കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

മാരുതി സുസുക്കിയുടെ വാഹന നിരയിൽ വൈവിധ്യമാർന്ന മോഡലുകളുണ്ട്. ഈ കാറുകൾ ഉപഭോക്താക്കൾക്കിടയിൽ മിതമായ നിരക്കിലും അറ്റകുറ്റപ്പണികളുടെ കുറഞ്ഞ ചെലവിലും ജനപ്രിയമാണ്.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

വിശാലമായ ഡീലർഷിപ്പ് സേവന ശൃംഖലകളുമുള്ളതിനാൽ മാരുതി സുസുക്കി ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡാണ്. കസ്റ്റമൈസേഷൻ രംഗത്തും വളരെ ജനപ്രിയമാണ് മാരുതി കാറുകൾ. സ്വിഫ്റ്റ്, ബലേനോ പോലുള്ള മോഡലുകളുടെ നിരവധി പരിഷ്കരിച്ച പതിപ്പുകൾ രാജ്യത്ത് നാം കണ്ടിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

ഹാച്ച്ബാക്കുകൾ പോലെ തന്നെ സെഡാനുകൾക്കും മോഡിഫിക്കേഷൻ മേഘലയിൽ ആരാധകർ ഏറെയാണ്. അതിനാൽ പരിഷ്കരിച്ച മാരുതി സിയാസിന്റെ ഒരു ഉദാഹരണമാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. സെഗ്‌മെന്റിലെ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന മിഡ് സൈസ് സെഡാനാണിത്.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

മാഡ്‌മൈൻഡേഴ്‌സ് വ്ലോഗ് എന്ന യൂട്യൂബ് ചാനലാണ് വാഹനത്തിന്റെ വീഡിയോ അപ്‌ലോഡുചെയ്‌തിരിക്കുന്നത്. സെഡാനിൽ വരുത്തിയ എല്ലാ പരിഷ്കാരങ്ങളും വീഡിയോ കാണിക്കുന്നു. വാഹനത്തിന്റെ പരിഷ്കരണങ്ങളെല്ലാം ഉടമ വിവരിക്കുന്നു. ഒന്നര വർഷം മുമ്പാണ് താൻ ഈ വാഹനം വാങ്ങിയതെന്ന് അദ്ദേഹം പരാമർശിക്കുന്നു.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

മുൻവശത്തെ സ്റ്റോക്ക് ഗ്രില്ലിന് പകരം ബ്ലാക്ക് മെഷ് ഡിസൈനും എൽഇഡി ലൈറ്റുകളും ഉപയോഗിച്ച് ഒരു ഓഫ് മാർക്കറ്റ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് റെഡ് ആക്സന്റുകളുണ്ട്, അതിനു താഴെയായി ഒരു ഓഫ് മാർക്കറ്റ് സ്പ്ലിറ്ററും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

ഹെഡ്‌ലൈറ്റുകൾ ഇപ്പോൾ HID യൂണിറ്റുകളാണ്, കൂടാതെ ഫോഗ് ലാമ്പുകൾക്ക് അടുത്തായി എൽഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സെഡാനിൽ ഒരു ബമ്പർ ലോക്കും ഒരുക്കിയിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

കാറിന്റെ യഥാർത്ഥ നിറത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, പക്ഷേ, ഡോറിൽ ഗ്രേ നിറത്തിലുള്ള സ്ട്രിപ്പുകൾ ലഭിക്കുന്നു. സൈഡ് ഫെൻഡറിൽ ഒരു ബ്ലാക്ക് കളർ ഗാർണിഷുമുണ്ട്. കാറിലെ എല്ലാ ക്രോം ഘടകങ്ങളും ബ്ലാക്ക്ഔട്ട് ചെയ്‌തിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

സ്റ്റോക്ക് സ്റ്റീൽ വീലുകൾക്ക് പകരം ഓഫ് മാർക്കറ്റ് അലോയി വീലുകളും റെഡ് അലോയി പ്രൊട്ടക്ടറുകൾ നൽകിയിരിക്കുന്നു. വശത്ത് ഒരു ബോഡി കിറ്റ് ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്, കൂടാതെ ഒരു സൈഡ് സ്കേർട്ടും ചുവടെ ഘടിപ്പിച്ചിരിക്കുന്നു. ബ്ലൈൻഡ് സ്പോട്ട് മിററുകളും വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

പിന്നിലേക്ക് നീങ്ങുമ്പോൾ, ടെയിൽ ലൈറ്റുകൾ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു, എന്നാൽ ടെയിൽ ലൈറ്റിനുള്ളിൽ മാസ്‌കിംഗ് പോലുള്ള ചെറിയ മാറ്റങ്ങൾ വരുത്തി അദ്വിതീയമായ രൂപം നൽകിയിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

കാർബോ ഫൈബർ ഫിനിഷിൽ പൂർത്തിയാക്കിയ ബൂട്ട് ലിപ് സ്‌പോയ്‌ലറും ഉടമ ഇൻസ്റ്റാളുചെയ്‌തിട്ടുണ്ട്. റിയർ ബമ്പറിന് ബമ്പറിൽ റിഫ്ലക്ടർ ലാമ്പുകൾ സ്ഥാപിച്ച ബോഡി കിറ്റ് ലഭിക്കുന്നു.

മുൻവശത്തെന്നപോലെ, ബമ്പറിന്റെ താഴത്തെ ഭാഗത്ത് റെഡ് നിറമുള്ള ആക്‌സന്റുകളുണ്ട്, വാഹനത്തിന് പിന്നിൽ ഒരു ഫോക്സ് ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പും ലഭിക്കുന്നു.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

അകത്ത്, ഈ പരിഷ്‌ക്കരിച്ച സിയാസിന് ഇഷ്ടാനുസൃതമായി നിർമ്മിച്ച ബക്കറ്റ് സീറ്റുകൾ ലഭിക്കുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, സ്റ്റിയറിംഗിൽ ലെതർ റാപ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഉടമ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

ബ്ലാക്ക് ലൈനറുകളെ സ്റ്റാർലൈറ്റ് റൂഫാക്കുന്ന ചെറിയ എൽഇഡി ലൈറ്റുകളും ഇതിന് ലഭിക്കുന്നു. കാറിലെ സ്പീക്കർ സംവിധാനവും അദ്ദേഹം അപ്‌ഗ്രേഡുചെയ്‌തിരിക്കുന്നു. ഇതുകൂടാതെ, കാറിൽ മറ്റ് പരിഷ്കാരങ്ങളൊന്നും വരുത്തിയിട്ടില്ല.

കണ്ണഞ്ചിപ്പിക്കും മിഴിവോടെ പരിഷ്കരിച്ച മാരുതി സിയാസ്

മാരുതി സുസുക്കി സിയാസ് പെട്രോൾ എഞ്ചിനിൽ മാത്രം ലഭ്യമാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്, ഇത് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Customized Maruti Ciaz Looks Amazing. Read in Malayalam.
Story first published: Monday, April 26, 2021, 22:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X