ഈ ഹോട്ടൽ പ്രവർത്തിക്കുക Hyundai EV-യുടെ കരുത്തിൽ; ലോകത്തിൽ ആദ്യം
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓട്ടോമോട്ടീവ് വ്യാവസായത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചിറകിലേറി ഹോസ്പിറ്റാലിറ്റി രംഗത്തേക്കും കടക്കുകയാണ് വാഹന നിര്‍മാതാക്കള്‍. തങ്ങളുടെ Ioniq 5 വാഹനം ഉപയോഗിച്ച് ഇംഗ്ലണ്ടിലെ എസെക്‌സില്‍ ഒരു ഹോട്ടല്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി.

ഈ ഹോട്ടലില്‍ല്‍ ആഡംബര ക്യാബിന്‍, റസ്റ്റോറന്റ്, സ്വകാര്യ സിനിമ ഹാള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു. 2,000 വിനോദസഞ്ചാരികള്‍ക്കിടയില്‍ ഗവേഷണം നടത്തിയ ശേഷമാണ് ഹോട്ടല്‍ ഹ്യുണ്ടായ് എന്ന ആശയത്തിലേക്ക് വാഹന നിര്‍മ്മാതാക്കള്‍ എത്തിയത്. ഗവേഷണത്തില്‍ ലിവിങ് കോസ്റ്റ് കൂടിയത് കാരണം തങ്ങള്‍ അവിധിക്കാല പദ്ധതികളില്‍ പുനര്‍വിചിന്തനം നടത്തുകയാണെന്ന് 55 ശതമാനം അഭിപ്രായപ്പെട്ടിരുന്നു.
MOST READ: ലംബോർഗിനി ഉറൂസിന് ശേഷം പുത്തൻ മിനി കൂപ്പർ സ്വന്തമാക്കി ഫഹദ് ഫാസിൽ

2022-നെ അപേക്ഷിച്ച് 44 ശതമാനം പേര്‍ 2023-ല്‍ തങ്ങളുടെ സ്വന്തം രാജ്യത്തോ ചുറ്റുപാടിലോ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. സുസ്ഥിരത, പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കല്‍, സമ്മര്‍ദ്ദരഹിതമായ യാത്രാ അനുഭവം തുടങ്ങിയ കാരണങ്ങള്‍ ഈ കാഴ്ചപ്പാടിലെ മാറ്റത്തിന് കാരണമായി.

ഈ ഹോട്ടലിന്റെ ഹൈലൈറ്റ് എന്തെന്നാല്‍, ഉള്ളിലെ ലൈറ്റുകള്‍ മുതല്‍ കെറ്റില്‍, ഷവര്‍ വരെയുള്ള ചാര്‍ജിംഗ് പോയിന്റുകള്‍ വരെ എല്ലാം ഹ്യുണ്ടായ് അയോണിക് 5 ഇവിയും അതിന്റെ വെഹിക്കിള്‍-ടു-ലോഡ് (V2L) സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രവര്‍ത്തിക്കും എന്നതാണ്.
MOST READ: നമ്മളോടാ കളി; എലി ശല്യം കാരണം സെല്‍റ്റോസിന് 'സ്റ്റീല്‍ ഫ്രെയിം' പൂട്ടിട്ട് ഉടമ

'ഈ മൂന്നാഴ്ചത്തെ പോപ്പ്-അപ്പ് ഹോട്ടല്‍ ഒരു കാര്‍ പ്ലഗ് ഇന്‍ ചെയ്ത് ഇതുപോലുള്ള ഒരു ആഡംബര അനുഭവിക്കാനാവുന്ന ഈ ആശയത്തിന്റെ തുടക്കം മാത്രമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്ഭുതകരമായ ഇ്ൗ ഹോട്ടലും അത് പ്രദാനം ചെയ്യുന്ന മുഴുവന്‍ അനുഭവവും 2023-ല്‍ ഇവിടെയുണ്ടാകുമെന്ന് ഞാന്‍ പ്രവചിക്കുന്നു' ഹോട്ടല്‍ ഹ്യൂണ്ടായ് ക്യൂറേറ്റര്‍ ഗ്രേസ് ഡെന്റ് പറഞ്ഞു.
കാറില്‍ ഒരു അഡാപ്റ്റര്‍ ഒരു സോക്കറ്റ് നല്‍കിയിട്ടുണ്ടാകും. അതില്‍ സാധാരണ ഗാര്‍ഹിക വീട്ടുപകരണങ്ങള്‍ പ്ലഗ് ചെയ്യാന്‍ കഴിയും.

എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് തങ്ങളുടെ വാഹനങ്ങളുടെ വൈദ്യുതീകരണത്തില്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി ഇതിനുള്ള സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുന്നു. ഇതില്‍ സ്വന്തം സാങ്കേതികവിദ്യ വികസനം, നൂതന ഇവി ചാര്‍ജിംഗ് എന്നിവ ഉള്‍പ്പെടുന്നു.

കൂടാതെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഗവേഷണ-വികസനത്തില്‍ വന്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു. ഇതോടൊപ്പം യുവതലമുറകള്‍ക്കായി നവീന ആശയങ്ങള്‍ക്കായി മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു.

ഇംഗ്ലണ്ടിലെ നാട്ടിന്‍പുറങ്ങളില്‍ വലിയ പണച്ചെലവില്ലാതെ താമസിക്കാനുള്ള സൗകര്യമാണ് ഹ്യൂണ്ടായി ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നത്. റെസ്റ്റോറന്റ് മെനുവും മിക്സോളജിയും ഡെന്റ് ക്യൂറേറ്റ് ചെയ്തു. കൂടാതെ എസെക്സില്‍ നിന്നുള്ള പ്രാദേശിക ചേരുവകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റില്‍ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഡൈനിംഗ്, തീയില്‍ പാചകം ചെയ്ത ഭക്ഷണം, ഇവിയില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് എസ്‌പ്രെസോ വിതരണം ചെയ്യുന്ന അയോണിക് 5 കോഫി ലോഞ്ച് എന്നിവ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications