അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ HBX എന്ന പുതിയ മിനി എസ്‌യുവി അവതരിപ്പിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവവുമാണ്.

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

ടാറ്റ HBX കണ്‍സെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

പ്രൊഡക്ഷന്‍ മോഡല്‍ ചിത്രങ്ങളില്‍ കാണുന്നത് പോലെ, വാഹനത്തിന് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ലഭിക്കുന്നത്. അതിനാല്‍ ഇത് മോഡലിന്റെ ടോപ്പ് എന്‍ഡ് വേരിയന്റായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

MOST READ: ഹോണ്ട CB 500X അഡ്വഞ്ചർ മോട്ടോസൈക്കിളുകളുടെ ആദ്യ ബാച്ച് ഡീലർഷിപ്പിൽ എത്തിത്തുടങ്ങി; ഡെലിവറികൾ ഉടൻ

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

മുന്നില്‍ നോക്കിയാല്‍, മുകളില്‍ ഡിആര്‍എല്ലുകളും, ഹെഡ്‌ലാമ്പ് ബമ്പറില്‍ താഴെയായി സ്ഥാപിച്ചിരിക്കുന്നതും കാണാന്‍ സാധിക്കും. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കിയാകും വാഹനത്തിന്റെ ഡിസൈന്‍.

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

അകത്തളത്തിലേക്ക് വന്നാല്‍, പുതിയ ടാറ്റ HBX എസ്‌യുവിയില്‍ മൂന്ന് സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, മൗണ്ട് കണ്‍ട്രോളുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കറുത്ത നിറത്തില്‍ ഫിനിഷ് ചെയ്ത ഡാഷ്ബോര്‍ഡ് എന്നിവ സവിശേഷതകളാകും.

MOST READ: ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

അതേസമയം മോഡലിന്റെ പ്രാരംഭ വേരിയന്റുകള്‍ക്ക് ചെറിയ സ്‌ക്രീനായിരിക്കും കമ്പനി നല്‍കുക. കണ്‍സെപ്റ്റ് പതിപ്പില്‍ നിന്ന് വിപണിയില്‍ എത്തുമ്പോള്‍ വാഹനത്തിന് ടൈമറോ എന്ന് നാമകരണം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

മധ്യഭാഗത്തും ഡാഷ്ബോര്‍ഡിന്റെ വശങ്ങളിലും ചതുരാകൃതിയിലുള്ള എസി വെന്റുകളാകും ഇടംപിടിക്കുക. പിന്‍ഭാഗത്തേക്ക് വന്നാല്‍ Y- ആകൃതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ബ്രേക്ക് ലൈറ്റുകളുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ് പ്രധാന ആകര്‍ഷണം.

MOST READ: ഫീനിക്സ് പക്ഷിയെപ്പോലെ ഒരാഴ്ച്ചയ്ക്കുള്ളിൽ വീണ്ടും നിറത്തിലെത്തി മാരുതി 800 മോൺസ്റ്റർ ട്രക്ക്

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

HBX മിനി എസ്‌യുവി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി വിപണിയില്‍ എത്തും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. ഉയര്‍ന്ന ട്രിമ്മുകളില്‍ ഓപ്ഷണലായി അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും വാഗ്ദാനം ചെയ്യും.

അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിരവധി മോഡലുകളില്‍ ഒന്നാണ് ടാറ്റ HBX. ടാറ്റ HBX നെക്സോണിന് താഴെയായി ഇടംപിടിക്കും, അത് അവരുടെ എന്‍ട്രി ലെവല്‍ എസ്‌യുവി ഓഫറായിരിക്കും. ഇന്ത്യയില്‍ ഒരിക്കല്‍ ലോഞ്ച് ചെയ്താല്‍ മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്‌നിസ് എന്നിവയ്ക്കെതിരെയാകും വിപണിയില്‍ മത്സരിക്കുക.

Source: Motoroctane

Most Read Articles

Malayalam
English summary
Tata HBX Spied Testing Once Again, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X