പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

1958 -ൽ ഉത്പാദനം ആരംഭിച്ചതിനുശേഷം 100 ദശലക്ഷത്തിലധികം മോഡലുകൾ വിറ്റഴിച്ച, ഹോണ്ട സൂപ്പർ കബിന്റെ പ്രാധാന്യവും വിൽപ്പന മികവും വിസ്മരിക്കാൻ കഴിയില്ല.

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

വളരെയധികം പാരമ്പര്യമുള്ള ഈ സൂപ്പർ കബിനെ നിർമ്മാതാക്കൾ ഉടനെയെങ്ങും വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉദ്ധേശിക്കുന്നില്ല, അതിനാലാണ് കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്നതിന് വാഹനത്തിന്റെ 2021 പതിപ്പ് ഒരു പുതിയ എഞ്ചിൻ ഉപയോഗിച്ച് കമ്പനി പുറത്തിറക്കിയത്.

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

52.4 mm x 57.9 mm ബോറും സ്ട്രോക്ക് അളവുകളുംമുള്ള 9.4: 1 എന്ന കംപ്രഷൻ അനുപാതം വന്നിരുന്ന 124 സിസി മോട്ടോറാണ് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന പതിപ്പിന് കരുത്ത് പകർന്നിരുന്നത്.

MOST READ: തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

എന്നാൽ 2021 സൂപ്പർ കബ് C125 -ന് 50.0 mm x 63.1 mm സിലിണ്ടർ അളവുകളും 10: 1 എന്ന കംപ്രഷൻ അനുപാതവുമുള്ള 123.94 സിസി മോട്ടോർ ലഭിക്കും. ഈ എഞ്ചിൻ സവിശേഷതകൾ പുതിയ ഹോണ്ട ഗ്രൂമിന്റേതിന് സമാനമാണ്.

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

ഗ്രൂമിന് പരമ്പരാഗത അഞ്ച്-സ്പീഡ് ഗിയർബോക്സ് ലഭിക്കുമ്പോൾ കബിന് ഒരു നാല്-സ്പീഡ് യൂണിറ്റ് ലഭിക്കുന്നു. വാസ്തവത്തിൽ, ഈ പുതിയ 125 സിസി മോട്ടോർ 63.1 mm സ്ട്രോക്കുള്ള സൂപ്പർ കബ് C110 -ന്റെ എഞ്ചിന്റെ ബോർഡ് ഔട്ട് പതിപ്പാണെന്ന് തോന്നുന്നു.

MOST READ: ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

ഈ പുതിയ മോട്ടോറിനായി ഔട്ട്‌പുട്ട് കണക്കുകളൊന്നും ഇതുവരെ നിർമ്മാതാക്കൾ പുറത്തിവിട്ടിട്ടില്ലെങ്കിലും, മുമ്പത്തെ എഞ്ചിൻ ഉൽ‌പാദിപ്പിച്ചിരുന്ന 9.7 bhp കരുത്തും 9.81 Nm torque ഉം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

എഞ്ചിൻ അപ്‌ഡേറ്റ് മാറ്റിനിർത്തിയാൽ, സൂപ്പർ കബ് C125 -ൽ മറ്റ് മാറ്റങ്ങളൊന്നും ബ്രാൻഡ് വരുത്തിയിട്ടില്ല, അതിനാൽ കീലെസ് ഓപ്പറേഷൻ, എൽഇഡി ലൈറ്റിംഗ് പോലുള്ള ആധുനിക സവിശേഷതകളുള്ള നിയോ-റെട്രോ അണ്ടർ‌ബോൺ ഡിസൈൻ വാഹനത്തിൽ ഇപ്പോഴും ലഭിക്കും.

MOST READ: പുത്തൻ ലോഗോ ഇന്ത്യയിൽ അവതരിപ്പിച്ച് കിയ; പരിഷ്കരിച്ച സോനെറ്റ് സെൽറ്റോസ് മോഡലുകൾ അടുത്ത മാസം വിപണിയിലെത്തും

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

മോപ്പെഡിലെ സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത് മുന്നിൽ ഒരു ടെലിസ്കോപ്പിക് ഫോർക്കും, പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകൾ എന്നിവയാണ്.

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

പിൻവശത്ത് ഒരു ഡ്രം ബ്രേക്കും മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്ക് സംവിധാനവുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. പുതിയ മോട്ടർ ഗ്രൗണ്ട് ക്ലിയറൻസ് 125 mm നിന്ന് 136 mm ആയി ഉയർത്തുന്നു.

MOST READ: ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

ഇന്ത്യയിൽ ഗിയേർഡ് മോപെഡുകൾക്ക് യഥാർത്ഥ മാർക്കറ്റ് ഇല്ലാത്തതിനാൽ, സൂപ്പർ കബ് നമ്മുടെ രാജ്യത്ത് നിർമ്മാതാക്കൾ ഉടനെയെങ്ങും അവതരിപ്പിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
English summary
Honda Unveiled 2021 Supercub C125 With New And Improved Engine. Read in Malayalam.
Story first published: Tuesday, April 27, 2021, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X