തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ചൈനീസ് എസ്‌യുവി വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നു. 2021 -ലെ ഷാങ്ഹായ് ഓട്ടോ ഷോയിൽ കമ്പനി തങ്ങളുടെ ഏറ്റവും വലിയ എസ്‌യുവി മോഡലായായ തലഗോൺ വെളിപ്പെടുത്തി.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗണും ചൈനയിലെ FAW എന്നിവയുടെ സഹകരണത്തിലാണ് തലഗോൺ പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. അടിസ്ഥാനപരമായി രണ്ട് വർഷം മുമ്പ് പുറത്തിറക്കിയ SMV കൺസെപ്റ്റിന്റെ നിർമ്മാണ പതിപ്പാണിത്.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

എസ്‌യുവി കൺസെപ്റ്റ് മോഡലിലെ മിക്ക സ്റ്റൈലിംഗും നിലനിർത്തുന്നു; എന്നിരുന്നാലും, വാഹനം റോഡ് ലീഗലാക്കാൻ VW എഞ്ചിനീയർമാർ ചില മാറ്റങ്ങൾ വരുത്തി.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, VW തലഗോൺ എസ്‌യുവിക്ക് 5,152 mm നീളവും 2,002 mm വീതിയും 1,795 mm ഉയരവുമുണ്ട്. VW അറ്റ്ലസ് എസ്‌യുവിയേക്കാൾ 112 mm നീളവും 12 mm വീതിയും 15 mm ഉയരവുമുണ്ട്. 2,980 mm വീൽബേസിലാണ് എസ്‌യുവി എത്തുന്നത്.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB EVO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എസ്‌യുവി, ഇത് പുതിയ ഗോൾഫ്, സ്കോഡ ഒക്ടാവിയ, സീറ്റ് ലിയോൺ, ഔഡി A3 എന്നിവയ്ക്കും അടിവരയിടുന്നു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ എസ്‌യുവി കൂടിയാണിത്.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, ഫോക്‌സ്‌വാഗൺ തലഗോൺ ഫുൾ സൈസ് എസ്‌യുവിക്ക് I.D6 ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ഘടകങ്ങളുള്ള ഒരു മസ്കുലാർ ഫ്രണ്ട് ലഭിക്കുന്നു. ഫ്രണ്ട് ഗ്രില്ലിൽ ഇതിന് ക്രോം ഘടകങ്ങൾ ലഭിക്കുന്നു.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ സംയോജിത എൽഇഡി ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലോവർ എയർ ഡാമിന് ചുറ്റുമുള്ള സിൽവർ ബാറുള്ള എസ്‌യുവിക്ക് മസ്കുലർ ബമ്പർ ലഭിക്കും.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

കൂടാതെ എസ്‌യുവിക്ക് ഒരു വലിയ മൾട്ടി-സ്‌പോക്ക് അലോയി വീലുകൾ, ചരിഞ്ഞ റൂഫ്, എൽഇഡി സ്ട്രിപ്പ് കണക്റ്റുചെയ്‌തിരിക്കുന്ന മെലിഞ്ഞ എൽഇഡി ടെയിൽ ലാമ്പുകൾ, സിൽവർ ഫിനിഷ്ഡ് റൂഫ്-റെയിലുകൾ എന്നിവ ലഭിക്കുന്നു.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ആറ്, ഏഴ് സീറ്റുകളുള്ള ലേയൗട്ടുകളിൽ ഫോക്‌സ്‌വാഗൺ തലഗോൺ വാഗ്ദാനം ചെയ്യും. ഇത് അറ്റ്ലസ് അല്ലെങ്കിൽ ടെറാമോണ്ട് എസ്‌യുവികളുമായി ഇന്റീരിയർ പങ്കിടുന്നു.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ത്രീ-സ്‌പോക്ക് മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഫ്രീ ഫ്ലോട്ടിംഗ് വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, കൂറ്റൻ സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവയാണ് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

2.5 ലിറ്റർ V6 എഞ്ചിനാണ് ഫോക്‌സ്‌വാഗൺ തലഗോണിന്റെ ഹൃദയം, ഇത് പരമാവധി 291 bhp കരുത്തും 500 Nm torque ഉം പുറപ്പെടുവിക്കുന്നു. 4-മോഷൻ AWD സംവിധാനം വഴി നാല് വീലുകളിലേക്ക് പവർ കൈമാറ്റം ചെയ്യപ്പെടുന്നു.

തലയെടുപ്പോടെ തലഗോൺ; ഫുൾസൈസ് എസ്‌യുവി അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ട്രാൻസ്മിഷൻ ഡ്യൂട്ടികൾക്കായി, എസ്‌യുവിക്ക് ഏഴ് സ്പീഡ്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നു. ഇതിന് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Unveiled All New Talagon Full Size SUV. Read in Malayalam.
Story first published: Monday, April 26, 2021, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X