'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

ടു സ്ട്രോക്ക് മോട്ടോർസൈക്കിളുകൾ അരങ്ങുവാണിരുന്ന കാലമായിരുന്നു എൺപതുകൾ. യമഹ RX 100, കവാസാക്കി ബജാജ് RTZ, യമഹ RD 350, യെസ്ഡി തുടങ്ങിയ മോഡലുകളായിരുന്നു നിരത്തിലെ രാജാക്കന്മാർ.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

എന്നിരുന്നാലും ഇവയ്ക്ക് നഷ്ടമായ ഒരു സുപ്രധാന കാര്യമായിരുന്നു കാര്യക്ഷമത. അക്കാലത്ത് രാജ്യത്തിന് വേണ്ടിയിരുന്നതും ഇതാണ്. ഈ നിരയിലേക്ക് വ്യത്യസ്‌തനായി കടന്നുവന്ന രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിളായിരുന്നു ഹീറോ ഹോണ്ട CD100.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന ഹീറോയുടെ ആദ്യ ബൈക്ക് എന്ന നിലയിലും പേരെടുത്ത ബൈക്കിനെ ഇന്നും നിരത്തുകളിൽ കാണാനാകും. 1983-ലാണ് ഹീറോ ഹോണ്ട CD100 വിപണിയിൽ എത്തിയിരുന്നത്.

MOST READ: അമിതമായ വൈബ്രേഷന്‍; ജിക്‌സര്‍ 250, SF250 മോഡലുകളെ തിരിച്ച് വിളിച്ച് സുസുക്കി

അന്ന് കമ്പനി പുറത്തിറക്കിയ ബൈക്കിന്റെ പരസ്യ വീഡിയോയും വിൽപ്പനയിൽ കാര്യമായ സ്വാധീനമാണ് ചെലുത്തിയത്. വളരെ ലളിതമായൊരു ഡിസൈനുള്ള മോട്ടോർസൈക്കിളായിരുന്നു CD100.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

ക്രോം ഔട്ട് മെറ്റൽ മഡ്‌ഗാർഡുകൾ, ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ്, അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉപയോഗിച്ചാണ് ബൈക്കിന് കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയതും. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർസൈക്കിളായി CD100 പരസ്യം ചെയ്യപ്പെട്ടു.

MOST READ: ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

അക്കാലത്ത് ഒരൊറ്റ ടാങ്കിൽ 400 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട പരസ്യത്തിൽ സൽമാൻ ഖാനാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. CD100 മോഡലിനായി മൂന്ന് പരസ്യങ്ങളാണ് താരം ചെയ്തത്.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

നഗരത്തിലെ ഏറ്റവും കാര്യക്ഷമമായ ബൈക്കെന്ന പേരും CD100 നേടിയെടുത്തു. മോട്ടോർസൈക്കിളിന് ഒരു ലിറ്ററിന് 80 കിലോമീറ്റർ ദൂരം എത്തിക്കാൻ കഴിയുമെന്ന് ആളുകൾ അവകാശപ്പെട്ടു. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ താങ്ങാനാവുന്ന തരത്തിലുള്ള വില തന്നെയാണ് പല ആളുകളെയും ആദ്യം ആകർഷിച്ചതും.

MOST READ: 2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

അതോടൊപ്പം തന്നെ വിശ്വസനീയമായ എഞ്ചിൻ, മികച്ച നിർമാണ നിലവാരം, കുറഞ്ഞ വില, കുറഞ്ഞ ഭാരം എന്നിവയ്ക്കെല്ലാം ഹീറോ ഹോണ്ട CD100 പേരെടുത്തു. ഹീറോ ഹോണ്ടയാണ് ഡിസൈൻ പൂർത്തിയാക്കിയത്. ഇതിന് 18 ഇഞ്ച് വീലുകളുള്ള ഇരുവശത്തും ഡ്രം ബ്രേക്കുകളാണ് ബൈക്കിന്റെ ബ്രേക്കിംഗ് ചുമതലകൾ നിർവഹിച്ചത്.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

മുൻവശത്ത് ഹൈഡ്രോളിക് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഡാംപറുകളും സസ്പെൻഷൻ ചുമതലകൾക്കായും ഹീറോ ഹോണ്ട സജ്ജീകരിച്ചു. മോട്ടോർസൈക്കിളിന്റെ ഭാരം വെറും 116 കിലോഗ്രാമായിരുന്നു.

MOST READ: മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ ഒരുങ്ങി ജാവ പെറാക്ക്; മാറ്റങ്ങള്‍ ഇങ്ങനെ

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

വലിയ സീറ്റും ഐതിഹാസിക ബൈക്കിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ CD100-നെ വ്യത്യസ്തമാക്കിയത് അതിന്റെ എഞ്ചിനാണ്. 97 സിസി, 4-സ്ട്രോക്ക്, SOHC, സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹീറോ ഹോണ്ടയ്ക്ക് തുടിപ്പേകിയിരുന്നത്.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

ഈ എഞ്ചിൻ 8,000 rpm-ൽ 7.5 bhp പരമാവധി കരുത്തും 5,000 rpm-ൽ 7.2 Nm torque ഉം ഉത്‌പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ഇത് 4-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരുന്നത്.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

CD100 നെ സവിശേഷമാക്കിയ മറ്റൊരു കാര്യം വിശ്വാസ്യതയാണ്. ബൈക്കിന് യാതൊരു പരിചരണവും ആവശ്യമില്ലായിരുന്നു. അതേസമയം ഇന്ധനത്തിന്റെ ഓവർഫ്ലോ പോലുള്ള പ്രശ്നങ്ങൾ ഒരിക്കലും ഈ റെട്രോ ബൈക്കിന് ഉണ്ടായിരുന്നില്ല. ഈ തകരാർ മറ്റ് മിക്ക ബൈക്കുകളിലും അക്കാലത്ത് സാധാരണമായിരുന്നു.

'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

ഹീറോ ഹോണ്ട CD100 പതിറ്റാണ്ടുകളോളം സേവനം ചെയ്തു. തുടർന്ന് ഹീറോ ഹോണ്ട CD100SS, ഹീറോ ഹോണ്ട സ്ലീക്ക്, ഐക്കണിക് ഹീറോ ഹോണ്ട സ്പ്ലെൻഡർ തുടങ്ങിയ മോഡലുകളിലേക്ക് പിന്തുടർന്നു.

Most Read Articles

Malayalam
English summary
The First 4 Stroke Motorcycle In India Hero Honda CD100. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X