2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

പുതിയ 2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ്.

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

സ്റ്റാൻഡേർഡ്, സാൻഡ്സ്റ്റോം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി നിരത്തിലെത്തുന്ന മോഡലുകളെ കമ്പനിയിപ്പോൾ തങ്ങളുടെ ഔദ്യോഗിക ഇന്ത്യ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

സാൻഡ്സ്റ്റോം പതിപ്പ് ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. അതിനാൽ തന്നെ ലോകമെമ്പാടുമുള്ള വിപണികൾക്കായി വെറും 775 യൂണിറ്റുകൾ മാത്രമായിരിക്കും ട്രയംഫ് ഉത്പാദിപ്പിക്കുക. രണ്ട് മോട്ടോർസൈക്കിളുകളും സമാനമായ മെക്കാനിക്കൽ സവിശേഷതകളും പ്ലാറ്റ്ഫോമുമാണ് പങ്കിടുന്നത്.

MOST READ: സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

എന്നിരുന്നാലും ബ്രഷ്ഡ് അലോയ് സംപ് ഗാർഡ്, ഉയർന്ന ഫ്രണ്ട് മഡ്ഗാർഡ്, കറുത്ത ഗ്രില്ലുള്ള പുതിയ ഹെഡ്‌ലൈറ്റ് ബെസെൽ എന്നിവയുടെ രൂപത്തിലുള്ള നവീകരണ ശൈലിയിൽ നിന്ന് സാൻഡ്സ്റ്റോം പതിപ്പ് കൂടുതൽ പ്രയോജനം നേടുന്നുണ്ട്.

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

മേൽപ്പറഞ്ഞ സവിശേഷതകൾ കൂടാതെ രണ്ട് മോഡലുകളും വ്യത്യസ്‌ത കളർ ഓപ്ഷനിലായിരിക്കും അണിഞ്ഞൊരുങ്ങുക. ആഗോളതലത്തിൽ സ്റ്റാൻഡേർഡ് സ്ട്രീറ്റ് സ്ക്രാംബ്ലർ ജെറ്റ് ബ്ലാക്ക്, മാറ്റ് ഖാക്കി മാറ്റ് അയൺസ്റ്റോൺ, അർബൻ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജനതയുടെ മനം കവർന്ന കാറുകൾ

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

ഇന്ത്യക്കായും ഇതേ കളർ ഓപ്ഷനുകൾ കമ്പനി വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിമിറ്റഡ് എഡിഷൻ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം മാറ്റ് സ്റ്റോം ഗ്രേ എന്ന ഒരൊറ്റ നിറത്തിലായിരിക്കും വാഗ്ദാനം ചെയ്യുക.

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

മുമ്പ് സൂചിപ്പിച്ചതുപോലെ മെക്കാനിക്കൽ സവിശേഷതകൾ മോട്ടോർസൈക്കിളുകളുടെ രണ്ട് വേരിയന്റുകളിലും സമാനമായിരിക്കും. റോഡ്, റെയിന്‍, ഓഫ് റോഡ് ഡ്രൈവിംഗ് മോഡുകളും എബിഎസും സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷന്‍ കൺട്രോളും ബൈക്കുകളുടെ ഫീച്ചർ പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: പാഡില്‍ ഷിഫ്റ്ററുകളുമായി 2021 കിയ സോനെറ്റ്; ചിത്രങ്ങള്‍ പുറത്ത്

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

2021 സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയിൽ 900 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കുകൾക്ക് തുടിപ്പേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 7,250 rpm-ൽ പരമാവധി 64.1 bhp കരുത്തും 3,250 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

2021 മോഡൽ സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയെ ഇന്ത്യൻ വെബ്സൈറ്റിൽ ഉൾപ്പെടുത്തി ട്രയംഫ്, അവതരണം ഉടൻ

ഔദ്യോഗികമായി അവതരിപ്പിക്കുന്ന തീയതി കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും അധികം വൈകാതെ മോഡലുകൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ലക്ഷം രൂപ മുതലായിരിക്കും സ്ട്രീറ്റ് സ്‌ക്രാംബ്ലർ ശ്രേണിയുടെ വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Triumph Motorcycles India Listed The 2021 Street Scrambler Range On Website Ahead Of Launch. Read in Malayalam
Story first published: Monday, April 26, 2021, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X