അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

ടാറ്റ കാറുകള്‍ സുരക്ഷിതമാണോ? സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ കാറുകള്‍ ഇപ്പോഴും ബഹുദൂരം പിന്നിലാണെന്നതില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകില്ല. പക്ഷെ അടുത്ത കാലത്തായി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ മാത്രം ഈ ദുഷ്‌പേരില്‍ നിന്നും മോചനം നേടി വരികയാണ്.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ടിയാഗൊ, ടിഗോര്‍, ഹെക്‌സ അപകടങ്ങള്‍ ടാറ്റയുടെ സുരക്ഷയാണ് പറഞ്ഞുവെയ്ക്കുന്നത്. എന്നാല്‍ ഏറ്റവും മികച്ച ടാറ്റ കാര്‍ എന്ന ഖ്യാതി നേടിക്കഴിഞ്ഞ നെക്‌സോണ്‍ ടാറ്റയുടെ ഈ വാക്കു പാലിക്കുന്നുണ്ടോ?

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

സുരക്ഷയുടെ കാര്യത്തില്‍ നെക്‌സോണും ഒട്ടും പിന്നില്‍ അല്ലെന്ന് വെളിപ്പെടുത്തുകയാണ് ഗോവയില്‍ കഴിഞ്ഞ ദിവസം നടന്ന അപകടം. പുതുതായി സ്വന്തമാക്കിയ നെക്‌സോണ്‍ എസ്‌യുവിയില്‍ ഗോവ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു ശ്രീജിത്ത് കുമാറും കുടുംബവും.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

ഇടുങ്ങിയ റോഡില്‍ എതിര്‍ ദിശയില്‍ നിന്നും അശ്രദ്ധമായി കടന്നെത്തിയ വാഹനത്തെ വെട്ടിച്ചു മാറ്റാന്‍ ശ്രീജിത്ത് നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

കൂട്ടിയിടി ഒഴിവാക്കുന്നതിന് വേണ്ടി നെക്‌സോണ്‍ എസ്‌യുവിയെ ശ്രീജിത്ത് ശക്തമായി ഇടതു വശത്തേക്ക് വെട്ടിച്ചു മാറ്റുകയായിരുന്നു. ഇതേസമയം തന്നെ എസ്‌യുവിയുടെ ഇടത്-മുന്‍ ടയര്‍ പൊട്ടിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും നെക്‌സോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ ശ്രീജിത്തിന് സാധിച്ചു.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

പക്ഷെ പിന്നാലെ നെക്‌സോണിന് മുന്നില്‍ അകപ്പെട്ട വഴിയാത്രക്കാരി കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാക്കി. ഗത്യന്തരമില്ലാതെ നെക്‌സോണിനെ റോഡിന്റെ വലത് വശത്തേക്ക് വെട്ടിച്ചുമാറ്റിയ ശ്രീജിത്തിന് പിഴച്ചു.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

റോഡിന് സമീപമുള്ള വലിയ കുഴിയിലേക്ക് തലകീഴായി മറിഞ്ഞാണ് നെക്‌സോണ്‍ നിന്നത്. അപകടം നിര്‍ഭാഗ്യകരമെങ്കിലും സംഭവത്തില്‍ ശ്രീജിത്തിനും കുടുംബത്തിനും പരുക്കുകള്‍ ഏറ്റില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

ഇടിയുടെ ആഘാതം പൂര്‍ണമായും ഉള്‍ക്കൊണ്ട് സുരക്ഷ ഉറപ്പു വരുത്താന്‍ നെക്‌സോണിന് സാധിച്ചുവെന്ന് അപകട ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. തലകീഴായി മറിഞ്ഞിട്ടും എസ്‌യുവിയുടെ റൂഫിന് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ല.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

പ്രദേശവാസികള്‍ ചേര്‍ന്നാണ് എസ്‌യുവിയില്‍ നിന്നും യാത്രക്കാരെ പുറത്ത് എത്തിച്ചത്. അപകടത്തിന് ശേഷവും നെക്‌സോണിന്റെ ഡോറുകളും പിന്‍ഹാച്ചും തുറക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല എന്നതും ശ്രദ്ധേയം.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

അപകടത്തില്‍ പൊതുവെ ഉടമസ്ഥര്‍ നിരാശ പ്രകടമാക്കാറുണ്ടെങ്കിലും ഇവിടെ ശ്രീജിത്ത് കുമാര്‍ തികച്ചും സന്തുഷ്ടനാണ്. തനിക്കും തന്റെ കുടുംബത്തിനും സുരക്ഷ ഉറപ്പ് വരുത്തിയ ടാറ്റ മോട്ടോര്‍സിന് ഫെയ്‌സ്ബുക്കിലൂടെ ശ്രീജിത്ത് നന്ദി പറഞ്ഞു.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

'എനര്‍ജി അബ്‌സോര്‍ബിംഗ് ബോഡി സ്ട്രക്ചറി'ലാണ് (Energy Absorbing Body Structure) നെക്‌സോണിനെ ടാറ്റ ഒരുക്കുന്നത്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് എന്നിവ നെക്‌സോണ്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

നേരത്തെ മുംബൈയില്‍ വെച്ച് ടിയാഗൊ ഹാച്ച്ബാക്കും ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. വഴിയാത്രക്കാരന്‍ അപ്രതീക്ഷിതമായി കുറുകെ കയറിയതാണ് അപകട കാരണം.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

അതേസമയം യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ടാറ്റ ടിയാഗൊയ്ക്ക് അന്നും സാധിച്ചിരുന്നു.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണോ മാരുതിയ്ക്ക് ഉള്ളത്? വന്‍കുതിപ്പുകള്‍ക്ക് ഇടയില്‍ മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍ —

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

സെന്‍ ക്ലാസിക്

മാരുതിയുടെ പേരും മഹിമയും കടല് കടന്ന് അക്കരെ നാട്ടില്‍ എത്തിച്ചതില്‍ ഇത്തിരി കുഞ്ഞന്‍ ഹാച്ച്ബാക്ക്, സെന്നിന് നിര്‍ണായക പങ്കാണുള്ളത്. സെന്നിലൂടെ മാരുതി കുറിച്ച വിജയത്തിന്റെ ചുവട് പിടിച്ചാണ് മോഡലിന് റെട്രോ ലുക്ക് നല്‍കി പ്രചാരം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചതും. പക്ഷെ, സംഗതി ഫലിച്ചില്ല! റെട്രോ ലുക്കില്‍ ഒരുങ്ങിയ മാരുതി സെന്‍ ക്ലാസിക്, കമ്പനിക്ക് അപ്രതീക്ഷിത തിരിച്ചടിയേകി.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

വെര്‍സ

ഇന്ത്യയുടെ ആദ്യ ആഢംബര വാനായിരുന്നു മാരുതി വെര്‍സ. സുസുക്കി ക്യാരി എന്ന് രാജ്യാന്തര തലത്തില്‍ അറിയപ്പെട്ട മോഡലിന്റെ ഇന്ത്യന്‍ പരിവേഷമാണ് വെര്‍സ. എസ്റ്റീമിലും ജിപ്‌സിയിലും ഇടംപിടിച്ച 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് വെര്‍സ എത്തിയത്.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

ആശയം ഗംഭീരമായിരുന്നൂവെങ്കിലും, ഉയര്‍ന്ന പ്രൈസ് ടാഗ് വെര്‍സയുടെ വിധിയെഴുതി. പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള ഇക്കോയായി വെര്‍സയെ റീബ്രാന്‍ഡ് ചെയ്ത മാരുതി, പരാജയഭാരം തെല്ലൊന്ന് കുറച്ചു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോട് കൂടിയുള്ള സബ്-4 മീറ്റര്‍ കാറുകളില്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെയായിരുന്നു മാരുതിയുടെ ഈ നീക്കം.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

ബലെനോ ആള്‍ട്ട്യൂറ

ഇന്ത്യയില്‍ സ്‌റ്റേഷന്‍ വാഗണ്‍ ഒരിക്കല്‍ പോലും പച്ച പിടിച്ചിട്ടില്ല. എംപിവികള്‍ വിജയം കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷന്‍ വാഗണുകളോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇന്നും മുഖം തിരിഞ്ഞാണ് നില്‍ക്കുന്നത്.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

ഈ പതിവ് തെറ്റിക്കാനുള്ള ശ്രമമായിരുന്നു മാരുതിയുടെ ബലെനോ ആള്‍ട്ട്യൂറ. എന്നാല്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ എത്തിയ ബലെനോ ആള്‍ട്യൂറയ്ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

സെന്‍ എസ്റ്റിലോ

സെന്‍ നേടിയെടുത്ത പേരും മഹിമയും ഒരൊറ്റ വരവ് കൊണ്ടാണ് സെന്‍ എസ്റ്റിലോ തകര്‍ത്തത്. ടോള്‍ ബോയ് ഹാച്ച്ബാക്ക് ടാഗുമായാണ് സെന്‍ എസ്റ്റിലോ എത്തിയതെങ്കിലും, ഫലം പരാജയമായിരുന്നു. ഫീച്ചറുകളുടെ അഭാവവും, വാഗണ്‍ആറിനെക്കാളും വിലക്കൂടുതലും എസ്റ്റിലോയുടെ അകാലചരമത്തിന് കാരണമായി.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

എ-സ്റ്റാര്‍

രാജ്യാന്തര വിപണികളില്‍ മാരുതി സുസൂക്കി എ-സ്റ്റാര്‍ വന്‍വിജയമായിരുന്നു. എന്നാല്‍ എ-സ്റ്റാറിന്റെ ഇന്ത്യന്‍ പതിപ്പിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. മികച്ച ഡ്രൈവിംഗ് അനുഭൂതി പ്രദാനം ചെയ്യാന്‍ എ-സ്റ്റാറിന് സാധിച്ചിരുന്നെങ്കിലും, അരോചകമായ മുഖവും, ഉയര്‍ന്ന പ്രൈസ് ടാഗും മോഡലിന് തിരിച്ചടിയായി.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

ഗ്രാന്‍ഡ് വിറ്റാര

20 ലക്ഷം രൂപയ്ക്ക് എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര വന്നത്. എന്നാല്‍ ടൊയോട്ടയും ഹോണ്ടയും അടക്കി വാഴുന്ന എസ്‌യുവി നിരയിലേക്ക് ചുവട് ഉറപ്പിക്കാനുള്ള മാരുതിയുടെ ശ്രമം അതിമോഹമായി ഭവിച്ചു.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

പ്രീമിയം കാറുകളുടെ പോരില്‍ തങ്ങള്‍ ബഹുദൂരം പിന്നിലാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതിയ്ക്ക് നല്‍കിയത്. 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിലും ഒരുങ്ങിയ ഗ്രാന്‍ഡ് വിറ്റാര മാരുതി കണ്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു.

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

കിസാഷി

രാജ്യാന്തര വിപണിയിലും, ഇന്ത്യന്‍ വിപണിയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ മാരുതിയുടെ കാറാണ് കിസാഷി. 15 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കിസാഷിയെ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ശ്രമിച്ച മാരുതിയ്ക്ക് പക്ഷെ പിഴച്ചു. ഇന്ധനക്ഷമതയാണ് കിസാഷിയുടെ കാര്യത്തില്‍ തിരിച്ചടിയായത്.

Image Source:TeamBHP, Bestcarmag

കൂടുതല്‍... #auto news #tata #tata motors #ടാറ്റ
English summary
Tata Nexon Topples With Passengers Inside. Read in Malayalam.
Story first published: Thursday, January 25, 2018, 10:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark