ബൊലേറോ മുതൽ XUV500 വരെ, ഓഫറുകളുടെ പെരുമഴയൊരുക്കി മഹീന്ദ്ര
പുതുവർഷത്തെ കാർ വിപണി വരവേറ്റത് ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്താണ്. വാഹനങ്ങളുടെ വിലയിൽ വർധനവ് ഉണ്ടായേക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.

എന്നാൽ വിപണിയിൽ നിന്ന് ഉപഭോക്താക്കളെ പിന്നോട്ട് വലിപ്പിക്കുന്ന ഈ വില വർധനവ് മറികടക്കാൻ വലിയ രീതിയിലുള്ള ഓഫറുകളും ഡിസ്‌കൗണ്ട് സ്കീമുകളുമായാണ് വാഹന നിർമ്മാതാക്കൾ ഇപ്പോഴെത്തിയിരിക്കുന്നത്.

2019 മോഡലുകളെക്കാളും കൂടുതൽ ഓഫർ ലഭിക്കുന്നവ 2018 മോഡൽ വാഹനങ്ങൾക്കാണ്. മഹീന്ദ്രയുടെ വാഹനങ്ങളാണ് ഡിസ്‌കൗണ്ടിൽ മുന്നിൽ നിൽക്കുന്നത്. മഹീന്ദ്രയുടെ ഏതെല്ലാം വാഹനങ്ങൾക്കാണ് ഈ ഡിസ്‌കൗണ്ടുകൾ എന്ന് നോക്കാം.
Most Read: ടൊയോട്ടയുമായി കൂട്ടുകെട്ട്, കൊറോള ആള്‍ട്ടിസിനെ പുറത്തിറക്കാന്‍ മാരുതി

KUV100
മഹീന്ദ്രയുടെ ഏറ്റവും ചെറിയ വാഹനമായ KUV100 ആണ് ഡിസ്‌കൗണ്ടിൽ വമ്പന്മാരെ കടത്തി വെട്ടിയിരിക്കുന്നത്. 72,000 രൂപ വരെയാണ് KUV100 ഉപഭോക്താക്കൾക്ക് നൽകുന്ന ഡിസ്‌കൗണ്ട്. K2,K4 വകഭേദങ്ങൾക്ക് 17000 രൂപ കാഷ് ഡിസ്‌കൗണ്ടും 19000 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി നൽകുന്നു.

2019 മോഡലുകൾക്ക് 29000 രൂപ വരെയാണ് എക്സ്ചേഞ്ച് ബോണസ്. K6+, K8 വകഭേദങ്ങൾക്കാണ് ഇതിലും കൂടുതൽ ഡിസ്‌കൗണ്ടുകൾ. 39000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും 29000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമാണ് ഇവയിൽ ലഭിക്കുന്നത്.

TUV300
ഡിസ്‌കൗണ്ട് ലിസ്റ്റിൽ രണ്ടാമനാണ് മഹീന്ദ്രയുടെ നാലു മീറ്ററിൽ താഴെയുള്ള വാഹനമായ TUV300. അടുത്ത് തന്നെ TUV300, മഹീന്ദ്രയുടെ XUV300 ശ്രേണി വാഹനത്തിന്റെ കൂടെ ചേരുമെന്നാണ് കമ്പനി നൽകുന്ന വിവരം. കോമ്പാക്റ്റ് എസ്‌യുവി മോഡലായ TUV300, 59000 രൂപവരെയാണ് നൽകുന്ന ആകെ ഡിസ്‌കൗണ്ട്.

40000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും 15000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുണ്ട്. 2019 മോഡലുകൾക്ക് 15000 രൂപവരെ മാത്രമാണ് എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്. എല്ലാ മോഡലുകൾക്കും ബോണസ് കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 4000 രൂപയുമുണ്ട്.

ബൊലേറോ
മഹീന്ദ്രയുടെ കടുകട്ടി മോഡലായ ബൊലേറോയ്ക്ക് 34000 രൂപവരെയാണ് ഡിസ്‌കൗണ്ട്. ഇതിൽ 20000 രൂപയുടെ കാഷ് ബെനഫിറ്റും 10000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു. 2019 മോഡലുകൾക്ക് 10000 രൂപയുടെ എക്സ്ചേഞ്ച് ബോണസുണ്ട്. ബൊലേറോയുടെ എല്ലാ മോഡലുകൾക്കും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 4000 രൂപയുമുണ്ട്.

ഥാർ
മഹീന്ദ്രയുടെ ലൈഫ്സ്റ്റൈൽ വാഹനമായ ഥാറിന് വളരെ കുറഞ്ഞ ഡിസ്‌കൗണ്ടാണുള്ളത്. നിലവിൽ 6000 രൂപവരെ മാത്രമാണ് ഓഫർ. ഇത് കമ്പനിയുടെ കോർപ്പറേറ്റ് ബോണസ് വിഭാഗത്തിലാണ് വരിക. 2019 മോഡലുകൾക്കും സമാനസ്ഥിതിയാണുള്ളത്.
Most Read: വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

മറാസോ
മഹീന്ദ്ര മറാസോ നിലവിൽ എക്സ്ചേഞ്ച് ബോണസ് ഓഫറിന്റെ കീഴിൽ മാത്രമാണുള്ളുത്. MPV വാഹനമായ മറാസോ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുള്ള പെട്രോൾ എഞ്ചിൻ വകഭേദമാണ് പുത്താനായി ഇറക്കിയത്.2018, 2019 മോഡലുകൾക്ക് 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസുണ്ട്. ചില ഡീലർമാർ പഴയ മോഡലുകൾക്കും ഓഫർ നൽകുന്നുണ്ട്.

സ്കോർപിയോ
കമ്പനിയുടെ മികച്ച വിൽപനയുള്ള ഒരു മോഡലാണ് സ്കോർപിയോ. 77000 രൂപയുടെ ഡിസ്‌കൗണ്ടാണ് നിലവിൽ മഹീന്ദ്ര സ്കോർപിയോ ഓഫർ ചെയ്യുന്നത്. 47000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും 25000 എക്സ്ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു.

S5, S7, S11 വകഭേദങ്ങൾക്കാണ് ഇവ പ്രധാനമായും ലഭിക്കുന്നത്. 2019 മോഡലുകൾക്ക് 25000 രൂപയുടെ എക്സ്ചേഞ്ച് ബോണസും നൽകുന്നു.
പുതുതായി വിപണിയിലെത്തിയ S9 വകഭേദത്തിന് എക്സ്ചേഞ്ച് ഓഫറായി 25000 ലഭിക്കും.

XUV500
മഹീന്ദ്ര വാഹനശ്രേണിയിൽ ഏറ്റവും വിലയുള്ള രണ്ടാമത്തെ വാഹനമാണ് XUV500. 64000 രൂപയ്ക്കടുത്താണ് ഓഫറുകൾ. കഴിഞ്ഞ നവംബറിൽ ആള്‍ട്യുറാസ് G4 എത്തുന്നവരെ കമ്പനിയുടെ പ്രധാനിയായിരുന്നു XUV500. 30000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും, 25000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കമ്പനി ഈ എസ്‌യുവിയ്ക്ക് നൽകുന്നു.

2019 മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസ് മാത്രമേ ലഭ്യമാവൂ. ഈ എസ്‌യുവിയുടെ എല്ലാ മോഡലുകൾക്കും 9000 രൂപയുടെ കോർപ്പറേറ്റ് ബോണസ് ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








