10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ എന്ന നിലയിൽ പേരെടുത്തവരാണ് റോയൽ എൻഫീൽഡ്. ദീർഘനാളുകൾക്ക് ശേഷം തങ്ങളുടെ മോഡൽ നിരയൊകെ പുതുതലമുറയിലേക്ക് പരിവർത്തനം ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് കമ്പനി.

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

ഈ തീരുമാനങ്ങൾക്ക് ആദ്യപടിയെന്നോണമാണ് തണ്ടർബേർഡ് ശ്രേണിയുടെ പിൻമുറക്കാരനായി മീറ്റിയോർ 350 എന്ന ക്രൂയിസർ മോട്ടോർസൈക്കിളുമായുള്ള എൻഫീൽഡിന്റെ കടന്നുവരവ്. ഇത് വിപണിയിൽ വൻവിജയമാവുകയും ചെയ്‌തു.

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

റോയൽ എൻഫീൽഡ് മീറ്റിയോർ 350 വിപണിയിലെത്തിയതിനുശേഷം 10,000 യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണിപ്പോൾ. 2020 നവംബറിൽ ഇന്ത്യയിൽ ആരംഭിച്ച ഈ മോട്ടോർസൈക്കിൾ ആദ്യ മാസത്തിൽ തന്നെ 7,000 ബുക്കിംഗുകളോളമാണ് നേടിയത്.

MOST READ: കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

അതിനുശേഷം ബൈക്കിന്റെ വിൽപ്പന സംഖ്യ 5,000-10,000 യൂണിറ്റുകൾക്കിടയിൽ നിലനിന്നുപോകുന്നുമുണ്ട്. റോയൽ എൻഫീൽഡ് മീറ്റിയോറിനായി മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

ശ്രേണിയിലേക്ക് ഹോണ്ട ഹൈനസ് CB350 ഉൾപ്പടെയുള്ള എതിരാളികൾ വന്നിട്ടും മീറ്റിയോറിന് ഇവയേക്കാൾ മികച്ച വിൽപ്പനയാണ് സ്വന്തമാക്കാൻ കഴിയുന്നതും. റോയൽ‌ എൻ‌ഫീൽ‌ഡിന്റെ പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രൂയിസർ മോട്ടോർസൈക്കിൾ ഒരുങ്ങിയിരിക്കുന്നതും.

MOST READ: മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ ഒരുങ്ങി ജാവ പെറാക്ക്; മാറ്റങ്ങള്‍ ഇങ്ങനെ

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

ഇത് കമ്പനി നിരയിൽ നിന്നും ഇനി വരാനിരിക്കുന്ന 350 സിസി മോഡലുകൾക്കും അടിസ്ഥാനമാകും. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലാണ് മീറ്റിയോർ 350 വിപണിയിൽ എത്തുന്നത്.

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

349 സിസി, എയർ / ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഇത് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഡ്യുവൽ ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എഞ്ചിൻ.

MOST READ: 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

എഞ്ചിന്റെ പവർഔട്ട്പുട്ട് കണക്കുകൾ പഴയ 350 സിസി എഞ്ചിന് സമാനമാണെങ്കിലും ഇത് കൂടുതൽ പഞ്ചിയറും റിഫൈൻഡുമാണെന്നത് ശ്രദ്ധേയമാണ്. ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സവിശേഷതകളുടെ കാര്യത്തിൽ മീറ്റിയോർ വളരെ ആധുനികമാണ്.

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

ഇതിന് ഒരു എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, യുഎസ്ബി ചാർജർ എന്നിവ വരെ ലഭിക്കും. എല്ലാത്തിനുമുപരിയായി പ്രധാന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ട്രിപ്പർ നാവിഗേഷൻ മൊഡ്യൂളും മീറ്റിയോറിന്റെ പ്രത്യേകതയാണ്.

10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

മീറ്റിയോർ മൂന്ന് വേരിയന്റുകളിൽ എത്തുമ്പോൾ ബേസ് പതിപ്പായ ഫയർബോളിന് 1.79 ലക്ഷം രൂപയും സ്റ്റെല്ലാർ വകഭേദത്തിന് 1.85 ലക്ഷം രൂപയും ടോപ്പ് എൻഡ് സൂപ്പർനോവ വേരിയന്റിന് 1.95 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Sales Crosses 10,000 Unit Sales In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X