2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

പുതുക്കിയ 2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ വിപണിയിൽ അവതരിപ്പിച്ച് സുസുക്കി. പുതിയ പരിഷ്ക്കരണത്തിൽ മെക്കാനിക്കൽ, സ്റ്റൈലിംഗ് അപ്‌ഗ്രേഡുകളാണ് നേക്കഡ് പതിപ്പിൽ ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

രൂപകൽപ്പനയുടെ കാര്യത്തിൽ മോട്ടോർസൈക്കിളിന് അതിന്റെ മുൻഗാമിയേക്കാൾ മികച്ച ഷാർപ്പ് രൂപമാണ് സുസുക്കി സമ്മാനിച്ചിരിക്കുന്നത്. മുൻവശത്ത് ആക്രമണാത്മകമായ എൽഇഡി ഹെഡ്‌ലൈറ്റിനൊപ്പം ബോഡി-കളർ മാസ്കും എൽഇഡി ബ്ലിങ്കറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലൈറ്റ് സജ്ജീകരണം തീർച്ചയായും ആകർഷണീയമാണ്. അതോടൊപ്പം ബോഡി വർക്ക് ഡൗൺ‌ഫോഴ്‌സിനായി എയറോഡൈനാമിക് വിംഗ്‌ലെറ്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം ആവരണങ്ങൾ ഫ്യുവൽ ടാങ്കിന് ഒരു മസ്ക്കുലർ രൂപം നൽകുന്നുമുണ്ട്.

MOST READ: 7 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വില്‍പ്പന, 3 മാസത്തെ കണക്കുകളുമായി പോര്‍ഷ

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

വലിയ 19 ലിറ്റർ ഫ്യുവൽ ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിഫംഗ്ഷൻ സ്വിച്ച് ഗിയർ, ഫുൾ എൽഇഡി ലൈറ്റിംഗ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവയാണ് 2021 GSX S1000 മോഡലിന്റെ മറ്റ് സവിശേഷതകൾ.

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

മെറ്റാലിക് ട്രൈറ്റൺ ബ്ലൂ, ഗ്ലാസ് മാറ്റ് മെക്കാനിക്കൽ ഗ്രേ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് 2021 പതിപ്പിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരണം ലഭിച്ചിട്ടുണ്ടെങ്കിലും മുൻഗാമിയുടേതിന് സമാനമാണ്.

MOST READ: വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

എങ്കിലും എഞ്ചിൻ GSX-R1000 K5 അടിസ്ഥാനമാക്കിയുള്ളതാണ്. ഈ 999 സിസി, ഇൻലൈൻ ഫോർ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, DOHC യൂണിറ്റ് അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ പവറാണ് വാഗ്‌ദാനം ചെയ്യുന്നത്.

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

ആറ് സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എഞ്ചിൻ 11,000 rpm-ൽ പരമാവധി 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. പഴയ മോഡൽ 10,000 rpm-ൽ 145 bhp പവറാണ് വികസിപ്പിച്ചിരുന്നത്.

MOST READ: 2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ, അഞ്ച് മോഡ് സുസുക്കി ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, റൈഡ്-ബൈ-വയർ ഇലക്ട്രോണിക് ത്രോട്ടിൽ സിസ്റ്റം, ലോ ആർ‌പി‌എം അസിസ്റ്റ്, സുസുക്കി എന്നിവ ഉൾപ്പെടുന്നു.

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

2021 മോഡലിന് പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും സുസുക്കി ക്ലച്ച് അസിസ്റ്റ് സിസ്റ്റവും ലഭിക്കുന്നുണ്ട് എന്നത് വളരെ സ്വീകാര്യമായ കാര്യമാണ്. പൂർണമായും ക്രമീകരിക്കാവുന്ന ഡാമ്പിംഗ്, റീബൗണ്ട്, കംപ്രഷൻ, സ്പ്രിംഗ് പ്രീലോഡ് ക്രമീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 43 mm KYB ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകൾ 2021 മോഡലിലെ ഹാർഡ്‌വെയറിൽ ഉൾപ്പെടുന്നു.

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

ക്രമീകരിക്കാവുന്ന റീബൗണ്ട് ഡാമ്പിംഗ്, സ്പ്രിംഗ് പ്രീലോഡ് ക്രമീകരണങ്ങൾ എന്നിവ ലിങ്ക്-ടൈപ്പ് റിയർ മോണോ-ഷോക്ക് നൽകുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ബ്രെംബോ കോളിപ്പറുകളുള്ള ഇരട്ട ഡിസ്കുകളും പിന്നിൽ നിസിൻ കോളിപ്പർ ഉള്ള ഒറ്റ റോട്ടറും ഉൾപ്പെടുന്നു.

2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് സുസുക്കി

കാസ്റ്റ്-അലുമിനിയം, സിക്സ് സ്‌പോക്ക് വീലുകൾ ഡൺലോപ്പ് സ്‌പോർട്‌മാക്‌സ് റോഡ്‌സ്‌പോർട്ട് 2 റേഡിയൽ ടയറുകളിലാണ് 2021 സുസുക്കി GSX S1000 മോഡൽ നിരത്തിലിറങ്ങുന്നത്.

Most Read Articles

Malayalam
English summary
Suzuki Unveiled The Updated 2021 GSX-S1000 Super Sports Bike. Read in Malayalam
Story first published: Monday, April 26, 2021, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X