ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ അമേരിക്ക 1250 മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി-ഡേവിഡ്‌സൺ. 16.90 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്കാണ് പ്രീമിയം ബൈക്കിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുക.

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

ലോകരാജ്യങ്ങളിലെല്ലാം പ്രത്യേകിച്ച് ഇന്ത്യയിലടക്കം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളുടെ ജനപ്രീതിയാർജിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ പാൻ അമേരിക്ക 1250 മോഡലുമായുള്ള ഹാർലിയുടെ രംഗപ്രവേശം.

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

ഇത്രയും നാൾ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളുകൾ മാത്രം നിർമിച്ചിരുന്ന ഐതിഹാസിക ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി-ഡേവിഡ്‌സണിന്റെ പുതുതലമുറ മോഡലുകളിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് പാൻ അമേരിക്കയുടെ വികസനം.

MOST READ: 2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

മോട്ടോർസൈക്കിൾ രണ്ട് വേരിയന്റുകളിലാണ് കമ്പനി ലഭ്യമാക്കുക. അടിസ്ഥാന പതിപ്പിന് 16,90,000 രൂപയും ഉയർന്ന പാൻ അമേരിക്ക 1250 സ്‌പെഷ്യലിന് 19,99,000 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

പുതിയ പാൻ അമേരിക്ക 1250-ന്റെ രണ്ട് വേരിയന്റുകളും അവയുടെ ഉപകരണങ്ങളും സവിശേഷതകളുടെ പട്ടികയും ഉപയോഗിച്ചാണ് വേർതിരിക്കുക. ഫുൾ-എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ 6.8 ഇഞ്ച് കളർ ടിഎഫ്ടി ടച്ച്സ്ക്രീൻ ഡിസ്പ്ലേ, യുഎസ്ബി സി-ടൈപ്പ് ഔട്ട്ലെറ്റ് എന്നിവ രണ്ട് ബൈക്കുകളിലും സ്റ്റാൻഡേർഡായി ലഭ്യമാണ്.

MOST READ: പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

പ്രീമിയം ഇലക്‌ട്രോണിക് ക്രമീകരിക്കാവുന്ന സെമി-ആക്റ്റീവ് സസ്‌പെൻഷൻ സജ്ജീകരണം, സെന്റർ സ്റ്റാൻഡ്, ഹീറ്റഡ് ഗ്രിപ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സ്റ്റിയറിംഗ് ഡാംപ്പർ, ഒരു 'ഇൻഡസ്ട്രി-ഫസ്റ്റ്' അഡാപ്റ്റീവ് റൈഡ് എന്നിവയുൾപ്പെടെയുള്ള അധിക സവിശേഷതകളാണ് പാൻ അമേരിക്ക 1250 സ്‌പെഷ്യലിന് പ്രയോജനം ലഭിക്കും.

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

കൂടാതെ ഓപ്ഷണലായി അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സംവിധാനവും മോട്ടോർസൈക്കിളിൽ ഹാർലി-ഡേവിഡ്‌സൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റിന് തെരഞ്ഞെടുക്കാൻ അഞ്ച് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു.

MOST READ: ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

പ്രീ-പ്രോഗ്രാം ചെയ്ത റോഡ്, സ്പോർട്ട്, റെയിൻ, ഓഫ്-റോഡ്, ഓഫ്-റോഡ് പ്ലസ് എന്നീ നാല് മോഡുകളും ഒരു കസ്റ്റം മോഡും ഇതിലുണ്ട്. അത് റൈഡറുടെ സ്വന്തം മുൻ‌ഗണന അനുസരിച്ച് സജ്ജമാക്കാൻ കഴിയും. ഇഷ്‌ടാനുസൃതമാക്കാവുന്ന രണ്ട് അധിക മോഡുകൾ സ്‌പെഷ്യൽ മോഡലിന് ലഭിക്കുന്നുവെന്നാതാണ് പ്രത്യേകത.

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം രണ്ട് വേരിയന്റുകളിലും ഒരേ 1,252 സിസി വി-ട്വിൻ DOHC എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് 9,000 rpm-ൽ 150 bhp കരുത്തും 6,750 rpm-ൽ 127 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പാൻ അമേരിക്കയിൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിൽ ബി‌എം‌ഡബ്ല്യു R 1250 GS, വരാനിരിക്കുന്ന ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 മോഡലുകളുമായാകും ഹാർലി മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Harley-Davidson Launched The All New Pan America 1250 ADV In India. Read in Malayalam
Story first published: Wednesday, April 28, 2021, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X