നമ്മളോടാ കളി; എലി ശല്യം കാരണം സെല്‍റ്റോസിന് 'സ്റ്റീല്‍ ഫ്രെയിം' പൂട്ടിട്ട് ഉടമ
കാര്‍ ഉടമകള്‍ക്ക് എന്നും വലിയ ശല്യമാണ് എലികള്‍. മൂഷികന്‍മാര്‍ കാറില്‍ കയറി നാശമുണ്ടാക്കുന്നത് തടയല്‍ വലിയ വെല്ലുവിളിയാണ്. കാര്‍ പുതിയതാണോ പഴയതാണോ എന്നൊന്നും എലി നോക്കാറില്ല. എന്നാല്‍ എല്യ ശല്യം തടയാന്‍ വ്യത്യസ്തമായ ഒരു രീതി അവലംബിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശി.

കാറിനുള്ളലെ താപനിലയും മറ്റും എലികള്‍ക്ക് സുഖമായി വസിക്കാന്‍ സൗകര്യമാണ്. കാറിനുള്ളില്‍ ദുര്‍ഗന്ധം വമിപ്പിക്കുക, വയറുകള്‍ക്കും മറ്റ് ഘടകങ്ങളും കേട് വരുത്തുക എന്ന് തുടങ്ങി നിരവധി കുഴപ്പങ്ങള്‍ എലികള്‍ സൃഷ്ടിക്കും. തെരുവില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ എലികളുടെ ഒരു സ്ഥിരം വേട്ടമൃഗമാണ്. എന്നാല്‍ എലി ശല്യം പരിഹരിക്കാന്‍ ഒരു വിചിത്രമായ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു കാര്‍ ഉടമ. എന്നാല്‍ ഇത് വളരെ ഫലപ്രദമായ ഒരു പരിഹാരമായാണ് തോന്നുന്നത്.

ബംഗളൂരു സ്വദേശിയായ കാര്‍ത്തിക് സെഗുവാണ് തന്റെ കാര്‍ എലികളില്‍ നിന്ന് സംരക്ഷിക്കാന്‍ സ്റ്റീല്‍ ഫ്രെയിമില്‍ പൊതിഞ്ഞത്. കാര്‍ത്തിക് സെഗു മറ്റു പലരെയും പോലെ തന്റെ കാറും തെരുവിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കാറിലും എലികള്‍ വിളയാട്ടം നടത്താന്‍ തുടങ്ങി.

എയര്‍ഡാമില്‍ നിന്ന് വാഹനത്തിനുള്ളില്‍ പ്രവേശിച്ചാണ് ചെറുജീവി നാശനഷ്ടങ്ങള്‍ വരുത്തുന്നത്. എലി ശല്യത്തില്‍ നിന്ന് എങ്ങനെ കാറിനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് യൂട്യൂബിലും മറ്റും നിരവധി ട്യൂട്ടോറിയലുകള്‍ ലഭ്യമാണെങ്കിലും സെഗു സ്വന്തമായി ഒരു പരിഹാരം കണ്ടെത്തുകയായിരുന്നു.
MOST READ:Mahindra XUV300 ടർബോസ്പോർട്ടിന്റെ മികവുകളും കരുത്തുകളും വെളിപ്പെടുത്തി പുത്തൻ TVC പുറത്ത്

അവന്‍ തന്റെ കിയ സെല്‍റ്റോസ് എസ്‌യുവി കാര്‍ കവര്‍ ഇട്ട് മൂടിയ ശേഷം താഴത്തെ ഭാഗം സ്റ്റീല്‍ ഫ്രെയിമില്‍ പൊതിയുകയായിരുന്നു. സെല്‍റ്റോസിന്റെ ഉള്‍ഭാഗത്തേക്ക് എലികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. ഏതായാലും സെഗുവിന്റെ 'ബുദ്ധി'ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഊബര്‍ ഡ്രൈവറുടെ അന്നം മുട്ടിച്ച എലി
നേരത്തെ ഏപ്രിലില്‍ ഒരാളുടെ ഇലക്ട്രിക് വാഹനം എലി നശിപ്പിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 5,000 യൂറോയാണ് (4 ലക്ഷം രൂപ) ചെലവിടേണ്ടി വന്നത്. സാമില്‍ സനല്‍ എന്ന ഊബര്‍ ഡ്രൈവറുടെ ഇ-നീറോ എന്ന ഇലക്ട്രിക് ക്രോസ്ഓവറിലെ പല ഘടകങ്ങളും എലികള്‍ ഭക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം 27,000 യൂറോക്കാണ് ആ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ അദ്ദേഹം വാങ്ങിയത്. അദ്ദേഹം തന്റെ ജോലി ആവശ്യത്തിനാണ് കാര്‍ ഉപയോഗിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍, സാമിലിന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ ആക്സ കാറിനുള്ളില്‍ എലികള്‍ ഉണ്ടാക്കിയ കേടുപാടുകള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കിയില്ല. വാഹനം അടച്ചുറപ്പുള്ള സുരക്ഷിതവുമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതാണ് അഭികാമ്യം എന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് കമ്പനി അധികൃതര്‍ ചെയ്തത്.
MOST READ:BH രജിസ്ട്രേഷനിലേക്ക് നിലവിലെ വാഹനം മാറ്റം, ഭേദഗതികളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

പ്രധാന വയറിങ് ഹാര്‍നെസ് എലികള്‍ ഭക്ഷിച്ചിരുന്നു. ഇത് നന്നാക്കാനാണ് ഏറ്റവും കൂടുതല്‍ പണം മുടക്കേണ്ടി വന്നത്. ഊബര്‍ ഡ്രൈവറായ സാമിലിന് അത്രയും വലിയ തുക പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കുറച്ച് കാലത്തേക്ക് മറ്റൊരു ജോലിക്ക് പോകേണ്ടി വന്നു. കടം വാങ്ങിയാണ് അയാള്‍ കാര്‍ വാങ്ങിയത്. ഒരിക്കല്‍ കാര്‍ നന്നാക്കിയാല്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹത്തിന് ഒരു ഉറപ്പും ഇല്ലായിരുന്നു.
Source: CarBlogIndia


Click it and Unblock the Notifications








