Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബുള്ളറ്റ് ഉടമസ്ഥര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! എഞ്ചിന് വിറയലിന് ഇതാ ഒരു പരിഹാരം

ബുള്ളറ്റിനുള്ള പ്രധാന പ്രശ്നം എന്താണ്? വിറയല്‍ എന്ന് ഏവരും നിസംശയം പറയും. വേഗത കൂടുന്തോറും ഉടലെടുക്കുന്ന എഞ്ചിന് വിറയലിന് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ കുപ്രസിദ്ധമാണ്. എന്നാല്‍ വിഷമിക്കേണ്ട, ഈ പ്രശ്നത്തിന് പരിഹാരം ഒരുങ്ങിക്കഴിഞ്ഞു!

റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിന് വൈബ്രേഷന്‍ റിഡക്ഷന്‍ പ്ലേറ്റുമായി (Vibration Reduction Plate) കസ്റ്റം ബൈക്ക് ബില്‍ഡര്‍മാരായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സ് വിപണിയില്‍ എത്തിയിരിക്കുകയാണ്.

കാര്‍ബറി മോട്ടോര്‍സൈക്കിള്‍സിനെ അറിയില്ലേ? 1000 സിസി V-Twin എഞ്ചിന് ബുള്ളറ്റുകളെ അടുത്തിടെയാണ് കാർബറി മോട്ടോർസൈക്കിൾസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

പുതിയ വൈബ്രേഷന്‍ റിഡക്ഷന്‍ പ്ലേറ്റ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ എഞ്ചിന് വിറയല്‍ ഗണ്യമായി കുറയ്ക്കുമെന്നാണ് കമ്പനിയുടെ വാദം. 350 സിസി, 500 സിസി, 535 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനുകള്‍ക്ക് മാത്രമാണ് വൈബ്രേഷന്‍ റിഡക്ഷന്‍ പ്ലേറ്റ് അനുയോജ്യമാവുക.

അതായത് ബുള്ളറ്റ് 350, 500, ക്ലാസിക്, ഡെസേട്ട് സ്റ്റോം, കോണ്ടിനന്റല് ജിടി മോഡലുകള്‍ക്ക് വേണ്ടിയാണ് വൈബ്രേഷന്‍ റിഡക്ഷന്‍ പ്ലേറ്റ് ഒരുങ്ങിയിരിക്കുന്നത്.

3,000 രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിന് വൈബ്രേഷന്‍ റിഡക്ഷന്‍ പ്ലേറ്റിന്റെ വില. എഞ്ചിന്റെ ക്രാങ്കെയ്സിനുള്ളിലാണ് പ്ലേറ്റ് സ്ഥാപിക്കപ്പെടുക. RH ക്രാങ്ഷാഫ്റ്റിന് കൂടുതല്‍ ദൃഢതയേകുകയാണ് വൈബ്രേഷന്‍ റിഡക്ഷന്‍ പ്ലേറ്റിന്റെ ലക്ഷ്യം.
Trending On DriveSpark Malayalam:
ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ
ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!
നിലവില്‍ 350 സിസി, 500 സിസി റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിനുകളില്‍ ഇടത് ഭാഗത്ത് രണ്ട് ബെയറിംഗുകളും വലതു ഭാഗത്ത് ഒരു ബെയറിംഗുമാണ് ഒരുങ്ങുന്നത്. ക്യാം വീലിനെ മറയ്ക്കുന്നതിന് വലതു ഭാഗത്ത് ക്ലച്ച് ഹൗസിംഗിന് താഴെയായി ഒരു പ്ലേറ്റും ഇടംപിടിക്കുന്നുണ്ട്.

ഉയര്‍ന്ന എഞ്ചിന് വേഗതയില്‍ ക്രാങ്ഷാഫ്റ്റില്‍ വിറയല്‍ ഉടലെടുക്കാന്‍ കാരണം ഈ വ്യവസ്ഥയാണ്. ഈ പ്രശ്നത്തിന് പരിഹാരമാണ് കാര്‍ബറി മോട്ടോര്‍സൈക്കിള്‍സിന്റെ വൈബ്രേഷന്‍ റിഡക്ഷന്‍ പ്ലേറ്റ്.

ക്രാങ്ഷാഫ്റ്റിന്റെ വലതു ഭാഗത്ത് വൈബ്രഷന്‍ റിഡക്ഷന്‍ പ്ലേറ്റ് കൂടുതല്‍ ദൃഢത ഉറപ്പു വരുത്തും. എഞ്ചിന് വിറയല്‍ കുറയ്ക്കുന്നതിന് പുറമെ ബെയറിംഗുകളുടെ ആയുസ്സും പ്ലേറ്റ് വര്‍ധിപ്പിക്കുമെന്നാണ് കാര്‍ബറിയുടെ വാദം.

എന്തായാലും കാര്‍ബറി എഞ്ചിന് വൈബ്രഷന്‍ റിഡക്ഷന്‍ പ്ലേറ്റ് വിപണിയില്‍ എത്തിയതിന് തൊട്ടു പിന്നാലെ സ്റ്റോക്ക് വിറ്റുതീര്‍ന്നെന്നാണ് വിവരം. കാർബറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വൈബ്രേഷൻ റിഡക്ഷൻ പ്ലേറ്റിനെ ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.

പഴയ ക്രാങ്ഷാഫ്റ്റ് പ്ലേറ്റുകള്‍ മാറ്റി എടുക്കുകയാണെങ്കില്‍ പുതിയ ഓര്‍ഡറില്‍ ഉപഭോക്താവിന് 400 രൂപ വരെ ഡിസ്കൗണ്ടും കാര്‍ബറി ലഭ്യമാക്കുന്നുണ്ട്.
Trending On DriveSpark Malayalam:
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here