകിയിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. വില പരിഷ്ക്കാരത്തിനുശേഷം വോൾവോ S90 D4 പതിപ്പിന് 60.90 ലക്ഷം രൂപയാണ് പ്രാരംഭ വില.

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

അതേസമയം വോൾവോ S60 T4 ഇൻസ്ക്രിപ്ഷൻ ആഢംബര സെഡാൻ മോഡലിന് 45.90 ലക്ഷം രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില. കമ്പനിയുടെ എസ്‌യുവി മോഡലുകളായ XC40 T4 R ഡിസൈനിന് ഇനി മുതൽ 41.25 ലക്ഷം രൂപയും മുടക്കേണ്ടി വരും.

MOST READ: ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

XC60 D5 ഇൻസ്ക്രിപ്ഷൻ, XC90 D5 ഇൻസ്ക്രിപ്ഷൻ എസ്‌യുവികൾക്ക് പുതുക്കിയ എക്സ്ഷോറൂം വില യഥാക്രമം 60.90 ലക്ഷം രൂപയും 88.90 ലക്ഷം രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെയും ഇന്ത്യൻ കറൻസിയുടെ ദുർബലതയുടെയും പശ്ചാത്തലത്തിലാണ് ഈ മോഡലുകളുടെ വില ഉയർത്താനുള്ള തീരുമാനം എടുത്തതെന്ന് വോൾവോ കാർ ഇന്ത്യ അവകാശപ്പെടുന്നു.

MOST READ: ഗ്രാൻഡ് i10 നിയോസിന് വീണ്ടും ചെലവേറും; ഹാച്ച്ബാക്കിന് വില വർധനയുമായി ഹ്യുണ്ടായി

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

വോൾവോ കാർ ഇന്ത്യയുടെ അവസാന വില പരിഷ്ക്കരണം 2018ലാണ് ഇതിനു മുമ്പ് നടപ്പിലാക്കിയത് എന്നതും ഒരു വലിയ കാര്യമാണ്. അതിനുശേഷം സ്വീഡീഷ് ആഢംബര വാഹന നിർമാതാക്കൾ രാജ്യത്ത് വില വർധിപ്പിക്കുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് എന്ന കാര്യവും കൗതുകമുണർത്തിയേക്കാം.

പ്രീമിയം കാറുകളുടെയും വില കൂടുന്നു, വർധനവുമായി വോൾവോ ഇന്ത്യയും രംഗത്ത്

ഉൽപാദനചെലവ് വർധിച്ചതിന്റെയും വർഷങ്ങളായി അസ്ഥിരമായ ഫോറെക്സ് അവസ്ഥയുടെയും പതിവ് വ്യാപാര മോഖലയിൽ കൊവിഡ്-19 വരുത്തിവെച്ച ആഘാതത്തിന്റെയും ഫലമായാണ് വില വർധന തീരുമാനം ഉണ്ടെന്നും വോൾവോ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Car India Announced Price Hike For Selected Models Effective From May 3rd 2021. Read in Malayalam
Story first published: Tuesday, May 4, 2021, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X