ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ചുകൊണ്ട് ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗത്തിലേക്ക് പ്രവേശിച്ച് കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ ഹസ്ഖ്‌വര്‍ണ. ബ്രാൻഡിന്റെ ഭാവിയിലെ സീറോ-എമിഷൻ ഉൽപ്പന്ന ശ്രേണിയുടെ ആരംഭമാണ് ഈ മോഡൽ.

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

വിറ്റ്‌പിലൻ, സ്വാർട്ട്പിലൻ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹസ്ഖ്‌വര്‍ണ ഇ-പിലെൻ നിർമിച്ചിരിക്കുന്നത്. നിലവിലുള്ളതും പുതിയതുമായ പ്രേക്ഷകർക്ക് ഒരുപോലെ ആകർഷിക്കാൻ ഇലക്‌ട്രിക് ബൈക്ക് സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

അടുത്ത വർഷത്തോടെ ഈ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ഉത്‌പാദനത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 കിലോവാട്ട് അല്ലെങ്കിൽ 10.7 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു ഇലക്ട്രിക് പവർട്രെയിനുമായാണ് പുതിയ ഇ-പിലെൻ വരുന്നതെന്ന് ഹസ്ഖ്‌വര്‍ണ സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

സിംഗിൾ ചാർജിൽ ഇത് 100 കിലോമീറ്റർ ശ്രേണിയാകും വാഗ്‌ദാനം ചെയ്യുകയെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുടെയും മോട്ടോർ യൂണിറ്റിന്റെയും കൃത്യമായ വിവരങ്ങൾ ഹസ്ഖ്‌വര്‍ണ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

ഇ-പിലെനായി ഫിക്സ‌ഡ്, സ്വാപ്പബിൾ തുടങ്ങിയ വ്യത്യസ്ത ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനും കമ്പനി പരിഹാരം തേടുകയാണ്. ടീസർ വീഡിയോയിലൂടെ പുറത്തുവിട്ട ഇ-പിലൻ കൺസെപ്റ്റ് മോഡുലാർ, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സംവിധാനമാണ് അവതരിപ്പിക്കുന്നത്.

MOST READ: 10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

മുന്നിലും പിന്നിലും WP അപെക്സ് സസ്പെൻഷൻ സജ്ജീകരണവും വരാനിരിക്കുന്ന ഇ-പിലെന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രെയിമും സ്വിംഗർമും അടുത്ത തലമുറയിലെ കെടിഎം 125, 250, 390 ഡ്യൂക്ക് മോഡലുകളുമായി പങ്കിടാം. അവ ഇന്ത്യയിൽ ബജാജാണ് നിർമിക്കുന്നത്.

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

തങ്ങളുടെ ഇ-മൊബിലിറ്റി ശ്രേണിയുടെ വികസനം നടക്കുകയാണെന്ന് സ്വീഡിഷ് ഇരുചക്ര വാഹന ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമീപഭാവിയിൽ വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കിന്റെ കൂടുതൽ വിവരങ്ങൾ ഹസ്ഖ്‌വര്‍ണ വെളിപ്പെടുത്തും.

MOST READ: പൾസർ മോഡലുകൾക്ക് പുതിയ ഡാഗർ എഡ്ജ് എഡിഷൻ പതിപ്പുകൾ സമ്മാനിച്ച് ബജാജ്

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

ഇ-പിലൻ ഓൾ-ഇലക്ട്രിക് മോഡലാണെങ്കിലും ഇത് മാതൃസ്ഥാപനമായ പിയറർ മൊബിലിറ്റി ഇന്ത്യയുടെ അതായത് ബജാജ് ഓട്ടോയുടെ കീഴിലുള്ള ഉൽ‌പ്പന്നമാണ്. ഭാവിയിൽ ഒരു സാധാരണ 48 വോൾട്ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വൈവിധ്യമാർന്ന ഇലക്ട്രിക് ബൈക്കുകൾ ഈ ഗ്രൂപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

ഈ ശ്രേണിയിൽ ഇലക്ട്രിക് സ്കൂട്ടറുകളും ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ഉൾപ്പെടുമെന്നാണ് സൂചന. കൂടാതെ ഇന്ത്യയിലെ ബജാജ് ഓട്ടോയുടെ പ്ലാന്റിലായിരിക്കും ഇവയുടെയെല്ലാം നിർമാണവും പൂർത്തിയാക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna Introduced The E-Pilen Concept Motorcycle. Read in Malayalam
Story first published: Tuesday, April 27, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X