2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ എന്നുകേട്ടാൽ പല ബ്രാൻഡുകളും ഓർമ വരുമെങ്കിലും യമഹയുടെ പേര് പലരുടേയും മനസിൽ എത്തിയേക്കില്ല. സ്പോർട്‌സ്, കമ്മ്യൂട്ടർ ബൈക്കുകൾക്ക് പേരുകേട്ട ഈ ജാപ്പനീസ് ബ്രാൻഡിനുമുണ്ട് പ്രീമിയം ക്രൂയിസർ മോഡലുകൾ.

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

എന്നാൽ അന്താരാഷ്‌ട്ര വിപണികളിലാണ് ഇവ സജീവമായി പ്രവർത്തിക്കുന്നത്. ബോൾട്ട് എന്ന യമഹയുടെ പ്രീമിയം ക്രൂയിസർ വൻവിജയം നേടിയ മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. അതിന്റെ ജനപ്രീതി നിലനിർത്താനായി 2021 മോഡലായി പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

ഒരൊറ്റ വേരിയന്റിൽ പുറത്തിറക്കിയ അപ്‌ഡേറ്റ് ചെയ്ത മോഡൽ ജപ്പാനിൽ 1,045,000 യെന്നിന് അതായത് 7.20 ലക്ഷം രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. മുൻവശത്ത് ഒരു റൗണ്ട് ഹെഡ്‌ലൈറ്റ്, ബോഡി-കളർ ഫെൻഡറുകൾ, 13 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് ബോൾട്ടിലെ പ്രധാന ആകർഷണങ്ങൾ.

MOST READ: 10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

അതോടൊപ്പം തന്നെ കോംപാക്‌ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റ്, റൗണ്ട്ണ്ട് ടൈലൈറ്റ്, എക്‌സ്‌ഹോസ്റ്റ് കാനിസ്റ്ററിലേക്കുള്ള ഡ്യുവൽ-ടോൺ ഫിനിഷ് എന്നിവയും മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് സൂചകങ്ങളിൽ ഉൾപ്പെടുന്നു.

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

ബോബർ ശൈലിയിലുള്ള മോട്ടോർസൈക്കിളിലെ സ്‌പോക്കുകൾക്ക് സിൽവർ പെയിന്റുള്ള അലോയ് വീലുകളാണ് ഇത്തവണ സമ്മാനിച്ചിരിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട് / 16 ഇഞ്ച് റിയർ സെറ്റപ്പ് ഉപയോഗിക്കുന്ന വീലുകൾ ട്യൂബ് ലെസ് ടയറുകളിലാണ് ബൈക്ക് നിരത്തിലെത്തുന്നത്.

MOST READ: പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

സസ്‌പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും ഗ്യാസ് ചാർജ്ഡ്, ട്വിൻ-സൈഡഡ് പിൻ സ്പ്രിംഗുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് സൈഡിലും പെറ്റൽ-ടൈപ്പ് സിംഗിൾ ഡിസ്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

സുരക്ഷാ സവിശേഷതകളിൽ എബിഎസും യമഹ വാഗ്ദംനം ചെയ്യുന്നുണ്ട്. മെക്കാനിക്കൽ സംവിധാനങ്ങളിൽ 941 സിസി, വി-ട്വിൻ, SOHC സജ്ജീകരണത്തോടുകൂടിയ എയർ-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

MOST READ: ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

ഇത് 5,500 rpm-ൽ 53.2 bhp കരുത്തും 3,000 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

2021 മോഡൽ ബോൾട്ട് പ്രീമിയം ബൈക്കിനെ അവതരിപ്പിച്ച് യമഹ

2021 ബോൾട്ട് ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് കമ്പനി പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ ഈ പ്രീമിയം മോട്ടോർസൈക്കിളിനെ നമ്മുടെ നിരത്തുകളിൽ പ്രതീക്ഷിക്കേണ്ടതില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled The Updated 2021 Bolt Premium Motorcycle. Read in Malayalam
Story first published: Wednesday, April 28, 2021, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X