ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ബൊലേറോ. പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പനയാണ് വാഹനം കാഴ്ചവെയ്ക്കുന്നതും.

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ശ്രേണിയില്‍ മത്സരം ശക്തമായതോടെ പുതുക്കിയ ബൊലേറോ ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 2021 ബൊലേറോയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ബൊലേറോയില്‍ വരുത്തിയ മാറ്റങ്ങള്‍ സൗന്ദര്യാത്മകമാണ്. എന്നിരുന്നാലും, ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റുകളിലൊന്നാണ് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം. ഫ്രണ്ട് ഫാസിയയും ബമ്പറും ബ്രൗണ്‍ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് റെഡ് കളര്‍ ഓപ്ഷനെ തികച്ചും വ്യത്യസ്തമാക്കുന്നു. ഇതിന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഫീനിക്സ് പക്ഷിയെപ്പോലെ ഒരാഴ്ച്ചയ്ക്കുള്ളിൽ വീണ്ടും നിറത്തിലെത്തി മാരുതി 800 മോൺസ്റ്റർ ട്രക്ക്

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ഫ്രണ്ട് ഗ്രില്ലും ബമ്പറും മാറ്റമില്ലാതെ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളില്‍ ചെറുതായി പുതുക്കിയ ഇന്റേണലുകള്‍ കാണപ്പെടുന്നു. ഈ പ്രത്യേക പതിപ്പില്‍ ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ ഇല്ല. ബോഡി-കളര്‍ യൂണിറ്റുകള്‍ക്ക് പകരം കറുത്ത ORVM- കളും ഇതിന് ലഭിക്കുന്നു.

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ഏറെ നാളുകള്‍ക്ക് ശേഷം ബൊലേറോയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നവീകരണമാകുമിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പുതിയ ലാഡര്‍-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നാണ് സൂചന.

MOST READ: അല്‍കാസര്‍ മുതല്‍ പുതുതലമുറ സെലെറിയോ വരെ; മെയ് മാസത്തില്‍ വിപണിയില്‍ എത്തുന്ന കാറുകള്‍

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇത് ഥാറിന് അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോക്‌സി, അപ്‌റൈറ്റ് രൂപകല്‍പ്പന നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ടെങ്കിലും മികച്ച സജ്ജീകരണമുള്ള ഇന്റീരിയര്‍ വാഹനത്തിന്റെ സവിശേഷതയാകുമെന്നാണ് റിപ്പോര്‍ട്ട്.

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

നിലവിലെ മോഡലില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് ടെലിഫോണി, എയര്‍ കണ്ടീഷനിംഗ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നാണ് സൂചന.

MOST READ: 'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കമ്പനി നല്‍കിയേക്കും. അതോടൊപ്പം പുതിയ സുരക്ഷ, ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ എന്നിവയും വഹാനം പാലിക്കും.

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

അതേ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2021 മഹീന്ദ്ര ബൊലേറോയുടെ കരുത്ത്. ഈ യൂണിറ്റ് 75 bhp കരുത്തും 210 Nm torque ഉം സൃഷ്ടിക്കും. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്.

Source: Team BHP

Most Read Articles

Malayalam
English summary
Mahindra Planning To Introduce 2021 Bolero With Dual-Tone Colour Scheme, New Images Spied. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X