വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

60 കിലോമീറ്റര്‍ മൈലേജ്, ബൈക്ക് വാങ്ങാന്‍ ചെന്ന സമയത്ത് മഞ്ജുനാഥിന് ഹീറോ നല്‍കിയ വാഗ്ദാനം ഇതായിരുന്നു. ഇന്ധനവില കുതിച്ചുയരവെ ഹീറോ ഉറപ്പു നല്‍കിയ 60 കിലോമീറ്റര്‍ മൈലേജില്‍ വിശ്വാസമര്‍പ്പിച്ചാണ് മഞ്ജുനാഥ് ആര്‍ നരഗുണ്ഡ് എന്ന ഉപഭോക്താവ് 125 സിസി ഇഗ്നീറ്റര്‍ ബൈക്ക് വാങ്ങിയത്.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

ബൈക്ക് വാങ്ങാന്‍ ചെന്ന സമയത്ത് ഷോറൂം അധികൃതരും മഞ്ജുനാഥിനോട് പറഞ്ഞു, 'ഒന്നും പേടിക്കാനില്ല, 60 കിലോമീറ്റര്‍ മൈലേജ് ബൈക്കിൽ എന്തായാലും കിട്ടും'.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

പരസ്യത്തില്‍ ഹീറോ വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിച്ചില്ലെങ്കിലും ഒരു 50 കിലോമീറ്റര്‍ മൈലേജ് എങ്കിലും ബൈക്ക് കാഴ്ചവെക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു മഞ്ജുനാഥ്.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

എന്നാല്‍ ബൈക്ക് സ്വന്തമാക്കിയപ്പോള്‍ ലഭിച്ചതോ 35 കിലോമീറ്ററിനും താഴെ മൈലേജ്. 2013 ജനുവരി 30 നാണ് കെമ്പഗൗഡ സ്വദേശി മഞ്ജുനാഥ് ശങ്കരപുരയിലുള്ള മജസ്റ്റിക് മൊബൈക്ക്‌സില്‍ നിന്നും ഹീറോ ഇഗ്നീറ്ററിനെ വാങ്ങുന്നത്.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

നികുതി ഉള്‍പ്പെടെ 74,796 രൂപയായിരുന്നു അന്ന് ബൈക്കിന്റെ വില. വില്‍പന വേളയില്‍ പരസ്യങ്ങളില്‍ പറയുന്ന പോലെ ബൈക്കിന് 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് ഷോറൂം ജീവനക്കാരും മഞ്ജുനാഥിന് ഉറപ്പ് നല്‍കി.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

പക്ഷെ പതിനൊന്നു മാസം കഴിഞ്ഞിട്ടും ബൈക്കിന്റെ ഇന്ധനക്ഷമത 35 കിലോമീറ്ററിന് മേലെ കടന്നില്ല.

Trending On DriveSpark Malayalam:

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

ബുള്ളറ്റ് ഉടമസ്ഥര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! എഞ്ചിന്‍ വിറയലിന് ഇതാ ഒരു പരിഹാരം

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

മൈലേജ് ഇല്ലെന്ന പരാതിയുമായി ഷോറൂമിനെ ബന്ധപ്പെട്ടപ്പോള്‍ രണ്ടാമത്തെ സര്‍വീസില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു മഞ്ജുനാഥിന് ലഭിച്ച ഉറപ്പ്. എന്നാല്‍ രണ്ടാം സര്‍വീസിന് ശേഷവും മൈലേജ് വര്‍ധിച്ചില്ല.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

കമ്പനി പറയുന്ന ഇന്ധനക്ഷമത പൂര്‍ണമായും റോഡില്‍ കിട്ടില്ല എന്ന ആശ്വാസ വചനങ്ങള്‍ക്ക് ചെവിക്കൊടുക്കാന്‍ മഞ്ജുനാഥ് തയ്യാറായിരുന്നില്ല. പിന്നാലെ ഹീറോയുടെ ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് വിഭാഗത്തിന് മുന്നില്‍ ബൈക്ക് പ്രശ്‌നവുമായി മഞ്ജുനാഥ് ചെന്നു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

എന്നാല്‍ അവിടെയും നിരാശ മാത്രമായിരുന്നു ഫലം. മൈലേജ് ഇല്ലാത്ത ബൈക്കുമായി പതിനൊന്നു കറങ്ങി മടുത്ത മഞ്ജുനാഥ് ഒടുവില്‍ 2013 ഡിസംബര്‍ നാലിന് നിര്‍മ്മാതാക്കളായ ഹീറോയ്ക്ക് കത്തയച്ചു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

ബൈക്കിനെ താന്‍ തിരിച്ചേല്‍പിക്കുകയാണെന്നും ബൈക്കിന്റെ വിലയായ 74,796 രൂപ തിരികെ ലഭിക്കണമെന്നുമായിരുന്നു മഞ്ജുനാഥിന്റെ കത്തില്‍. പക്ഷെ ഹീറോ മോട്ടോ കോര്‍പ് മഞ്ജുനാഥിന്റെ ആവശ്യം നിരാകരിച്ചു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

തനിക്ക് നേരിടേണ്ടി വന്ന അനീതിയില്‍ കൈയ്യും കെട്ടി നോക്കില്‍ നില്‍ക്കാന്‍ മഞ്ജുനാഥ് തയ്യാറായില്ല. ഉപഭോക്താക്കള്‍ക്കും അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ മഞ്ജുനാഥ് 2014 ഡിസംബര്‍ 22 ന് ഹീറോ മോട്ടോ കോര്‍പിനും മജസ്റ്റിക് മൊബൈക്ക്‌സിനും എതിരെ പരാതിയുമായി ജില്ലാ ഉപഭോക്തൃ കോടതിയില്‍ എത്തി.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

പക്ഷെ മഞ്ജുനാഥിന് ഡ്രൈവിംഗ് വശമില്ലാത്തതാണ് ബൈക്കിന്റെ മൈലേജ് കുറയ്ക്കാന്‍ കാരണമെന്ന് ഹീറോ വാദിച്ചു. തുടര്‍ന്ന് വാദങ്ങള്‍ നീണ്ടു. ഒടുവില്‍ മൂന്ന് വര്‍ഷത്തിനും പത്തു മാസത്തിനും ശേഷം കഴിഞ്ഞ ദിവസം മഞ്ജുനാഥിന് അനുകൂലമായി ഉപഭോക്തൃ കോടതി വിധി പറഞ്ഞു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

മഞ്ജുനാഥിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ബൈക്ക് വാങ്ങിയപ്പോള്‍ നല്‍കിയ മുഴുവന്‍ തുകയും മഞ്ജുനാഥിന് നഷ്ടപരിഹാരമായി തിരിച്ചുനല്‍കാന്‍ നിര്‍മ്മാതാക്കളായ ഹീറോയോട് ഉത്തരവിട്ടു.

Source: TOI

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

നേരത്തെ മാരുതിയ്ക്ക് എതിരെ ബംഗളൂരു ഉപഭോക്താവ് നടത്തിയ എട്ടു വര്‍ഷം നീണ്ട നിയമ പോരാട്ടവും സമാന രീതിയില്‍ വിജയം കണ്ടിരുന്നു.രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയ്ക്കും ഡീലര്‍ഷിപ്പിനും എതിരെ വിജേത് എം എന്ന ഉപഭോക്താവ് നടത്തിയ പോരാട്ടത്തിന്റെ കഥ ഇങ്ങനെ —

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

2009 ഓഗസ്റ്റ് 22 നാണ് വിജേത് പുതിയ 'പേള്‍ ബ്ലൂ' നിറത്തിലുള്ള മാരുതി ആള്‍ട്ടോ എല്‍എക്‌സിനെ വാങ്ങിയത്. സുള്ള്യയിലെ മാണ്‍ഡോവി മോട്ടോര്‍സില്‍ നിന്നും പിതാവ് രാജേന്ദ്ര പ്രസാദിന്റെ പേരിലാണ് കാറിനെ വിജേത് സ്വന്തമാക്കിയതും.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

എന്നാല്‍ തുടക്കം മുതല്‍ക്കെ കാറില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. സുള്ള്യയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കാറിന് വല്ലാത്ത കുലുക്കമാണ് ആദ്യം അനുഭവപ്പെട്ടത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ കൈവരിക്കുമ്പോള്‍ തന്നെ കാറില്‍ വല്ലാത്ത വൈബ്രേഷന്‍ ഉടലെടുക്കുന്നതായി വിജേത് കണ്ടെത്തി.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

സംഭവത്തില്‍ സുള്ള്യയിലെ മണ്‍ഡോവി മോട്ടോര്‍സുമായി ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലെ മണ്‍ഡോവി സര്‍വീസ് സെന്ററില്‍ കാര്‍ പരിശോധിപ്പിക്കാന്‍ വിജേതിന് നിര്‍ദ്ദേശം ലഭിച്ചു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

കാറില്‍ പ്രശ്‌നമുള്ളതായി സ്ഥിരീകരിച്ച സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ എഞ്ചിന്‍ ടൈമിങ്ങിലും, സ്പാര്‍ക്ക് പ്ലഗിലും മാറ്റങ്ങള്‍ വരുത്തി പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

എന്നാല്‍ തിരികെയുള്ള യാത്രയില്‍ തന്നെ കാറില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി വിജേത് മനസിലാക്കി. രണ്ടാമത് സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ ടയറുകള്‍, റിം ബെന്‍ഡുകള്‍, അണ്ടര്‍ബോഡി തകരാറുകള്‍ എന്നിവ പരിശോധിച്ച് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

പക്ഷെ തുടര്‍ന്നും കാറില്‍ വൈബ്രേഷന്‍ ശക്തമായതോടെ വീല്‍ അലൈന്‍മെന്റ്, വീല്‍ റൊട്ടേഷന്‍, വീല്‍ റീപ്ലേസ്‌മെന്റ് മുതലായ നടപടികളും കാറില്‍ മണ്‍ഡോവി സര്‍വീസ് സെന്റര്‍ സ്വീകരിച്ചു. എന്നാല്‍ പ്രശ്‌നം മാത്രം പരിഹരിക്കപ്പെട്ടില്ല.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

ഒടുവില്‍ പ്രശ്‌നം ഡ്രൈവ് ഷാഫ്റ്റിലാകാമെന്ന് ചൂണ്ടിക്കാട്ടിയ സര്‍വീസ് സെന്റര്‍ രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷം പുതിയ ഡ്രൈവ് ഷാഫ്റ്റിനെ കാറില്‍ മാറ്റി നല്‍കി. എന്നിട്ടും പ്രശ്‌നം മാത്രം തീര്‍ന്നില്ല.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

തുടര്‍ന്ന് മാരുതിയില്‍ നിന്നുമുള്ള എഞ്ചിനീയര്‍ കാര്‍ പരിശോധിച്ച് എഞ്ചിന്‍ ഫ്‌ളൈവീലിനാണ് പ്രശ്‌നമെന്നും ഇത് മാറ്റിയാല്‍ കാറിന്റെ വൈബ്രേഷന്‍ തകരാര്‍ പരിഹരിക്കപ്പെടുമെന്നും വ്യക്തമാക്കി.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

ഫ്‌ളൈവീല്‍ മാറ്റിയെങ്കിലും വൈബ്രേഷന്‍ പ്രശ്‌നം മാത്രം വിട്ടുപോയില്ല.ഒടുവില്‍ ഈ വൈബ്രേഷന്‍ പ്രശ്‌നം ആള്‍ട്ടോ കാറുകളില്‍ സാധാരണയായി കണ്ടു വരുന്നതാണെന്ന നിലപാടുമായി സര്‍വീസ് സെന്റര്‍ അധികൃതര്‍ രംഗത്തെത്തി.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

ബന്ധപ്പെട്ട ഉപഭോക്താവിന് 2.95 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഡീലര്‍ഷിപ്പിനോട് ഉപഭോക്തൃ ഫോറം ഉത്തരവ് നല്‍കി. കൂടാതെ 10,000 രൂപ കോടതി ചെലവുകള്‍ക്കായി ഉപഭോക്താവിന് നല്‍കാന്‍ മാരുതിയ്ക്കും നിര്‍ദ്ദേശം ലഭിച്ചു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

എന്നാല്‍ ഉത്തരവിന് എതിരെ സംസ്ഥാന ഉപഭോക്തൃ കോടതിയില്‍ മാരുതിയും ഡീലര്‍ഷിപ്പും ഹര്‍ജി സമര്‍പ്പിച്ചു. 2011 നവംബര്‍ 2 ആം തിയ്യതി ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വെച്ച് സംസ്ഥാന കോടതി മാരുതിയുടെ ഹര്‍ജി തള്ളി.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

പക്ഷെ അടിയറവ് പറയാന്‍ മാരുതിയും തയ്യാറായിരുന്നില്ല. ദേശീയ ഉപഭോക്തൃ കോടതിയില്‍ വിഷയത്തില്‍ ഹര്‍ജിയുമായി മാരുതി ചെന്നു.തുടര്‍ന്ന് എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തകരാറുള്ള കാര്‍ വിറ്റതിന് ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരവും 11,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കാന്‍ ദേശീയ ഉപഭോക്തൃ കോടതി മാരുതിയോടും ഡീലര്‍ഷിപ്പിനോടും ഉത്തരവിട്ടു.

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

മികച്ച സര്‍വീസ് ശൃഖലയാണ് മാരുതി കാറുകളെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. എന്നാല്‍ തുടരെ മാരുതി സര്‍വീസ് സെന്ററുകള്‍ക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങള്‍ ഇന്ത്യയില്‍ മാരുതിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുകയാണ്.

കൂടുതല്‍... #off beat
English summary
Hero MotoCorp Told To Refund Cost Of Bike. Read in Malayalam.
Story first published: Saturday, January 27, 2018, 16:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark