പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

By Dijo Jackson

Recommended Video

Tata Nexon Faces Its First Recorded Crash

പുത്തന്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ എന്നു വരും? വിപണി ഒന്നടങ്കം പുതിയ മാരുതി സ്വിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ്. വരവിന് മുമ്പെ പുതിയ സ്വിഫ്റ്റിനായുള്ള ഇടം വിപണിയില്‍ മാരുതി ഒരുക്കി കഴിഞ്ഞു.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

എന്നാല്‍ 2018 മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര വലിയ പുതുമ? പഴയ സ്വിഫ്റ്റിലും കെങ്കേമമാണ് പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്ന വിശ്വാസം ഉപഭോക്താക്കളില്‍ വേരുറച്ചു കഴിഞ്ഞു. പുതുതലമുറ സ്വിഫ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന അഞ്ചു പ്രധാന ഫീച്ചറുകള്‍ പരിശോധിക്കാം —

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

പുതിയ HEARTECT അടിത്തറ

HEARTECT അടിത്തറയിലാണ് പുതിയ മാരുതി സ്വിഫ്റ്റിന്റെ ഒരുക്കം. HEARTECT അടിത്തറയുടെ പശ്ചാത്തലത്തില്‍ 90 കിലോഗ്രാമോളം ഭാരം വെട്ടിച്ചുരുക്കിയാണ് പുതുതലമുറ സ്വിഫ്റ്റിന്റെ വരവ്.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് പുതിയ സ്വിഫ്റ്റില്‍ മികവാര്‍ന്ന ഇന്ധനക്ഷമത പ്രതീക്ഷിക്കാം. ദൃഢതയുടെയും കരുത്തിന്റെയും കാര്യത്തില്‍ HEARTECT പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുത്തന്‍ സ്വിഫ്റ്റ് ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ വാദം.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

പഴയ സ്വിഫ്റ്റിലും മികവേറിയ NVH (Noise, Vibration, Harshness) ലെവലുകളാണ് പുതിയ സ്വിഫ്റ്റ് രേഖപ്പെടുത്തുന്നത്. പ്രീമിയം ഹാച്ച്ബാക്ക് ബലെനോ, പുതുതലമുറ ഡിസൈര്‍ മോഡലുകളും ഇതേ അടിത്തറയില്‍ നിന്നുമാണ് വിപണിയില്‍ എത്തുന്നതും.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

വിശാലമായ അകത്തളമാണ് HEARTECT പ്ലാറ്റ്‌ഫോമിന്റെ പശ്ചാത്തലത്തില്‍ പുതിയ സ്വിഫ്റ്റ് കൈയ്യടക്കിയിട്ടുള്ളത്. പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് 40 mm വീതിയേറിയതാണ് പുതിയ സ്വിഫ്റ്റ്. ഒപ്പം 20 mm നീളവും വീല്‍ബേസില്‍ വര്‍ധിച്ചിട്ടുണ്ട്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

ഹെഡ്‌റൂമില്‍ രേഖപ്പെടുത്തിയിരിക്കുന്ന 24 mm വര്‍ധനവ് സ്വിഫ്റ്റിന്റെ അകത്തളത്തെ കൂടുതല്‍ വിശാലമാക്കുന്നു. 265 ലിറ്ററാണ് 2018 മാരുതി സ്വിഫ്റ്റിന്റെ ബൂട്ട് സ്‌പെയ്‌സ്.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ വകഭേദങ്ങളില്‍ ഒരുങ്ങിയ എഎംടി ഗിയര്‍ബോക്‌സാണ് പുതിയ സ്വിഫ്റ്റിന്റെ മറ്റൊരു വിശേഷം. മാനുവല്‍ ഗിയര്‍ബോക്‌സിന് സമാനമായി 5 സ്പീഡ് ഗിയര്‍ബോക്‌സാകും എഎംടി യൂണിറ്റിലും ഇടംപിടിക്കുക.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

തിരക്കേറിയ നഗര സാഹചര്യങ്ങള്‍ക്ക് പുതിയ സ്വിഫ്റ്റ് ഏറെ അനുയോജ്യമാണെന്നാണ് മാരുതിയുടെ അവകാശം. എന്നാല്‍ ഇടത്തരം വേരിയന്റില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സിനെ മാരുതി ഒരുക്കിയിരിക്കുന്നത്. ടോപ് വേരിയന്റ് Z+ ല്‍ എഎംടി ഫീച്ചര്‍ ലഭ്യമാകില്ല.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

സ്വിഫ്റ്റിന്റെ ആധുനിക മുഖഭാവം വെളിപ്പെടുത്തുന്നതില്‍ പുതിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഇടംപിടിക്കുക.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

പരിഷ്‌കരിച്ച അകത്തളം

പരിഷ്‌കരിച്ച സെന്‍ട്രല്‍ കണ്‍സോളോടെയുള്ള ഓള്‍-ബ്ലാക് തീമാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയര്‍ ഹൈലൈറ്റ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് കണക്ടിവിറ്റി നേടിയ പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അകത്തളത്തെ പ്രധാന ആകര്‍ഷണമാണ്.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

പതിവ് എസി വെന്റുകള്‍ക്ക് പകരം ഇത്തവണ സ്റ്റൈലിഷ് സര്‍ക്കുലര്‍ എസി വെന്റുകളാണ് ഹാച്ച്ബാക്കില്‍ ഒരുങ്ങിയിരിക്കുന്നത്. സ്‌പോര്‍ടി ഫ്‌ളാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീലിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ പ്രീമിയം പരിവേഷം അകത്തളം കൈയ്യടക്കിയിട്ടുണ്ട്.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

ഇന്‍സ്ട്രമെന്റ് പാനല്‍, ഡോര്‍, ഡാഷ്‌ബോര്‍ഡ് എന്നിവയില്‍ എല്ലാം ഇതേ പ്രീമിയം മുഖം ദൃശ്യമാണ്. ഉയര്‍ന്ന വേരിയന്റുകളില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും ഒരുങ്ങുന്നുണ്ട്.

പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍

ഡ്യൂവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി സ്വിഫ്റ്റില്‍ ഇടംപിടിക്കും. ഇതിന് പുറമെ ഫ്രണ്ടല്‍ ഓഫ്‌സെറ്റ്, സൈഡ് ഇംപാക്ട് മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #Auto Expo 2018 #മാരുതി
English summary
Top 5 Features Of The New Maruti Swift. Read in Malayalam.
Story first published: Thursday, January 25, 2018, 15:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X