നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

ആഡംബരം തുളുമ്പുന്ന കാറുകളും കാടും മലയും വരെ കീഴടക്കുന്ന ഓഫ് റോഡറുകളും ഉൾപ്പടെ ഒട്ടനവധി വാഹനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അടുത്തിടെ ഹ്യുണ്ടായി പ്രദർശിപ്പിച്ച കാർ കണ്ട് ലോകമെങ്ങുമുള്ള വാഹനപ്രേമികൾ ഞെട്ടിത്തരിച്ച് പോയിരിക്കുകയാണ്.

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

ഹോളിവുഡ് സിനിമകളെ വെല്ലുന്ന സാങ്കേതികവിദ്യയുമായാണ് ഹ്യുണ്ടായി വാർത്താലോകത്തിപ്പോൾ ഇടം നേടിയിരിക്കുന്നത്. വാർത്ത എന്തെന്നല്ലേ? നടക്കുന്ന കാറുമായി ഹ്യുണ്ടായി രംഗത്തെത്തിയതാണ് വാഹനലോകത്ത് ചർച്ചാവിഷയമായിരിക്കുന്നത്.

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

വാർത്ത കേട്ട് ഞെട്ടണ്ട, സംഭവം സത്യമാണ്. അമേരിക്കയിലെ ലാസ് വേഗാസിൽ വച്ച് നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് (CES) ഹ്യുണ്ടായി തങ്ങളുടെ കൂട്ടത്തിലെ കാലുകളുള്ള കാറിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇലവേറ്റ് (Elevate) എന്നാണ് ഈ നടക്കും കാറിന് ഹ്യുണ്ടായി നൽകിയ പേര്.

Most Read: വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ - വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

എന്നാൽ ഇലവേറ്റിന് പൂർണമായും വീലുകൾ ഇല്ലെന്ന് കരുതേണ്ട. ആവശ്യത്തിനനുസരിച്ച് ചുരുങ്ങാനും നിവരാനും കഴിയുന്ന രീതിയിലാണ് ഇലവേറ്റിന്റെ വീലുകളുടെ നിർമ്മിതി. ഏത് പ്രതലത്തിലും ചെന്നെത്താൻ കഴിയുന്ന രീതിയിലാണ് ഇലവേറ്റ് പണികഴിപ്പിച്ചിരിക്കുന്നത്.

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

വീൽ ചെയറിൽ കഴിയുന്ന ആളുകളെ കോണിപ്പടി കേറി ചെന്നെടുത്ത് കൊണ്ട് വരാൻ പോലും ഇലവേറ്റിന് കഴിവുണ്ട്. മാത്രമല്ല ഏത് അടിയന്തിര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇലവേറ്റിനുണ്ട്.

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

സുനാമിയോ ഭൂകമ്പമോ പോലുള്ള പ്രകൃതിദുരന്തങ്ങൾ വന്നാൽ അടിയന്തിര സഹായമെത്തിക്കാനും മറ്റും ഇലവേറ്റിനാകുമെന്ന് നിർമ്മാതാക്കൾ പറയുന്നു. എത്ര ഉയരത്തിലുള്ള കെട്ടിടങ്ങളും കുന്നുകളും കയറാൻ ഇലവേറ്റിനാകും.

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും.

ഇലക്ട്രിക് കാറുകളിലും റോബോട്ടുകളിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച ആദ്യ അൾട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിൾ (UMV) ആണ് ഇലവേറ്റെന്ന് നിർമ്മാതാക്കളായ ഹ്യുണ്ടായി വെളിപ്പെടുത്തുന്നു.

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

എത്ര കടുപ്പമേറിയ സാഹചര്യങ്ങളും അനായാസമായി മറികടക്കാൻ ഈ അത്ഭുത കാറിനാവും. ഇലവേറ്റിന്റെ ആശയം എന്നത് മോഡുലാർ EV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Most Read: ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

ഇത് വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് കാറിന് രൂപമാറ്റം വരുത്താൻ സഹായകമാവും.

ഇലക്ട്രിക് ആക്ചുവേറ്റർ ടെക്നോളജിയിൽ നിർമ്മിച്ച റോബോട്ടിക് കാലുകളാണ് കാറിനെ നടക്കുന്നതിനായി സഹായിക്കുന്ന ഘടകം.

ഇത് കൂടുതൽ ഗൗണ്ട്‌ ക്ലിയറൻസ് നൽകുന്നതോടൊപ്പം പെട്ടെന്ന് ഏത് ദിശയിലേക്കും പോവാൻ സഹായിക്കുന്നതാണ്. ഈ ഭീമാകാരമായ കാലുകൾ എപ്പോൾ വേണമെങ്കിലും ചുരുക്കാമെന്നതിനാൽ സാധാരണ കാറായും ഇലവേറ്റിനെ ഉപയോഗിക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് പാസ്സിവ് സസ്പെൻഷൻ സിസ്റ്റം കാറിന്റെ ബാറ്ററി ശേഷി വർധിപ്പിക്കുന്നു. ഏതായാലും സിനിമയിൽ മാത്രം കണ്ടിട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതികതയുമായി ഹ്യുണ്ടായി വരുമ്പോൾ ലോക കാർ വിപണിയിൽ ഇലവേറ്റ് തരംഗമാവുമെന്നതിൽ സംശയമില്ല.

More from DriveSpark

Article Published On: Tuesday, January 8, 2019, 16:25 [IST]
English summary
hyundai presents car with legs: read in malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X