റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

By Rajeev Nambiar

ടാറ്റ നാനോ, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്ന്. വന്നകാലത്ത് ഒരുലക്ഷം രൂപയായിരുന്നു നാനോയ്ക്ക് വില. ആഢംബര സങ്കല്‍പ്പങ്ങളേതുമില്ലാത്ത ഒരു കുഞ്ഞന്‍ കാര്‍. പോക്കറ്റിലൊതുങ്ങുന്ന കാറായി നാനോയെ ലോകം പുകഴ്ത്തി. പക്ഷെ ഇതേ നാനോ ഒരിക്കല്‍ 22 കോടി രൂപയ്ക്ക് വിപണിയില്‍ വന്നപ്പോള്‍ വാഹന പ്രേമികള്‍ ഒന്നടങ്കം സ്തബ്ധരായി.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

2011 -ല്‍ റോള്‍സ് റോയസ് കാറുകളെ പോലും നാണിപ്പിച്ചാണ് നാനോ ഗോള്‍ഡ് പ്ലസ് തലയുയര്‍ത്തിയത്. നാനോയ്ക്ക് വിലയിത്ര കൂടാന്‍ കാരണമെന്തെന്നോ? അടിമുടി 22 കാരറ്റ് സ്വര്‍ണ്ണത്തിലാണ് ഹാച്ച്ബാക്ക് ഒരുങ്ങിയത്. 80 കിലോയിലധികം സ്വര്‍ണ്ണവും 15 കിലോയോളം വെള്ളിയും ഗോള്‍ഡ് പ്ലസിനായി കമ്പനി ഉപയോഗിച്ചു.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

ഇതിനുപുറമെ രത്‌നങ്ങളും, മരതകക്കല്ലുകളും വേറെ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ഗോള്‍ഡ് പ്ലസ് ജ്വല്ലറിയാണ് നാനോയെ സ്വര്‍ണ്ണം പൂശിയെടുത്തത്. നാനോ ഗോള്‍ഡ് പ്ലസിനെ പോലെ വാഹന ലോകത്തെ അമ്പരപ്പെടുത്തിയ മറ്റു ചില കാറുകളെ ഇവിടെ പരിശോധിക്കാം.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

മക്‌ലാരന്‍ F1

തൊണ്ണൂറുകളിലെ ഐതിഹാസിക അവതാരം. മണിക്കൂറില്‍ 384 കിലോമീറ്റര്‍ വേഗം കുറിച്ച മക്‌ലാരന്‍ F1, ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാറായിരുന്നു. 618 bhp കരുത്തുള്ള 6.1 ലിറ്റര്‍ ബിഎംഡബ്ല്യു V12 എഞ്ചിനാണ് കാറിന് തുടിപ്പേകിയത്.

Most Read: ടൊയോട്ടയുമായി കൂട്ടുകെട്ട്, കൊറോള ആള്‍ട്ടിസിനെ പുറത്തിറക്കാന്‍ മാരുതി

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

മോഡലിന്റെ ഭാരക്കുറവ് കാര്‍ ലോകത്ത് ഇന്നും വിസ്മയമാണ്. ഭാരം പരമാവധി കുറയ്ക്കാന്‍ 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിക്കാന്‍ കാര്‍ രൂപകല്‍പ്പന ചെയ്ത ഗോര്‍ഡന്‍ മുറെ തീരുമാനിക്കുകയായിരുന്നു. ഇക്കാരണത്താല്‍ എഞ്ചിന്‍ ബേയുടെ ഉള്‍വശം പൂര്‍ണ്ണമായി സ്വര്‍ണ്ണം പൂശപ്പെട്ടു. ആ കാലഘട്ടത്തില്‍ ഉയര്‍ന്ന താപപ്രതിരോധ ശേഷിയുള്ള ലോഹങ്ങളില്‍ മികച്ചത് സ്വര്‍ണ്ണമായിരുന്നു.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

ലൈക്കന്‍ ഹൈപ്പര്‍സ്‌പോര്‍ട്

ഇന്നു വിപണിയില്‍ ലഭ്യമായ അത്യപൂര്‍വ്വ കാറുകളില്‍ ഒന്നാണ് ലൈക്കന്‍ ഹൈപ്പര്‍സ്‌പോര്‍ട്. കാറിലുള്ള RUF 3.7 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ ഫ്‌ളാറ്റ് സിക്‌സ് എഞ്ചിന്‍ 780 bhp കരുത്തു ഉത്പാദിപ്പിക്കും. ആവശ്യക്കാര്‍ക്ക് മോഡലിനെ പൂര്‍ണമായി സ്വര്‍ണ്ണത്തില്‍ 'കടഞ്ഞെടുത്ത്' കൊടുക്കും കമ്പനി.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

സീറ്റുകളില്‍ സ്വര്‍ണ്ണ സ്റ്റിച്ചിംഗ് പിടിപ്പിച്ചും വജ്രങ്ങള്‍ കൊണ്ടുള്ള ഹെഡ്‌ലാമ്പും ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ദുബായ് പൊലീസ് സേനയില്‍ ഒരുപിടി ലൈക്കന്‍ ഹൈപ്പര്‍സ്‌പോര്‍ടുകളുണ്ടെന്നത് ഇവിടെ പരാമര്‍ശിക്കണം.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

കൊയനിഗ്‌സെഗ് അഗേറ എസ് ഹുണ്‍ട്ര

കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാറുകളില്‍ കൊയെനിഗ്‌സെഗിനുള്ള അപ്രമാദിത്വം രണ്ടു പതിറ്റാണ്ടായി തുടരുന്നു. വിശിഷ്ടമായ കാറുകളെ പുറത്തിറക്കാന്‍ സ്വീഡിഷ് നിര്‍മ്മാതാക്കളായ കൊയെനിഗ്‌സെഗിന് പ്രത്യേക താത്പര്യമാണ്. അഗേറ എസിന്റെ നൂറാം പതിപ്പിനെ നിരയില്‍ വ്യത്യസ്തമായി അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞപ്പോള്‍ വാഹന ലോകം കൗതുകം പൂണ്ടു.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

പ്രതീക്ഷിച്ചതു പോലെ നൂറാം പതിപ്പിനെ അഗേറ എസ് ഹുണ്‍ട്ര എന്ന പേരില്‍ കൊണ്ടുവന്ന കൊയെനിഗ്‌സെഗ്, കാറിന് നിറം പൂശാത്ത കാര്‍ബണ്‍ ഫൈബര്‍ ഫിനിഷാണ് കല്‍പ്പിച്ചത്. ഒപ്പം 24 കാരറ്റ് സ്വര്‍ണ്ണവും മോഡലിന് തങ്കക്കുറി ചാര്‍ത്തി. ഹോങ്കോങ്ങിലാണ് കൊയെനിഗ്‌സെഗ് അഗേറ എസ് ഹുണ്‍ട്രയുള്ളത്.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

കാള്‍സണ്‍ CS750 വെര്‍സയിലിസ്

മെര്‍സിഡീസ് അടിത്തറയില്‍ നിന്നും കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ കാള്‍സണ്‍ പ്രസിദ്ധമാണ്. മെര്‍സിഡീസ് എസ്-ക്ലാസിന്റെ അടിത്തറ ഉപയോഗിച്ച് കമ്പനി നിര്‍മ്മിച്ചിട്ടുള്ള CS50 മോഡലാണ് കാള്‍സണ്‍ കാറുകളില്‍ താരം. ഇതുവരെ പുറത്തിറങ്ങിയ ഇരുപത്തിയഞ്ച് CS50 യൂണിറ്റുകളും നിര്‍മ്മാണത്തിന് മുമ്പെ ചൈനീസ്, പശ്ചിമേഷ്യന്‍ വിപണികളില്‍ വിറ്റുപോവുകയായിരുന്നു.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

പുറംമോടിയിലും അകത്തളത്തിലും സ്വര്‍ണ്ണം പൂശി ഒരുങ്ങുന്ന കാള്‍സണ്‍ CS50 കാറുകള്‍ക്ക് ആവശ്യക്കാരില്ലെങ്കിലെ അത്ഭുതമുള്ളൂ. ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളും എയര്‍ വെന്റുകളും സ്റ്റീയറിംഗ് വീലും ഉള്‍പ്പെടെ ക്യാബിന്‍ പൂര്‍ണമായി സ്വര്‍ണ്ണത്തിലാണ് ഒരുങ്ങുന്നത്. ഏകദേശം 3.47 കോടി രൂപയാണ് കാള്‍സണ്‍ CS750 -ക്ക് വില.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

മെര്‍സിഡീസ് ബെന്‍സ് SLR മക്‌ലാരന്‍

കാര്‍ ലോകത്ത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ് മെര്‍സിഡീസ് ബെന്‍സ് വൈറ്റ് ഗോള്‍ഡ് SLR മക്‌ലാരന്‍. കാറിനെ ചുറ്റിപ്പറ്റി അഭ്യുഹങ്ങള്‍ ഒരുപാടുണ്ട്. ദുബായിലെ വ്യവസായിയുടെ പേരിലുള്ള ഈ കാര്‍ മൊറോക്കന്‍ നഗരത്തിലാണ് മിക്കപ്പോഴും കാണപ്പെടാറ്.

Most Read: ജോലിയില്ലേ? ഗവൺമെന്റ് തരും മാരുതി ഡിസൈർ

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

വൈറ്റ് ഗോള്‍ഡ് കൊണ്ടാണ് കാറിന്റെ പുറമോടിയെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. വൈറ്റ് ഗോള്‍ഡല്ല, മറിച്ച് ക്രോം ആവരണമാണ് പുറമോടിയിലെന്ന വാദവും വാഹന പ്രേമികള്‍ക്ക് ഇടയില്‍ ശക്തമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1,600 bhp കരുത്തുള്ള ക്വാഡ് ടര്‍ബ്ബോ V10 എഞ്ചിന്‍ കാറില്‍ തുടിക്കുന്നു.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

മാന്‍സറി ബുഗാട്ടി വെയ്‌റോണ്‍ ലിനിയ വിന്‍സെറോ ഡോറോ

മാന്‍സറി കാറില്ലാതെ അത്യാപൂര്‍വ്വ കാറുകളുടെ പട്ടിക ഒരിക്കലും പൂര്‍ണമല്ല. വിശ്വവിഖ്യാത കാര്‍ മോഡിഫിക്കേഷന്‍ കമ്പനിയാണ് മാന്‍സറി. എണ്ണിയാലൊടുങ്ങാത്ത വിസ്മയിപ്പിക്കുന്ന അവതാരങ്ങളെ മാന്‍സറി ആവിഷ്‌കരിച്ചിട്ടുണ്ട്. മാന്‍സറി കൈവെച്ച ബുഗാട്ടി വെയ്‌റോണാണ് കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം.

റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

കാര്‍ബണ്‍ ഫൈബറില്‍ പൊതിഞ്ഞ് 24 കാരറ്റ് സ്വര്‍ണ്ണം ചാലിച്ച വെയ്‌റോണ്‍ ലിനിയ വിന്‍സെറോ ഡോറോ ആഢംബര സങ്കല്‍പ്പങ്ങള്‍ പുത്തന്‍ നിര്‍വചനമാണ് കുറിക്കുന്നത്. വീലുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും മിററുകളിലുമെല്ലാം കമ്പനി സ്വര്‍ണ്ണം പൂശിയിട്ടുണ്ട്. അകത്തളത്തിലും സ്വര്‍ണ്ണാലങ്കാരങ്ങള്‍ ശ്രദ്ധക്ഷണിക്കും.

Malayalam
English summary
Cars Made With Gold. Read in Malayalam.
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more