ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

മിക്ക വാഹനനിർമ്മാതാക്കളെ സംബന്ധിച്ചും 2018 അവസാനിച്ചത് വലിയ ഉൽസാഹമൊന്നുമില്ലാതെയാണ്. പ്രതീക്ഷിച്ച വിൽപനയില്ലാതിരുന്നതാണ് ഇതിന് കാരണം.

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

ഇനി 2019 -ലെ വാഹനവിപണിയാണ് എല്ലാവർക്കും ശുഭപ്രതീക്ഷ നൽകുന്ന ഘടകം. അടുത്തിടെ വിപണിയിലെത്തിയ കോമ്പാക്റ്റ് എസ്‌യുവി വാഹനങ്ങൾക്ക് ഇപ്പോൾ ആരാധകരേറെയാണ്.

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

വിപണിയിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ ഉണ്ടാവുന്നത് കോമ്പാക്റ്റ് എസ്‌യുവി വാഹനങ്ങൾ തമ്മിലാണ്. കോമ്പാക്റ്റ് എസ്‌യുവി വമ്പനായ ഫോർഡ് ഇക്കോസ്പോർട് വിൽപ്പനയിൽ പിന്നിലായതാണ് എസ്‌യുവി വിപണിയിലെ പുത്തൻ വാർത്ത.

Most Read: ബൊലേറോ മുതൽ XUV500 വരെ, ഓഫറുകളുടെ പെരുമഴയൊരുക്കി മഹീന്ദ്ര

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത് മാരുതി മാരുതി ബ്രെസ്സയാണ്. NCAP റേറ്റിങ്ങിൽ അഞ്ച് സ്റ്റാറോടെ തലയുയർത്തി നിൽക്കുന്ന ഒരേയൊരു കാർ ടാറ്റ നെക്സോണും. 2019 ഫെബ്രുവരിയിൽ എത്തുന്ന മഹീന്ദ്ര XUV300 ആണ് മറ്റൊരു മുഖ്യ ആകർഷണം.

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

ഹോണ്ട WR-V ആണെങ്കിൽ വിൽപ്പനയിൽ ഇളക്കങ്ങളൊന്നുമില്ലാതെ പോവുന്നു. ഇങ്ങനെയുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എസ്‌യുവി വാഹന വിപണി. ഏതായാലും കഴിഞ്ഞ വർഷത്തെ വിൽപ്പനയെന്ന വിഷയത്തിലേക്ക് തന്നെ തിരിച്ച് വന്നാൽ മാരുതി ബ്രെസ്സ ലിസ്റ്റിൽ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ, അത്യന്തം ആവേശകരമായ ഫലമാണ് ഇക്കോസ്പോർടും നെക്സോണും തമ്മിലുണ്ടായിരുന്ന മൽസരത്തിൽ കാണാനായത്.

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

2018 -ൽ ഫോർഡ് ഇക്കോസ്പോർടിന് ആകെ 51,973 യൂണിറ്റ് വിൽപ്പനയുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ആദ്യ പകുതിയിൽ (H1) 30,753 യൂണിറ്റിന്റെ വിൽപ്പനയുണ്ടായിരുന്ന ഇക്കോസ്പോർടിന് രണ്ടാം പകുതിയിൽ (H2) വിൽപ്പന ഇടിയുന്നതായാണ് റിപ്പോർട്ടിൽ കാണിക്കുന്നത്. 21,220 യൂണിറ്റാണ് രണ്ടാം പകുതിയിൽ ഇക്കോസ്പോർടിന്റെ വിൽപന.

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

2017 സെപ്റ്റംബറിൽ തുടങ്ങിയ ടാറ്റ നെക്സോണിന്റെ വിൽപ്പന ആദ്യം കുറവായിരുന്നെങ്കിലും 2018 -ന്റെ അവസാനത്തോടെ നെക്സോൺ വിൽപ്പനയിൽ മുന്നിൽ വരികയായിരുന്നു.

Most Read: റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

2018 -ലെ നെക്സോണിന്റെ ആകെ വിൽപ്പന 52,519 യൂണിറ്റാണ്. അതായത് ഇക്കോസ്പോർടിനെക്കാളും 546 യൂണിറ്റിന്റെ അധിക വിൽപ്പന. രണ്ടാം പകുതിയിലാണ് നെക്സോൺ ഇക്കോസ്പോർടിനെ ബഹുദൂരം പിന്നിലാക്കിയത്.

ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

മാരുതി ബ്രെസ്സയെ കുറിച്ച് പറയുകയാണെങ്കിൽ ടാറ്റ നെക്സോണിനെക്കാളും മൂന്ന് മടങ്ങ് അധിക വിൽപനയാണ് ബ്രെസ്സയ്ക്കുള്ളത്. അതായത് 1.55 ലക്ഷത്തോളം. ഏതായാലും ഇക്കോസ്പോർട്, നെക്സോൺ എന്നിവയെക്കാളും ഒരുപാട് മുന്നിലാണ് മാരുതി ബ്രെസ്സ എന്ന് നിസംശയം പറയാം.

Most Read Articles

Malayalam
English summary
ecosport beaten by nexon in 2018 sales: read in malayalam
Story first published: Monday, January 7, 2019, 19:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X