QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

കള്ളനോട്ട്, ചില്ലറയില്ലായ്മ, കീറിയ നോട്ടുകള്‍ എന്നിവയായിരുന്നു പണമിടപാടുകള്‍ നടത്തിയിരുന്നപ്പോള്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളികള്‍. ഇന്ന് സാങ്കേതികവിദ്യ പുരോഗമിക്കുകയും പണമിടപാടുകള്‍ ഡിജിറ്റലാകുകയും കൂടി ചെയ്തതോടെ ഇവയില്‍ മാറ്റം വന്നു. എന്നാല്‍ പുതിയ ചില പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുകയാണ്.

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

പേയ്മെന്റുകള്‍ പരാജയപ്പെടുന്നതാണ് അതില്‍ ഒന്ന്. അയച്ചയാളുടെ അക്കൗണ്ടില്‍ നിന്ന് പണം പോയിട്ടും സ്വീകരിക്കേണ്ടയാളുടെ അക്കൗണ്ടില്‍ പണം എത്താത്ത പരാതികള്‍ വ്യാപകമാണ്. ചിലപ്പോള്‍ ദുര്‍ബലമായ നെറ്റ്വര്‍ക്ക് സിഗ്‌നല്‍ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. രണ്ട് മൂന്ന് പ്രവര്‍ത്തിദിനങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ആ പണം അക്കൗണ്ടില്‍ തിരിച്ച് കയറൂ.

MOST READ:ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

തുക നമ്മള്‍ തന്നെ രേഖപ്പെടുത്തി നല്‍കേണ്ട സ്ഥലങ്ങളില്‍ എല്ലായ്പ്പോഴും പിശകിന് സാധ്യതയുണ്ട്. പെട്രോള്‍ പമ്പില്‍ നിന്ന് ഹോണ്ട ആക്ടിവ ഉടമയില്‍ നിന്ന് 550 രൂപയ്ക്ക് പകരം 55,000 രൂപ ഈടാക്കിയതാണ് ഏറ്റവും പുതിയ ഉദാഹരണം. മഹാരാഷ്ട്രയിലെ താനെയിലെ ഷെല്‍ ഇന്ധന പമ്പിലാണ് സംഭവം. ഭാഗ്യം കൊണ്ട് ഉടമയ്ക്ക് അതേ ദിവസം തന്നെ പണം തിരികെ ലഭിച്ചതോടെ പ്രശ്‌നം രമ്യമായി പരിഹരിച്ചു.

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

സംഭവിച്ചത് ഇതാണ്

ഹോണ്ട ആക്ടിവയില്‍ ഇന്ധനം നിറച്ച ശേഷം പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കാണിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഉടമ പണം നല്‍കിയത്. ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ പണം അടച്ചത്. പണം അടച്ചുകഴിഞ്ഞ ശേഷം തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ട തുക കണ്ട് അയാള്‍ അമ്പരന്നു. താന്‍ പെട്രോള്‍ അടിച്ചത് ഏകദേശം 550 രൂപക്കായിരുന്നു. എന്നാല്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അബദ്ധത്തില്‍ 55,000 രൂപയുടെ ക്യുആര്‍ കോഡ് സൃഷ്ടിക്കുകയാണ് ചെയ്തത്.

MOST READ: വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

ഇന്ധന പമ്പുകളിലെ ജീവനക്കാന്‍ പ്രതിദിനം നൂറുകണക്കിന് പേയ്മെന്റുകള്‍ ആണ് സ്വീകരിക്കുന്നത്. ഇതില്‍ ഗണ്യമായ അളവും ഡിജിറ്റല്‍ പണമിടപാടുകളാണ്. മിക്ക പെട്രോള്‍ പമ്പുകളിലും പിഒഎസ് മെഷീനില്‍ തുക സ്വമേധയാ രേഖപ്പെടുത്തണം. ഇടപാടുകളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ അബദ്ധം പിണയാനുള്ള സാധ്യത എല്ലായ്‌പ്പോഴും കൂടുതലാണ്. മാത്രമല്ല, വാഹനങ്ങള്‍ ഇന്ധനം നിറക്കാന്‍ വരി നില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മര്‍ദ്ദമുണ്ടാകും. അപ്പോള്‍ കൃത്യമായ തുക നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജീവനക്കാരുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കും.

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

പിഒഎസ് മെഷീനില്‍ തെറ്റായ തുക രേഖപ്പെടുത്തിയത് ശരിയായ പരിശീലനം ലഭിക്കാത്തതിന്റെയും അവബോധത്തിന്റെയും അഭാവവും മൂലമാകാം. പേയ്മെന്റ് നടത്തുന്നതിന് QR കോഡ് പ്രദര്‍ശിപ്പിക്കുന്ന പുതിയ മെഷീനുകള്‍ പഴയ പതിപ്പുകളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണ്. പഴയ തലമുറ POS മെഷീനുകളുടെ ബട്ടണ്‍ കീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ POS മെഷീനുകള്‍ കപ്പാസിറ്റീവ് ടച്ച്സ്‌ക്രീനുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ POS മെഷീനുകള്‍ക്ക് വലുതും വ്യക്തവുമായ ഡിസ്‌പ്ലേകളുമുണ്ട്.

MOST READ:തലയെങ്കിലും സേഫ് ആയിരിക്കട്ടെ! ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

ഈ ഘടകങ്ങള്‍ ഒക്കെ ഉണ്ടായിരുന്നിട്ടും ആക്ടിവ ഉടമയില്‍ നിന്ന് അമിത നിരക്ക് ഈടാക്കി. തന്റെ അക്കൗണ്ട് കൃത്യമായി പരിശോധിക്കാത്ത ഒരാള്‍ക്കായിരുന്നു ഇത് സംഭവിച്ചതെങ്കിലോ. എന്താണ് ഈ പിഴവിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പുതിയ പിഒഎസ് മെഷീനുകള്‍ സ്മാര്‍ട്ട്ഫോണ്‍ പോലെ വ്യക്തത നല്‍കുന്നതിനാല്‍, ഇത് സാധാരണ പിശകായി കണക്കാക്കാനും ബുദ്ധിമുട്ടാണ്. പേയ്മെന്റ് നടത്തുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് POS മെഷീന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തുക പരിശോധിച്ച് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

ഇന്ധന പമ്പിന്റെയും പിഒഎസ് മെഷീനുകളുടെയും സംയോജനം

അമിത ചാര്‍ജ്ജ് ഈടാക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ മനുഷ്യന്റെ ഇടപെടല്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. ഇന്ധന പമ്പുകള്‍ POS മെഷീനുകളുമായി വയര്‍ലെസ് ആയി ബന്ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ മെഷീനില്‍ തെളിയുന്ന തുക എല്ലായ്‌പ്പോഴും വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ മൂല്യത്തിന് തുല്യമായിരിക്കും.

MOST READ:വാഹന പ്രേമികളെ നൊസ്റ്റു അടിപ്പിക്കുന്ന ചില പഴയ ബൈക്ക്, കാര്‍ പരസ്യങ്ങള്‍

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

സമാനമായ രീതി ഇതിനകം തന്നെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. അവിടെ ജനറേറ്റുചെയ്ത ബില്ലില്‍ നിന്ന് പിഒഎസ് മെഷീനുകള്‍ സ്വയം തുക കണ്ടെത്തുന്നു. മാനുവല്‍ എന്‍ട്രി ഇല്ലാത്തതിനാല്‍ ചാര്‍ജ് കുറയുകയോ കൂടുകയോ ചെയ്യാനുള്ള സാധ്യത പൂര്‍ണ്ണമായും ഇല്ലാതാകുന്നു.

QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

തുക കൂടുതല്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുക വഴി പേയ്മെന്റിനായി ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കുന്ന പുതുതലമുറ പിഒഎസ് മെഷീനുകളും കുറച്ചു കൂടി മെച്ചപ്പെടുത്താം. നിലവില്‍ QR കോഡ് ആണ് സ്‌ക്രീനിന്റെ ഭൂരിഭാഗവും കവര്‍ന്നെടുക്കുന്നത്. തുക ഒരു മൂലയില്‍ ചെറിയ കുഞ്ഞ് ഫോണ്ടില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. തുക കൂടുതല്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചാല്‍ ഉപയോക്താക്കള്‍ക്ക് പിശകുണ്ടെങ്കില്‍ ഉടന്‍ തന്നെ സൂചിപ്പിക്കാനാകും.

Source: Rushlane

Most Read Articles

Malayalam
English summary
Honda activa owner charged rs 55 000 instead of rs 550 in fuel pump
Story first published: Friday, September 23, 2022, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X